
prasanthkumar
ഗീബല്ഷ്യന്‍ സിദ്ധാന്തം
മാധ്യമങ്ങളുടെ സംഘടിതാക്രമണം, ജാതിമത സാമുദായികശക്തികളുടെ കടന്നാക്രമണം, പാര്‍ടിയെ തകര്‍ക്കാന്‍ നേതാവിനെ തളര്‍ത്തുന്നതാണ് എളുപ്പമെന്നു കണ്ട് അത്യന്തം ഹീനമായ വ്യക്തിഹത്യ. പാര്‍ടി രണ്ടാകുന്നെന്നു ശത്രുക്കള്‍ ദിവാസ്വപ്നം കണ്ട മലപ്പുറംസമ്മേളനം പാര്‍ടിയെ നയിക്കാന്‍ മൂന്നാമതും ചുമതലപ്പെടുത്തിയ പിണറായി വിജയനുനേരെ മാധ്യമങ്ങളും മറ്റു പിന്തിരിപ്പന്‍ശക്തികളും കഴിഞ്ഞ മൂന്നുവര്‍ഷവും നടത്തിയത് മര്യാദയുടെ എല്ലാ സീമയും ലംഘിച്ച കടന്നാക്രമണങ്ങളുടെ ശരവര്‍ഷമാണ്.
ഒരു നുണ നൂറാവര്‍ത്തി ആവര്‍ത്തിച്ചാല്‍ അതിനെ സത്യം ആക്കാം എന്ന ഗീബല്ഷ്യന്‍ സിദ്ധാന്തം പയറ്റിയ ബൂര്‍ഷ്വാ മാധ്യമ പടയ്ക്കും അവര്‍ ചൂട്ടു പിടിക്കുന്ന കോണ്‍ഗ്രസിനും ലാവ്‌ലിന്‍ കേസില്‍ അടിപറ്റി ലാവ്‌ലിന്‍ ഒരു അഴിമതി ആണ് എന്ന അവരുടെ വാദം ഇപ്പൊള്‍ സി ബി ഐ ക്ക് വിഴുങ്ങാന്‍ പറ്റാത്ത ഒരു മുള്ളായി തൊണ്ടയില്‍ കെട്ടി ശ്വാസം മുട്ടുന്നു.... പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ പണം കയ്പറ്റി എന്ന വാദം തെറ്റാണു എന്ന് ...അഭിനവ ഗീബല്സന്‍ മാര്‍ക്ക് സമ്മതിക്കേണ്ടി വന്നിരിക്കുന്നു.....! തിരഞ്ഞെടുപ്പിന്റെ സമയം ആയപ്പോള്‍
prasanthkumar:
സദാചാര ജീവികളേ, ബുദ്ധിജീവികളെ മാപ്പ്! ആഗോളവല്‍ക്കരണം കൊണ്ട് കുടുംബം മുടിയുമ്പോള്‍ ഞങ്ങള്‍ സാധാജീവികളേ തന്തയില്ലാത്ത വിഷയങ്ങള്‍ തന്നു മയക്കി നിങ്ങള്‍ ആഘോഷിച്ചപ്പോള്‍; ഞങ്ങള്‍ 374-കോടിയുടെ വിഹിതപറ്റിയവരയിരുന്നു!സക്കറിയമാരും, സാറാമാരും,അജിതമാരും, മാഷമാരും, അപ്പുകുട്ടന്മാരും തിന്നുതീര്‍ത്ത കടലാസുകള്‍ ടണ്‍കണക്കിനുവരും. കുടിച്ചുതീര്‍ത്ത മഷിയും, കളഞ്ഞുകുളിച്ച സമയവും ഒര്‍ത്താല്‍..... അതിനെ വിശേഷിപ്പിക്കാന്‍ മാന്യമായ ഭാഷയില്ല്‍! സദാചാരജീവികളുടെ ഊഹത്തിനു വിടുന്നു! സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്! അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഒര്‍ക്കുക, ഇന്നലെ നിങ്ങള്‍ പറഞ്ഞിരുന്നതോന്നും ഞങ്ങള്‍ മറക്കാറായിട്ടില്ലെന്നു............!
ഒര്‍ക്കുക, ഇന്നലെ നിങ്ങള്‍ പറഞ്ഞിരുന്നതോന്നും ഞങ്ങള്‍ മറക്കാറായിട്ടില്ലെന്നു............!
ഗോപിവെട്ടിക്കാട്:
സഖാവേ...
താങ്കളോട് നന്ദി പറയുന്നു...എന്നെ ചേര്‍ത്തതിന്..
ഞാന്‍ ഒരു അരാഷ്ട്രീയ വാദിയല്ല..വ്യക്തമായ രാഷ്ട്രീയം എനിക്കുണ്ട്....
അത് എവിടെ എങ്ങനെ പറയണം എന്നും എനിക്കറിയാം..
ഈ പ്രായത്തിനിടയില്‍ ഒരു പാട് കമ്മ്യൂണിസ്റ്റ് നേതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്...
പ്രവര്‍ത്തിചിട്ടുമുണ്ട് ...ഒരു രാഷ്ട്രീയ ബോധം ഉള്ള കുടുംപത്തിലാണ് പിറന്നതും ..
താങ്കളോട് നന്ദി പറയുന്നു...എന്നെ ചേര്‍ത്തതിന്..
ഞാന്‍ ഒരു അരാഷ്ട്രീയ വാദിയല്ല..വ്യക്തമായ രാഷ്ട്രീയം എനിക്കുണ്ട്....
അത് എവിടെ എങ്ങനെ പറയണം എന്നും എനിക്കറിയാം..
ഈ പ്രായത്തിനിടയില്‍ ഒരു പാട് കമ്മ്യൂണിസ്റ്റ് നേതാക്കളെയും ഞാന്‍ കണ്ടിട്ടുണ്ട്...
