തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010

കട്ടന്‍ ചായയും പരിപ്പു വടയും

വയന രണ്ടുതരമുണ്ട്, അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും. അധ്യാപകന്റെത് അടഞ്ഞവായനയും, വിദ്യാര്‍ഥിയുടെത് തുറന്നവായനയുമാവുന്നു! വ്യവസ്ഥാപിതമായ വയനയാണ് ആദ്യത്തതെങ്കില്‍ അതിനിന്നു പുറത്തേക്കു കുതറുന്നതാണ് രണ്ടാമത്തത്! അതുകൊണ്ടാണ് കമ്യൂണിസ്റ്റകാര്‍ ...എന്നെന്നും വിദ്യാര്‍ഥിയായിരിക്കുന്നത്! ഇ എം എസ് അദ്ദേഹത്തിന്റെ അവസാന നാളുകളിലും പറഞ്ഞതു ഞാനൊരു വിദ്യാര്‍ഥിയാണ് എന്നാണ്. അധ്യാപകന്‍ നല്ലവനും വിദ്യാര്‍ഥി അനുശരനയില്ലാത്തവനുമാവുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് ഏറേ പഴിക്കേട്ട് ഒരു വിദ്യാര്‍ഥി സ്വന്തം മാഷേകുറിച്ചു 'നല്ലൊരു അധ്യാപകനായിരുന്നു' എന്നു പറഞ്ഞത്! അധ്യാപകന്‍ പറഞ്ഞുതരുന്നതുമാത്രം അറിയുന്നവന്‍ ഗുഡാവുകയും, ശിലബസില്‍നിന്നും പുറത്തുകടക്കുമ്പോള്‍ അവന്‍ തല്ലിപൊളിയാവുന്നതും! കുണ്ടന്‍ കിനറ്റിലെ തവള തന്റെ ഠ വട്ടത്തിനിന്നു മേപ്പോട്ട് നോക്കുമ്പോള്‍ കാണുന്ന ആകാശം അതിരായയി കാണുന്നതുകൊണ്ടാണ് ധര്മാടം ഇന്ത്യാരാജ്യമായിതീരുന്നത്!അവരുടെ പരിമിതി നമുക്ക് അസഹ്യമാവുന്നത് കുറ്റമായി കാണുന്നതുകൊണ്ടാണ്. സത്യത്തില്‍ അതു സഹതപാര്‍ഹമാണ്. തിരിച്ചറിവില്ലത്തവരുടെ സാമ്യന്യവല്‍ക്കരണത്തിനു കൊടുക്കാവുന്ന സഹാതാപം!