പ്രവര്‍ത്തിചിട്ടുമുണ്ട് ...ഒരു രാഷ്ട്രീയ ബോധം ഉള്ള കുടുംപത്തിലാണ് പിറന്നതും ..
prasanthkumar:
സദസറിഞ്ഞു വിളമ്പാന്‍, വിവരകേടിന്റെ ഭാഗമാവാം അറിയാതെ പോയത്. ക്ഷമിക്കണം! എങ്കിലും, നിങ്ങളുടെ വെടിപ്പുള്ള ഇരിപ്പിടത്തില്‍ ഇരിക്കാന്‍ സമ്മതിച്ചതിനു നന്ദി!
ഗോപിവെട്ടിക്കാട്:
സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
ഞങ്ങള്‍ ഓരോ രുത്തരും വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ് ..എന്ന് കരുതി അത് ശ്രുതി ലയത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല
ശ്രുതി ലയം ഒരു സാഹിത്യ വേദിയാണ് ..അവിടെ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട് ..സാഹിത്യ പരമായ ചര്‍ച്ചകള്‍ മാത്രമേ അവിടെ ഞങ്ങള്‍
ഉദ്ദേശിക്കുന്നുള്ളൂ.. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ വേദികള്‍.. അത്തരം കംമുനിട്ടികള്‍ ഉപയോഗിക്കുന്നതല്ലേ ഉചിതം...
അവിടെ താങ്കളോടൊപ്പം ഞാനും ഉണ്ടാകും...
സൃതിലയത്തില്‍ ഏതായാലും അത് വേണ്ടാ. അതുകൊണ്ട് ഞാന്‍ പിന്തിരിപ്പന്‍ ആകുന്നെങ്കില്‍ സന്തോഷമേയുള്ളൂ...
ഗോപി വെട്ടിക്കാട്ട്
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
സാമൂഹ്യജീവിയായ മനുഷ്യനു രാഷ്ട്രിയം സദസിനെ വഷളാക്കും എന്നു പറയുന്നത് ഉണ്ടിരിക്കുന്നവരുടെ വിളികളാണ്!
അതിലെ രാഷ്ട്രിയം അറിയാന്‍ പാഴുര്‍ പടിവരെയൊന്നുംപോണ്ട.
ഈ വരികള്‍ ഞങ്ങള്‍ ശ്രുതിലയം പ്രവര്‍ത്തകരെയാണ് ഉദ്ദേശിച്ചത് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...
ഞങ്ങള്‍ ഓരോ രുത്തരും വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ് ..എന്ന് കരുതി അത് ശ്രുതി ലയത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല
ശ്രുതി ലയം ഒരു സാഹിത്യ വേദിയാണ് ..അവിടെ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട് ..സാഹിത്യ പരമായ ചര്‍ച്ചകള്‍ മാത്രമേ അവിടെ ഞങ്ങള്‍
ഉദ്ദേശിക്കുന്നുള്ളൂ.. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ വേദികള്‍.. അത്തരം കംമുനിട്ടികള്‍ ഉപയോഗിക്കുന്നതല്ലേ ഉചിതം...
അവിടെ താങ്കളോടൊപ്പം ഞാനും ഉണ്ടാകും...
സൃതിലയത്തില്‍ ഏതായാലും അത് വേണ്ടാ. അതുകൊണ്ട് ഞാന്‍ പിന്തിരിപ്പന്‍ ആകുന്നെങ്കില്‍ സന്തോഷമേയുള്ളൂ...
ഗോപി വെട്ടിക്കാട്ട്
prasanthkumar:
ഇതു പണ്ട് ഇ എം എസ് ചര്‍ച്ചചെയ്തതാണ്.
അത് ആവര്‍ത്തനവിരസമാക്കാന്‍ ആഗ്രഹിക്കുന്നില്ല!
ശ്രുതിലയ കമുനിറ്റിയിലെ പ്രവര്‍ത്തകര്‍ ബൂരിപക്ഷവും എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല. അതിലും വലിയ ബന്ധമുള്ള വരാണ്. എന്നു പറഞ്ഞാല്‍ സഖാക്കള്‍.... അവര്‍ എന്റെ തെറ്റുകള്‍ പൊറുത്തോളും....! ചിലര്‍ എന്തു വിചാരിക്കും എന്നത്; രാഷ്ട്രിയമാണ്. അത് ഞങ്ങള്‍ക്ക് ബോധ്യവുമാണ്!
അത് ആവര്‍ത്തനവിരസമാക്കാന്‍ ആഗ്രഹിക്കുന്നില്ല!
ശ്രുതിലയ കമുനിറ്റിയിലെ പ്രവര്‍ത്തകര്‍ ബൂരിപക്ഷവും എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല. അതിലും വലിയ ബന്ധമുള്ള വരാണ്. എന്നു പറഞ്ഞാല്‍ സഖാക്കള്‍.... അവര്‍ എന്റെ തെറ്റുകള്‍ പൊറുത്തോളും....! ചിലര്‍ എന്തു വിചാരിക്കും എന്നത്; രാഷ്ട്രിയമാണ്. അത് ഞങ്ങള്‍ക്ക് ബോധ്യവുമാണ്!
ഗോപിവെട്ടിക്കാട്:
സഖാവേ ഞാനും സഖാവും പറയുന്നത് ഒന്ന് തന്നെയാണ് ...
പിന്നെ എന്തിനാണ് നമ്മള്‍ തമ്മില്‍ തര്‍ക്കം ...
പിന്നെ എന്തിനാണ് നമ്മള്‍ തമ്മില്‍ തര്‍ക്കം ...
ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന പാര്‍ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐയുടെ പുതിയ വെളിപ്പെടുത്തലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരെ സിബിഐ വെളിപ്പെടുത്തല്‍ നിരാശരാക്കും. രണ്ടു വര്‍ഷമായി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നു പാര്‍ടിവിരുദ്ധര്‍. പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ തകര്‍ന്നത്-യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം തകരണമെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആഗ്രഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവകരാറിനെ ശക്തമായി എതിര്‍ത്തതിന്റെ പേരിലാണ് കേരളത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉയര്‍ത്തിയതും ബംഗാളില്‍ മവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ 175 സിപിഐ എം പ്രവര്‍ത്തകരെയാണ് ഇവര്‍ കൊന്നത്. മുസ്ളിം വിധ്വംസക ശക്തികളും ചില സന്നദ്ധ സംഘടനകളും നക്സലൈറ്റകളും ഈ ഗൂഢസംഘത്തിനു പിന്നിലുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല.
ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല: ജ. കൃഷ്ണയ്യര്‍
കൊച്ചി: സിബിഐയുടെ പുതിയ സത്യവാങ്മൂലത്തോടെ ലാവ്ലിന്‍ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാണെന്നും ഇനിയും കേസ് തുടര്‍ന്നാല്‍ നീതിയുടെ പേരില്‍ അനീതി നടപ്പാക്കലാകുമെന്നും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കേസില്‍ ഒന്നുമില്ലെന്ന് സിബിഐ തന്നെ സമ്മതിച്ചു. ഇനി അത് അവസാനിപ്പിക്കാം. നിയമം മനുഷ്യരെ ഉപദ്രവിക്കാനല്ല, നീതി ലഭ്യമാക്കാനാണ്- കൃഷ്ണയ്യര്‍ പറഞ്ഞു. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ടിനെക്കുറിച്ച് ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും: ജനാര്‍ദനക്കുറുപ്പ്
തെറ്റൊന്നും ചെയ്യാത്ത ഉന്നതനായ ഒരു ജനനേതാവിനെ ഇത്രയും കാലം അഴിമതിക്കാരനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി ജനാര്‍ദനക്കുറപ്പ് ചോദിച്ചു. ഏറെ കോലാഹലം സൃഷ്ടിച്ച ഒരു നുണപ്രചാരണത്തിന്റെ അവസാന അധ്യായമാണ് സിബിഐ സത്യവാങ്മൂലത്തില്‍ കാണുന്നത്. പിണറായി വിജയനെ പ്രതിയാക്കിയ ലാവ്ലിന്‍ കേസ് വന്നപ്പോള്‍തന്നെ, വേണമെങ്കില്‍ എല്ലാം അഞ്ചു മിനിറ്റ്കൊണ്ട് തീര്‍ത്തുതരാമെന്ന് താന്‍ പരസ്യമായി പ്രസംഗിച്ചതാണ്. കാരണം അതില്‍ ഒന്നുമില്ലെന്ന് അന്നേ വ്യക്തമായിരുന്നു. അല്ലാത്തപക്ഷം സിബിഐക്ക് പിണറായിയെ അറസ്റ്റ്ചെയ്യാമായിരുന്നു. അവര്‍ അതിനു മുതിര്‍ന്നില്ല. വൃത്തികെട്ട നിലപാടാണ് അവര്‍ കേസിലൂടെ കൈക്കൊണ്ടത്. ഒരാളെ ഇത്രയേറെ ആക്ഷേപിച്ചിട്ട് ഒടുവില്‍ ഒന്നുമില്ലെന്നു പറഞ്ഞ് പിന്മാറിയ സിബിഐക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അത്രയേറെ ആക്ഷേപവും അവഹേളനവുമാണ് അവരുടെ നടപടിമൂലം സത്യസന്ധനായ രാഷ്ട്രീയനേതാവിന് നേരിടേണ്ടിവന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ജനാര്‍ദനക്കുറുപ്പ് പറഞ്ഞു.
ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിവയ്ക്കുന്നതാണ്സിബിഐയുടെ പുതിയ റിപ്പോര്‍ട്ടെന്ന് മുന്‍ എംപിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ലാവ്ലിന്‍ കേസ് പ്രതീക്ഷ അന്ത്യത്തിലേക്ക് എത്തുകയാണ്. പ്രോസിക്യൂഷന് വിജയിക്കാന്‍ ആവശ്യമായ ഒന്നും സിബിഐ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഇല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. അവിഹിതമായി പണം സ്വീകരിച്ചെന്നു കണ്ടെത്താന്‍ സിബിഐക്കു കഴിയാത്ത സാഹചര്യത്തില്‍, രാഷ്ട്രീയലക്ഷ്യത്തോടെ കെട്ടിപ്പൊക്കിയ കേസ് ചീട്ടുകൊട്ടാരംപേലെ തകര്‍ന്നുവീണു. ഇനി ശേഷിക്കുന്നത് ഭരണനിര്‍വഹണത്തില്‍ മന്ത്രിയുടെ വിവേചനാധികാരം സംബന്ധിച്ച പരിശോധനമാത്രമാണ്. ആ പരിശോധന നടത്തേണ്ടത് സിബിഐ കോടതിയല്ല എന്നതിനാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍തന്നെ സിബിഐ അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം.
37 അഭിപ്രായങ്ങൾ:
എല്ലാവര്ക്കും രാക്ഷ്ട്രീയം ഉണ്ട് (എനിക്ക് ഒഴികെ)..
ഇത് അരാഷ്ട്രീയം ആണോ? അതോ രാഷ്ട്രീയം ഇല്ലാത്തതെന്നോ?
എനിക്ക് രാഷ്ട്രീയം ഇല്ലെന്നു പറയുന്നവര്‍ രാഷ്ട്രത്തെ ഒറ്റുകൊടുക്കുന്നവരാണ്.
ഞാന്‍ പറഞ്ഞതല്ല, നല്ല വിവരമുള്ള ആരോ പറഞ്ഞതാണ്.
ഒരാള്‍ക്കോ ഒരു മാധ്യമ സമൂഹത്തിനോ വ്യക്തിഹത്യ ചെയ്യാം എന്നുണ്ടെങ്കില്‍
മറ്റൊരാള്‍ക്ക് വ്യക്തിപൂജ ചെയ്യുന്നതിനെ എതിര്‍ക്കാന്‍ എന്തു ന്യായം?
എങ്കില്‍ ആദ്യം നിങ്ങള്‍ എതിര്‍ക്കേണ്ടത് വ്യക്തിഹത്യ ചെയ്യുന്ന ആളിനെയാണ്.
ഒരു പിണറായി വിജയന്‍ മാത്രമല്ല, മാറാട് പോലുള്ള സ്ഥലങ്ങളിലെ വ്യക്തിഹത്യ ചെയ്യപ്പെട്ട അമ്മ പെങ്ങന്മാരെ നിങ്ങള്‍ ഓര്‍ക്കുക കൂടി ചെയ്യുന്നത് ഈ സമൂഹത്തോടും, ഇന്നത്തെ രാഷ്ട്രീയത്തോടും നിങ്ങള്‍ ചെയ്യുന്ന നല്ലൊരു കാര്യം ആയിരിക്കും.
വലരെ മോശമായി പോയി സുഹൃത്തേ...
ഇതൊരു തരം താന്നപ്രവര്‍ത്തി ആയി പോയി കഷ്ട്ടം
മറ്റുളവരുടെ സമ്മതം കുടാതെ ശ്രുതിലയത്തില്‍ വന്ന അവരുടെ കമന്റ്റുകള്‍ താങ്കളുടെ ബ്ലോഗില്‍ നിക്ഷേപിച്ചത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് എത്രയും പെട്ടന്ന് താങ്കള്‍ അത് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ താങ്കളെ ശ്രുതിലയത്തില്‍ നിന്ന് പുറത്താക്കുന്നത് ആയിരിക്കും
പാതിവെന്ത് ചോറ്!
ഏതൊരുവനും അവന്റെ ഭാഗം പറയാന്‍ അവസരംകൊടുക്കുന്നതു സാമാന്യമര്യാദയാണ്! അരാഷ്ട്രിയവാദികള്‍ എന്നരൂപേണെ സ്വന്തം അഭിപ്രായം പറഞ്ഞു, തുടക്കംകുറിച്ചവനെ നിഷ് കരുണംവെട്ടിമാറ്റിയാല്‍ അവന്‍ മറ്റു മാര്‍ഗം നോക്കും! എന്റെ അഭിപ്രായത്തോടേ ആ ചര്‍ച്ച അവസാനിക്കാമായിരുന്നു! അല്ലെങ്കില്‍ അദ്യംതന്നെ അത് കൊടുക്കാതിരിക്കമായിരുന്നു. നിങ്ങള്‍ മിടുക്കന്മാര്‍, പാതിവെന്ത് ചോറ് വിളമ്പിയതും കഴിച്ചു, എഴുനേറ്റു പോയ്ക്കോളാന്‍ പറയുന്നത് ഫ്ര്യുഡല്‍ മനോനിലയാണ്! നിങ്ങളുടെ അധികാരം അത് ഏതുരൂപത്തില്‍ വേണമെന്നത് നിങ്ങളുടെ കാര്യം!
chettatharam......... kanikkunnu blog udama.........
lalsalam sakhave
സഖാവേ ..
ഇങ്ങനെ സംബോധന ചെയ്യ്യുന്നത് താങ്കളിലുള്ള വിപ്ലവ വീര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ...
സദസറിഞ്ഞു വിളമ്പാന്‍, വിവരകേടിന്റെ ഭാഗമാവാം അറിയാതെ പോയത്.സഖാവ് പറഞ്ഞത് നൂറു ശതമാനം ശരിയാണ് ..അവിടെ അങ്ങനെ ഒന്ന് പോസ്റ്റുന്നതിനു മുന്പ് അത് ഒരു സാഹിത്യ കംമുനിട്ട്യാണ് എന്ന് ചുരുങ്ങിയ പക്ഷം സഖാവ് എല്ലാം ഒന്ന് വായിച്ചു നോക്കെണ്ടാതായിരുന്നു ..
സാഹിത്യപരമായ വിഷയങ്ങളില്‍ താങ്കള്‍ അവിടെ സജീവമാകുമല്ലോ
ആദ്യം തന്നെ ഈ കമന്റ് അപ്രൂവല്‍ എടുത്തു മാറ്റൂ...
മനസ്സും ബ്ലോഗും തുറന്ന് വെക്കൂ ...
സുഖിപ്പിക്കുന്ന കമന്റുകള്‍ മാത്രം മതി എന്ന് തീരുമാനിച്ചോ ...
..സഖാവേ തങ്കളുടെ വെന്ത ചോറ് എന്ന ബ്ലോഗില്‍ ഗീബല്ഷ്യന്‍ സിദ്ധാന്തം എന്നതിന്റെ കൂടെ ഞാന്‍ അയച്ച സ്ക്രാപ്പും ചേര്‍ത്തതില്‍ വളരെ സന്തോഷം ..
താങ്കളുടെ ബ്ലോഗ് വായിച്ചാല്‍ സഖാവ് പിണറായി വിജയനോ അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ വലതു പക്ഷ പാര്‍ട്ടികളും ഭൂര്ഷാ മാധ്യമങ്ങളും നടത്തുന്ന നുണ പ്രച്ചരനങ്ങലോ ഒന്നുമല്ല സഖാവിന്‍റെ ഇപ്പോഴത്തെ പ്രശനം എന്ന് തോന്നും ..ശ്രുതിലയം എന്ന ഓര്‍ക്കുട്ട് കംമുനിട്ടിയില്‍ താങ്കള്‍ കൊണ്ട് വന്ന ഈ വാദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റാത്തത് മാണ് എന്ന് തോന്നും...ഈ കേരളത്തില്‍ താങ്കള്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം സഖാവ് പിണറായി വിജയന് എതിരാണ് എന്ന രീതിയിലാണ് താങ്കള്‍ ബേജാര്‍ ആകുന്നതു ..സഖാവിനു വേണ്ടി വാദിക്കാന്‍ താങ്കള്‍ മാത്രമേയുള്ളൂ എന്നും ശ്രുതി ലയത്തില്‍ പറഞ്ഞില്ലെങ്കില്‍ സഖാവ് പിണറായി വിജയനെ ക്കുറിച്ച് എല്ലാവരും തെറ്റിദ്ധരിക്കുമോ എന്നും തോന്നും തങ്കളുടെ വാദമുഖങ്ങള്‍ കണ്ടാല്‍ ..പല തവണ താങ്കളോട് പറഞ്ഞു അതൊരു സാഹിത്യ വേദി ആണ്..പല തരം രാഷ്ട്രീയക്കാരും അവിടെയുണ്ട് ....