ഇന്ന്‍ അറിയപെടുന്ന സാംസ്കാരിക പ്രവര്‍ത്തകരില്‍ പ്രധാനിയാണ് സുകുമാര്‍ അഴികോട്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിപക്ഷവുമാണ്! പക്ഷെ അദ്ദേഹം പാര്‍ട്ടികാരനല്ല. അതുപോലെയാണ് മാഷും!നിത്യസഞ്ചാരിയും ഒന്നിലും അധികം നിലനിക്കതെയിരിക്കുകയും ചെയുന്ന ആള്‍. തുടങ്ങിയത് കോടമ്പക്കത്തേക്കാണ് അവസാനം വലതുപക്ഷ കൂട്ടികൊടുപ്പുകാരനായ പി സുരേന്ദ്രന്റെ മടിയിലേക്കായിരുന്നു. ഈ തെറ്റ്, പാഠമെന്ന പാഠമില്ലാത്ത് ഒരു നുണവാറോലയുടെ brand ambassador-ആവുന്നതിലുടെ തുടര്‍ച്ചയായി കാണിച്ചുതന്നിരുന്നു! മാഷ് എന്തെന്നറിയാന്‍ സ.പ്രദീപന്‍ മോകെരിയോട് ചോദിക്കണമെനിങ്കില്‍, പാര്‍ട്ടി എന്തെന്നറിയാന്‍ ഇവിടുത്തെ ഒരോ മണ്‍തരികളോടും ചോദിച്ചാമതി എന്നു പറയുന്നത് മനസ്സിലാവണമെങ്കില്‍ മണ്ണായായിട്ട് ബന്ധം സ്ഥാപിക്കണം!
എക്സ് കമ്യൂണിസ്റ്റ് ദ വേസ്റ്റ് കമ്യൂണിസ്റ്റ് എന്നു പറഞ്ഞതു ആരെപോലെയുള്ളവരെ ഉദ്യേശിച്ചാണ് എന്നോര്‍ക്കണം! ഇന്നവരേ തത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുയാണ് ചെയതതു നമുക്ക് ആവശ്യം അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്! മാക്സിന്റെതാണ് ഈ വാക്കുകള്‍ എന്നു ഓര്‍മപെടുത്തേണ്ടിവന്നത് വ്യക്തി കേന്ത്രികൃതവും വ്യക്തി വിരോധവുമായി മാക്സിസ്റ്റുകള്‍ എന്നു സ്വയം പറയുന്ന ഏകോപനസമതിക്കര്‍ക്കു വേണ്ടിയാണ്.ഭീഷ്മരെ തോല്‍പിക്കാന്‍ ശിഘണ്ടിയേമുന്നിര്‍ത്തി യുദ്ധം ചെയ്തതുപോലേയാണ് ഇവിടുത്തെ വലതുപക്ഷം ഏകോപനസമതിയെന്ന നപൂസകങ്ങളെ മുന്നിറുത്തി നടത്തിയത്. അതിലേ ദ്രോണാച്യരുടെ സ്ഥാനമായിരുന്നു മാഷിനു! ഏകലവ്യന്റെ കൈവിരാലായിരുന്നു ദ്രോണാച്യ ഗുരു ദക്ഷിണയായി ചോദിച്ചതെങ്കില്‍ cpi(m)- സാംസ്കാരിക വാരികയായ ദേശാഭിമാനിയില്‍ നിന്നും അതിനുമ്പേ പുറത്തേക്കുള്ളവഴി കാണിച്ചത് നേതൃത്വ ഗുണംകൊണ്ടുതന്നെയാണ്. അത് തിരിച്ചറിയാനുള്ള ശേഷികുറവുള്ളവരാണ് രവിശങ്കറിന്റെ കോപ്പി വാക്കുകളേപോലെ 'അതൊരു പ്രത്യയശാസ്ത്രവും ജീവിത ശൈലിയും അങ്ങനെ പലതും ആണ്..' എന്നു വിടുവായത്തംകൊണ്ട് മാക്സിസത്തില്‍ തൊങ്ങലുകള്‍ തൂക്കുന്നത്! മാക്സിയന്‍ പ്രത്യാശാസ്ത്രം ഒരു ഗാന്ധിയന്‍ ഉടോപ്യയെപോലേ ജീവിതശൈലിയല്ല! അതുകൊണ്ടുതന്നെ ബിംബാത്മകമായ മോഡലും ഞങ്ങള്‍ക്കില്ല. മാക്സിസം നിലവിലുള്ളതിനെ തച്ചുതകര്‍ക്കാനുള്ളതാണ്, അല്ലാതെ ഭംഗിവരുത്താനുള്ളതല്ല! അതുകൊണ്ടാണ് മക്സ് പറഞ്ഞത് വ്യാഖ്യാനിക്കുകയല്ല മാറ്റിമറിക്കുകയാണ് വേണ്ടത് എന്നു!
ജനമെന്നാല്‍ തിരുത്തല്‍ ശക്തിയല്ല, തിരുത്തപെടേണ്ട ശക്തിയാണ് എന്നാണ് മാക്സിസ്റ്റുകള്‍ കാണുന്നത്! ജനത്തെ തിരുത്തുക എന്നതിനര്‍ത്ഥം ജനത്തോടോപ്പം പ്രവര്‍ത്തിക്കുകയെന്നാണ്. അതുകൊണ്ടാത്രേ ജലത്തിലെ മല്‍ത്സ്യത്തെപോലെയാവണം മക്സിസ്റ്റുകള്‍ എന്നു പറയുന്നതു! അങ്ങനെ ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പണ്ട് കംമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും എതിര്‍ക്കുകയും, ഇന്നു facebook-ലും ആശയപ്രചരണം നടത്തുകയും, നടിലെന്ത്രവും കൊയ്ത്തെന്ത്രവും സര്‍ക്കാര്‍ ചിലവില്‍ തന്നെ നടത്തുന്നതും! ഈ നിഷേധത്തിന്റെ നിഷേധമാണ് മാക്സിസത്തിന്റെ ജീവന്‍. ഇത് തിരിച്ചറിയാന്‍ കഴിയാത്തത് ജനവുമായി ബന്ധമില്ലാത്തതുകൊണ്ടുകൂടിയാണ്! ജനത്തെ തിരുത്തുക എന്നതിനര്‍ത്ഥം ജനത്തോടോപ്പം പ്രവര്‍ത്തിക്കുകയെന്നാണ്. അതുകൊണ്ടാത്രേ ജലത്തിലെ മല്‍ത്സ്യത്തെപോലെയാവണം മക്സിസ്റ്റുകള്‍ എന്നു പറയുന്നതു!