ഞങ്ങള്‍ സാധാജീവികളേ തന്തയില്ലാത്ത വിഷയങ്ങള്‍ തന്നു മയക്കി നിങ്ങള്‍ ആഘോഷിച്ചപ്പോള്‍; താങ്കള്‍ എന്നിയ്യും ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയപ്പോഴാണ് ആ ടോപിക്ക് നിര്തലാകിയത്
സാഹിത്യം എന്നത് എന്താണ് എന്നറിയാതെ ചില മണ്ടന്‍മാര്‍ സാഹിത്യകാര്‍ ആയി സ്വയം പ്രഖ്യാപിച്ച പോലെ ഉണ്ട് .ഗോപി എന്ന സാഹിത്യ സ്നേഹിയുടെ വാക്കുകള്‍. സാഹിത്യം വിപ്ലവം സൃഷ്ട്ടിക്കാന്‍ ഉള്ള ഉപാധി ആയി കാണുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ് കള്‍. അല്ലാതെ സ്ത്രീയെ വര്‍ണ്ണിക്കാന്‍, പ്രകൃതിയെ വര്‍ണ്ണിക്കാന്‍, സ്നേഹത്തെ പ്രകീര്‍ത്തിക്കാന്‍ മാത്രം ഉള്ളതല്ല. കയ്യില്‍ ഉള്ളത് എന്തും സാമ്രാജ്യത്വത്തിന് എതിരെ ആയുധമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇനി സാഹിത്യം എന്തിനു വേണ്ടി എന്ന് ചോദിച്ചാല്‍... കുമാരന്‍ ആശാനോട് യുഗപുരുഷന്‍ ശ്രീ നാരായണ ഗുരു പറഞ്ഞു കൊടുത്തത് എന്ത് എന്ന് അറിയാന്‍ ശ്രമിക്കുക പ്രിയപ്പെട്ട "ഗോപി ".ലോകത്തിനു വേണ്ടി സന്യാസം സ്വീകരിച്ച അദ്ദേഹം പറഞ്ഞത് താങ്കളുടെ അഭിപ്രായത്തെ തകര്‍ക്കാന്‍ പോന്ന ഒന്നാണ്.
സാഹിത്യത്തില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ അത് അതിന്‍റെ ധര്‍മ്മം നിര്‍വഹിച്ചു എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കു .അതുകൊണ്ടാണ് അനിതിക്കെതിരെ പോരാടിയ "എതെയ്ല്‍ ലില്യന്‍ വോയ്നിചിന്റെ " കാട്ടു കടന്നല്‍ " ലെനിനെ പോലും സ്വാധീനിച്ചതു. അതുകൊണ്ടാണ് "അമ്മ " എന്ന നോവല്‍ ലോകത്തിന്റെ അമ്മ ആയി മാറിയത്. ഇനി സാഹിത്യം സാമൂഹ്യ പ്രശ്നത്തെ ചര്‍ച്ച ചെയ്തില്ലെങ്ങില്‍ സാഹിത്യ കാരന്റെ മരണത്തോടെ കൃതിയും ചര്‍ച്ചാ വിഷയം ആകാതെ പൊടി പിടിക്കും. മഹത്തായ കൃതികളായ വാഴക്കുല ,കയര്‍,എന്നുതുടങ്ങി ഹാസ്യ സാമ്രാട്ട് ആയ കുഞ്ചന്‍ നമ്പ്യാരുടെ കൃതികളില്‍ പോലും രാഷ്ട്രീയം ദര്‍ശിക്കാം. അതുകൊണ്ട് സാഹിത്യത്തെ താങ്കള്‍ ഉദ്ധരിക്കുമ്പോള്‍ അതിന്‍റെ സാമൂഹ്യ ചുമതല കൂടി കണക്കില്‍ എടുക്കുക .അല്ലെങ്ങില്‍ ശ്രുതിലയം വെറും "അധരവ്യായാമ കയം " ആയി മാറും
ഷബീര്‍ പട്ടാമ്പി ... ..മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അവര്‍ പറഞ്ഞത് തന്നെ ആണോ കൊടുത്തത് എന്ന് നോക്കിയാല്‍ മതി അല്ലാതെ " ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയാന്‍ ഗാന്ധിയോട് ദിവസവും അനുവാദം വാങ്ങണോ ...?..അതുകൊണ്ട് പുറത്താക്കാന്‍ കിടന്നു നിലവിളിക്കണ്ട ആവശ്യം ഇല്ല ....ഷബീര്‍ "സാഹിത്യ സ്നേഹി "
വലതുപക്ഷം ആഘോഷത്തോടെ വിളിച്ചുപറഞ്ഞു കള്ളന്‍ കള്ളന്‍ എന്നു...ആ ബഹളം ഒരു പൊതു ബോധമാക്കിതീര്‍ക്കാന്‍ കഴിഞ്ഞ കാലമായിരുന്നു 3- കൊല്ലം. അവിടെ പലര്‍ക്കും കാലിടറി നമ്മളില്‍ പലര്‍ക്കും ഒപ്പം. വലിയ വമ്പമാര്‍ക്കും!
ഈ പൊതു ബോധതിനെതിരെയാണ് (സാധാജീവികളേ തന്തയില്ലാത്ത വിഷയങ്ങള്‍ തന്നു മയക്കി നിങ്ങള്‍ ആഘോഷിച്ചപ്പോള്‍) പറഞ്ഞതു.
അതിനെ നിങ്ങളുടെ വാദമുഖതിനുവേണ്ടി അടര്‍ത്തിയെടുത്ത് കൊടുത്താല്‍ കൊടുക്കുന്ന ഉദ്യേശത്തിനനുസരിച്ചാവും! ഇതു തന്നെയാണ് നമ്മുടെ നേതൃത്വത്തിനു നേരെ കലാകലങ്ങളയി ഉപയോഗിച്ചുപോരുന്നത്. ഈ നിശാരന്‍ അത്രക്കൊന്നും വലുതായിട്ടില്ല. വെക്തിയെ മാറ്റിനിര്‍ത്തുക, വിഷ്യത്തില്‍ കേന്ദ്രീകരിക്കുക. പറയുന്നത് പാട്ടികാര്യമാണ്, പാര്‍ട്ടികുവേണ്ടിയാണ്, പാര്‍ട്ടിയിലേക്കു എത്തിക്കാന്‍ വേണ്ടിയാണ്!
വ്യക്തിഹത്യ രാഷ്ട്രീയത്തിന്റെ ഭാഗമല്ല..മാര്‍ക്സിസത്തില്‍ വ്യക്തിക്ക് സ്ഥാനവുമില്ല അത് പിണറായിയെ ന്യായീകരിക്കാന്‍ മാത്രമായുള്ള സിദ്ധാന്തമാല്ലെന്നും ഓര്‍മിപ്പിക്കുന്നു..ഏതാനും വര്ഷം മുന്‍പ് പാര്‍ടിയില്‍ നാലാം ലോക സിദ്ധാന്തവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഡച്ച് ബന്ധവുമൊക്കെ ചര്ച്ച്ചയായപ്പോള്‍ പാര്‍ടി നാലാം ലോക വാധതിനെതിരായും അനുകൂലമായുമ് തിരിഞ്ഞ ഘട്ടത്തില്‍ പ്രൊ.എം.എന്‍ വിജയനെ ''പുരക്കു മേല്‍ ചാഞ്ഞ മരം എന്ന് വിശേഷിപ്പിച്ച പാര്‍ടിയെ മറക്കരുത്...അതും വ്യക്തിഹത്യാപരമായിരുന്നു..ഇനി ലാവ്‌ലിന്‍ ആണ് ഈ ചര്‍ച്ചയുടെ വിഷയമെങ്കില്‍ സാധാരണ ക്കാരാനുള്ള ഒരു സംശയം ഞാന്‍ ചോദിക്കട്ടെ..
* പിണറായി വിജയന്‍ ലാവ്ലിന്‍ കസെഇല് അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനു അന്വേഷണത്തിനെതിരെ തിരിയെനം...ധൈര്യമായി അന്വേഷണത്തെ നേരിട്ടുടെ...
* ലാവ്ലിന്‍ കേസ് മുന്‍പ് പിണറായി ഒഴികെ മറ്റു പല ഉധ്യോഗസ്തരെയും കുറ്റക്കാരനാണെന്ന് വിധി വന്നപ്പോള്‍ പാര്‍ടി അതിനെ സ്വാഗതം ചെയ്യുകയും ലാവലിനില്‍ അഴിമതിയുടെ അംശം ഉണ്ടെന്നു സമ്മതിക്കുകയും പിന്നെ പിണറായിക്കെതിരെ ആയപ്പോള്‍ ലാവ്ലിന്‍ കേസ് സൃഷ്ടിയെന്നും പറയുന്നതിന്റെ പോരുളെന്തു..?
ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ ഞാന്‍ പിന്തിരിപ്പനും കൂടികൊടുപ്പുകാരനും.വിമര്സിക്കാത്തവര്‍ മുഴുവന്‍ കാമ്മ്യുനിസ്റ്റ് ,ഈ സമീപനതിനോട് എനിക്ക് യോജിപ്പില്ല. പിണറായി വിജയന്‍ കേരളത്തിലെ ആദ്യത്തെ പാര്‍ട്ടി സെക്രട്ടറി അല്ല എന്നുള്ള കാര്യം താങ്കളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു.ഇതിനു മുന്‍പ് ആ സ്ഥാനതിരുന്നവര്‍ ആരും ഇങ്ങനെയുള്ള ഒരു അഴിമതി ആരോപണത്തെ നേരിടേണ്ടി വന്നിട്ടില്ല, എന്നാണ് എന്റെ വിശ്വാസം.പിണറായി വിജയന്‍ വയ്ദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ കോടികള്‍ സംസ്ഥാനത്തിന് നഷ്ടം വന്നു എന്നുള്ളത് സഖാവും സമ്മതിക്കുമല്ലോ.സഖാവ് ഇ.ബാലാനന്ദന്റെ റിപ്പോര്‍ട അന്ഗീഗരിച്ചില്ല എന്നുള്ളതും സത്യമാണ്.ഈ പറയുന്ന ഗീബല്‍സിയന്‍ അഴിമതി സിദ്ധാന്തം ഉപയോകിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തിരുന്നില്ല മഹാന്മാരായ മുന്‍കാല നേതാക്കള്‍.പിചിചീന്താന്‍ ഇട്ടു കൊടുക്കരുതായിരുന്നു പാര്‍ടിയെ...പരാജയം തന്നെയാണ് പാര്‍ടിയുടെയും ജനങ്ങളുടെയും......
വിവരക്കേടിനു ഒരു പരിധി ഉണ്ട് ...പ്രിയപെട്ട "മതമില്ലാത്ത ജീവന്‍".ഇവിടെ താങ്കള്‍ക്കു വ്യക്തി വിരോധം ആണ് എന്ന് എല്ലാര്‍ക്കും മനസിലായത് ആണ്. പണ്ടൊരിക്കല്‍ താങ്കള്‍ പിണറായി യെ ലക്‌ഷ്യം വയ്ച്ചു ...ഇതു പാര്‍ട്ടി സെക്രട്ടറി യുടെ വീടോ എന്ന് ചോദിച്ചു ഒരു പടം ഓര്‍ക്കുട്ട് ഇല്‍ ഇട്ടിരുന്നു.അന്ന് താങ്കളെ പ്രൊഫസര്‍ എം എന്‍ വിജയന്‍റെ ചിന്തകളാണോ നയിച്ചത് ..അവനവനു നല്ല ബോധ്യം ഇല്ലാത്ത കാര്യത്തില്‍ അഭിപ്രായം പറയരുത്...ഒരു സമൂഹത്തില്‍ തനിക്കു എതിരെ വരുന്ന അഭിപ്രായത്തെ ചോദ്യം ചെയ്യാന്‍ എല്ലാ പൌരനും അവകാശം ഉണ്ട് .പിണറായി നാട് വിടും എന്നൊന്നും പറഞ്ഞിട്ടില്ല.രാഷ്ട്രീയ മായും നിയമപരം ആയും നേരിടും എന്നെ പറഞ്ഞിട്ടുള്ളൂ.അത് തെറ്റാണു എന്ന് തോന്നുന്നത് മനസിന് തിമിരം ബാധിച്ചത് കൊണ്ടാണ്.ഇനി എം എന്‍ വിജയന്‍ , ഭൂരിപക്ഷത്തെ മാനിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ അടിസ്ഥാന നിയമം ആണ് ..പാര്‍ട്ടി യെ കാള്‍ വലുതല്ല പാര്‍ട്ടികാരന്‍...അനിയന്‍ "ഹോ ചിന്‍ മിന്‍ " ന്‍റെ വിപ്ലവ സദാചാരം രണ്ടു മൂന്നു ആവര്‍ത്തി വായിക്കുക. ലാല്‍സലാം...