ഷാജികൈലാസിന്റെ പടം പോലെ ചില ബിംബങ്ങള്‍ കമ്യ്യുണിസ്റ്റുകള്‍ക്ക് ചാര്‍ത്തികൊടുക്കുന്നതിന്റെ ലക്ഷ്യം, അത് അതിന്റെ ചലനാത്മകത നഷ്ടപെടുത്തുക എന്നുതന്നെയാണ്! തളം കെട്ടിയതിനെ അഴുക്കാവുകയുള്ളുവെന്നും അഴുക്കായതിനെ കുഴിച്ചുമൂടാന്‍ എളുപ്പമാണെന്നുമുള്ളത് ലളിതമായ അറിവാണ്! സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്തു കട്ടം ചായയുടെയും പരിപ്പുവടയുടെയും കാര്യം പറയുന്നത് പണ്ട് മാത്യൂച്ചായന്‍ CITU-കാര്‍ക്ക് ബോഅബനും മോളിയിലും തലെക്കെട്ടും കൊമ്പം മീശയും നല്‍കി റൗഡിയാക്കിയതുപോലെയാണ്! 57-ല്‍ കഞ്ഞികലത്തിലേക്കു നോക്കി പോളിങ് ബൂത്തിലേക്കു ചെല്ലു എന്നു പറഞ്ഞാണ് ഇ എം എസ് നമ്പൂതിരി പാട് ആദ്യമായി അധികാരത്തില്‍ വന്നത്. അന്നു അധികാരത്തില്‍ വരുത്തിയ കഞ്ഞി കലം ഇന്നും നിലനിര്‍ത്തിയാലേ ഗുണമുള്ളു എന്നു പറയുന്നവരാണ് ജനകിയാസുത്രണം CIA- യുടെ കണ്ടുപിടത്തമാണെന്നും തോമസ് ഐസക് ചാരനാണെന്നും പറഞ്ഞത്! കേറികിടക്കാന്‍ ഒരു വീടും, കഴിക്കാന്‍ 2-രൂപയുടെ അരിയും, രോഗം വന്നാല്‍ ചികില്‍സിക്കാന്‍ 30000-രൂപയും (അത് 50000-ആക്കാന്‍ പോവുന്നു), ക്ഷേമ പെന്‍ഷന്‍ മാസംതോറും 300-രൂപയും, ചുരുങ്ങിയത് 100-തിവസത്തിന്റെ തൊഴിലൊറപ്പും കൊടുക്കുന്നത് കട്ടം ചായയും പരിപ്പു വടയും കഴിച്ചിരിക്കാനല്ല!

4 അഭിപ്രായങ്ങൾ:

bestdownload4u പറഞ്ഞു...

nalla level...kure points touch cheythu poyi.pakshe vyakhyaanam kuranju poyonnu samshayam......
ezhuthum kaazchapaadum thudaruka ..pratheekshikkunnu
thanx prashanth

Muzafir പറഞ്ഞു...

vidditham ennaallaathenthu parayaan..ee lokathonnumalle jeevikkunnathu..

............. പറഞ്ഞു...

ishttamillaatha achi thottathellaam kuttam.e mathamillaatha jeevan enna peru polum orutharam.aalaakalisathinde bhaagamaanu.aasaya sam vaadam maanyan maarumaayi maathram nadathuka ,illengil nammalum orupaadu tharam thaanu pokum. ennu karuthi ivan maareyonnum kandilla kettilla ennu vekkaruthu,kaaranam ivarude vimarsanangal nannaakkaanullathalla nasippikkaanullathaanu.LAAAL SALAAAM SAGHAAVE.

ramachandran പറഞ്ഞു...

ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി അന്ധമായി വാദിക്കുകയും പിന്നീട് ഏതോ പ്രശ്‌നത്തിന്റെ പേരില്‍ അവരോട് തെറ്റി എതിര്‍ ചേരിയില്‍ വന്ന് അവരെ അന്ധമായി ചീത്ത പറയുകയും ചെയ്യുന്നത് അവസരവാദമാണ്. ഇത്തരത്തില്‍പ്പെട്ട ഒന്നാം നമ്പര്‍ അവസരവാദിയായിരുന്നു നമ്മളെ നോക്കി ചിരിച്ചു കൊണ്ട് മരിച്ച പ്രൊഫ: എം.എന്‍.വിജയന്‍

സാമാന്യ മര്യാദാ ബോധം ഉള്ളയാള്‍ ചെയ്യാന്‍ പാടില്ലാത്ത പണിയാണ് ഇദ്ദേഹം 'ദേശാഭിമാനി' വാരികയുടെ പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്. 'ദേശാഭിമാനി' വാരികയുടെ പത്രാധിപസ്ഥാനത്തിരുന്നു കൊണ്ട് തന്നെ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന 'പാഠ' ത്തിന്റെ പത്രാധിപരായി. ഇതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം മാന്യന്മാര്‍ക്കു ചേര്‍ന്നതായിരുന്നില്ല. '' ഞങ്ങള്‍ 'പാഠ'ത്തിലൂടെ പറയാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കാര്യങ്ങളല്ല; ജനങ്ങളുടെ കാര്യങ്ങളാണ്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ് എന്ന് വിമാനത്തില്‍ പറന്നു വന്ന് വിളിച്ചു പറഞ്ഞാല്‍ പോരാ'' എന്നൊക്കെയായിരുന്നു തട്ടിവിട്ട ഗീര്‍വാണങ്ങള്‍ (മാതൃഭൂമി വാരിക,14.10.2007). ഇതിന്റെ അര്‍ത്ഥം 'ദേശാഭിമാനി' ജനങ്ങളുടെ കാര്യം പറയുന്ന പ്രസിദ്ധീകരണമല്ല എന്നാണ്. പിന്നെ എന്തിനാണ് എം.എന്‍.വിജയന്‍ ജനവിരുദ്ധമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപച്ചുമതല കെട്ടിപ്പിടിച്ച് കിടന്നത് ? രാജി വച്ച് മാന്യമായി പുറത്ത് പോകണമായിരുന്നു. നാവ് എങ്ങോട്ടും വളയ്ക്കാവുന്ന സാധനമാണ് എന്നു കരുതി പറയുന്നതെന്തും ന്യായമാവില്ലല്ലോ.
തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ, ക്‌ളാസ് മുറിയില്‍ കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവത്തെ (കൊല്ലാനായി തെരഞ്ഞെടുത്ത പശ്ചാത്തലത്തെ)ഒരൊറ്റ സി.പി.എം. കാരനും ന്യായീകരിച്ചിട്ടില്ല. എന്നാല്‍, എം.എന്‍. വിജയന്‍ ഇതിനെ ന്യായീകരിച്ച് ഘോരഘോരം പ്രസംഗിച്ചു. ഇതേക്കുറിച്ച് കെ.വേണു ഇങ്ങനെ അഭിപ്രായപ്പെട്ടു (മാതൃഭൂമി വാരിക, 21.10.2007): ''അതിനെ ന്യായീകരിച്ച് അദ്ദേഹമെഴുതിയത് കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് അദ്ദേഹത്തോട് കടുത്ത വെറുപ്പാണ് തോന്നിയത് ''. അതെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ച പാഠം പത്രാധിപര്‍ അന്ന് സി.പി.എമ്മിന്റെ എതിരാളിളെ പാഠം പഠിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കാരെക്കാള്‍ വലിയ പാര്‍ട്ടി ഭക്തി അദ്ദേഹം കാണിച്ചു. മറു കണ്ടം ചാടിയപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതും ഈ അന്ധമായ (വിരോധ) ഭക്തി തന്നെയായിരുന്നു. അല്ലാതെ അതില്‍ സാംസ്‌കാരികവും രാഷ്ട്രീയവുമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ രാഷ്ട്രീയമെന്നു വിളിക്കാമെങ്കില്‍ ഈ രാഷ്ട്രീയത്തെയാണ് അവസരവാദ രാഷ്ട്രീയം എന്നു വിളിക്കേണ്ടത്.