എന്തെല്ലാം കള്ളകഥകള്‍ ആണ് നിങ്ങള്‍ പറയുന്നത്. പിണറായി എല്ലാ കുറ്റവും സമ്മതിച്ചു കഴുത്ത് നീട്ടി നിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്. പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോള്‍ അതിന്‍റെ വയ്ദ്യുതി മന്ത്രി ആയി ഇരുന്ന പിണറായി വിജയന്‍ അന്നത്തെ പാര്‍ട്ടി നേതൃത്വം അറിയാതെ കോടികള്‍ സമ്പാദിച്ചു എന്നും .വഴിവിട്ടു ഗൂദാലൊചനയില് പങ്ങേടുത്തു എന്നും പറയുന്നത് വിശ്വാസ യോഗ്യം അല്ല. കൂടാതെ രേഖകള്‍ എല്ലാം നന്നായി പരിശോധിച്ച് ആണ് പാര്‍ട്ടി ലാവ്‌ലിന്‍ കേസ് ഇല്‍ ഒരു തീരുമാനം അതായതു "പിണറായിയെ പ്രതികൂട്ടില്‍ ആക്കുക വഴി പാര്‍ട്ടി യെ അപകീര്‍ത്തി പെടുത്തുക എന്ന രാഷ്ട്രീയ ലക്‌ഷ്യം ആണ് ഈ കേസ് " എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തി ചേര്‍ന്നത് .കാര്യങ്ങള്‍ നല്ലവണ്ണം മനസിലാക്കാനും തീരുമാനം എടുക്കാനും കഴിവുള്ള ആളുകള്‍ ആണ് ഞങ്ങള്‍ . ഇപ്പൊള്‍ നിലനില്‍ക്കുന്ന കേസിന്റെ ബാക്കി ഭാഗങ്ങള്‍ ഒരു തരത്തിലും വിജയിക്കാന്‍ സാധിക്കില്ല എന്ന് മനസില്ലായത് കൊണ്ട്ടാണ് പ്രതിപക്ഷവും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മിണ്ടാതെ ഊമകള്‍ ആയി അഭിനയിക്കുന്നത്.. മനോരമ ന്യൂസ്‌ലെ ഷാനി, ഇന്ത്യ വിഷനിലെ നികേഷ്, എന്നിവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അപ്പടി വിഴുങ്ങുന്നവര്‍ക്ക് സംശയം തീര്‍ന്നില്ലെങ്ങില്‍ ....നന്നായി അന്വേഷിച്ചോ .....പൂരവും തീര്‍ന്നു വെടിക്കെട്ടും അവസാനിച്ചു....തെറ്റിപ്പോയി എന്ന് പറയാന്‍ ഇത്രയ്ക്ക് മടി എന്താണ് ജീവന്‍...? തെറ്റുകള്‍ ഉറക്കെ വിളിച്ചു പറയുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ്‌കള്‍. അല്ലാതെ കണ്ണടച്ച് ഇരുട്ടു ആക്കുന്നവര്‍ അല്ല.
പിണറായി കട്ടിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ട് അതുകൊണ്ട് സംരക്ഷിക്കും....ജീവന്‍ കൊടുത്തും സംരക്ഷിക്കും...ഇനി നിങ്ങള്‍ 18 ആം അടവ് എടുത്താലും സംരക്ഷിക്കും..നിങ്ങള്‍ ഇപ്പൊള്‍ ചെയുന്നത് തുടര്‍ന്നോളൂ...ഞങ്ങള്‍ ഭയന്ന് ഓടുന്നവര്‍ അല്ല..മരണം വരെ പൊരുതുന്നവര്‍ ആണ്. ....കൊല്ലം പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല..
പിണറായി വിജയന്‍ ലാവ്ലിന്‍ കസെഇല് അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനു അന്വേഷണത്തിനെതിരെ തിരിയെനം...ധൈര്യമായി അന്വേഷണത്തെ നേരിട്ടുടെ........................................................................................................................................................................................................പ്രിയപ്പെട്ട ജിവന്‍ ...പിന്നെ ഞങ്ങള്‍ എന്താണ് ചെയുന്നത് ..ധീരമായി നേരിടും എന്ന് തന്നെ ആണ് പറഞ്ഞത്.അല്ലാതെ കോടതി ബഹിഷ്കരിക്കും എന്നൊന്നും പറഞ്ഞില്ലല്ലോ..നിയമത്തില്‍ നിന്നുകൊണ്ട് തന്നെ എന്നാണ് അതിനു അര്‍ഥം..ഇനി അഭിപ്രായം പറയുന്നതിന് മുന്‍പ് ലാവ്‌ലിന്‍ കേസ് നെ കുറിച്ച് പാര്‍ട്ടി എന്ത് കാഴ്ചപ്പാട് ആണ് വച്ച് പുലര്‍ത്തുന്നത് എന്ന് വ്യക്തമ്മയി പറഞ്ഞിട്ടുണ്ട് അത് വായിക്കുക ..ഇപ്പൊള്‍ എന്ത് സംഭവിച്ചു അഴിമതി മാറി ക്രമക്കേട് ആയി ഗുടആലോചന ആയി. അഴിമതി ഇല്ലാതെ മുകളില്‍ പറഞ്ഞവ ഈ കേസ്ഇല്‍ നിലനില്‍ക്കില്ല എന്ന് വെറുതെ ആലോചിച്ചാല്‍ മനസിലാകും..
സാഹിത്യം എന്നത് എന്താണ് എന്നറിയാതെ ചില മണ്ടന്‍മാര്‍ സാഹിത്യകാര്‍
ആയി സ്വയം പ്രഖ്യാപിച്ച പോലെ ഉണ്ട് .ഗോപി എന്ന സാഹിത്യ സ്നേഹിയുടെ
വാക്കുകള്‍. സാഹിത്യം വിപ്ലവം സൃഷ്ട്ടിക്കാന്‍ ഉള്ള ഉപാധി ആയി
കാണുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ് കള്‍. അല്ലാതെ സ്ത്രീയെ
വര്‍ണ്ണിക്കാന്‍, പ്രകൃതിയെ വര്‍ണ്ണിക്കാന്‍, സ്നേഹത്തെ
പ്രകീര്‍ത്തിക്കാന്‍ മാത്രം ഉള്ളതല്ല. കയ്യില്‍ ഉള്ളത് എന്തും
സാമ്രാജ്യത്വത്തിന് എതിരെ ആയുധമാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
സഖാവേ ശ്രമിക്കൂ ..ധാരാളം ശ്രമിക്കൂ ....
എന്നാല്‍
ഗീബല്ഷ്യന്‍ സിദ്ധാന്തം..എന്ന സാഹിത്യം ശ്രുതിലയം എന്ന കംമുനിട്ടിയില്‍ ഉചിതമല്ല എന്ന് മാത്രമേ
ഞാന്‍ പറഞ്ഞിട്ടുള്ളൂ ... സഖാവിനു ഇപ്പോഴും അത് പിടികിട്ടിയില്ലേ... സഖാവ് ഇത്രെയും രോഷം കൊള്ളുന്നത് എന്തിനാണ്...ഇത്
സൃതിലയത്തില്‍ തന്നെ കൊണ്ട് വന്ന് സാമ്രാജ്യത്വത്തിന് എതിരെ ആയുധമാക്കണമെന്ന് നിര്‍ബന്ധം ഉണ്ടോ....
reni... ഞാന്‍ പറഞ്ഞ വാക്കുകള്‍ എന്റെ അനിയനെ ഉദ്ദ്യേശിച്ചല്ല, വലതുപക്ഷ ആശയങ്ങളെയാണ്... എന്റെ വാക്കുകള്‍ ഒരു വെക്തിക്കു നേരല്ല ഒരിക്കലും. വലത് നേതൃത്വ ആശയപ്രചരണത്തെയാണു. ദയവായി ചുരുക്കരുത്, ചുരുങ്ങരുത്!
ഗോപിയേട്ടാ എവിടെ എന്നല്ല, എന്തിനു എന്നതാണു കാര്യം..........!
നിങ്ങളുടെ ഈ മുടിഞ്ഞ രാഷ്ട്രീയ ബോധത്തെ ഞാന്‍ ആരാധിച്ചു പോകുന്നു.
ലാവലിന്‍ കരാറില്‍ സ: സ്വാമിയുടെ അഭിപ്രായം എന്തായിരുന്നു?
സനൂപ്..താങ്കള്‍ക്ക് എന്നെ വിമര്‍ശിക്കാം ഞാന്‍ എതിര്കുന്നില്ല...പക്ഷെ നിങ്ങളുടെ പാര്‍ട്ടി സെക്രെറെരിയെ വിമര്‍ശിക്കുമ്പോള്‍ കാണിക്കുന്ന ഈ ചൂട് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല..പിണറായി സി.പി.എമ്മിന്റെ ആദ്യ പാര്‍ടി സെക്രെറെരി ഒന്നുമല്ല..ഇതുവരെ ആരും നേരിടാത്ത പ്രശ്നങ്ങളെയാണ് അയാള്‍ നേരിടുന്നത്..പിന്നെ വ്യക്തിഹത്യയാണ് എന്റെ മാര്‍ഗമെങ്കില്‍ എനിക്കെന്റെ പോസ്റ്റില്‍ ലാവ്ലിന്‍ കേസിനു ആസ്പദമായ പോസ്റ്റും ഇടാമായിരുന്നു എന്നാല്‍ ഞാനത് ചെയ്യാത്തത് അതില്‍ എനിക്കിന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്..പിന്നെ പിണറായി മാത്രമാണ് ലാവ്ലിന്‍ കേസ് ഇലെ പ്രതി എന്നൊന്നും ഞാന്‍ പറയുന്നുമില്ല...അന്ധമായ വ്യക്തിവിരോധം ഞാന്‍ പുലര്‍ത്തുന്നില്ല...തങ്ങളെ മാത്രം ന്യായീകരിക്കുന്ന കണ്ടത് കൊണ്ടാണ് ഈ ബ്ലോഗ്ഗിലെ ഒരു പഴയ കാര്യം ഒര്മിപ്പിച്ച്ചത്..എന്നാല്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുന്നത് നിങ്ങളാണ്..ഇന്നുവരെ സി.പി.എമ്മ അനുഭവിക്കാത്ത അഴിമതി ആരോപണങ്ങളെ ഇന്ന് നേരിടുമ്പോള്‍ അതെന്തുകൊണ്ടെന്ന് കൂടിചിന്തിക്കെണ്ടാതാണ്..സാധാരണ പ്രവര്‍ഹ്ടകര്‍ നിങ്ങളില്‍ നിന്നും അകലുമ്പോള്‍ അത് വെറും ഗ്രൂപിസം അല്ല നയങ്ങളിലെ വ്യതിച്ചലനമാനെന്നു കൂടി മനസ്സിലാക്കുക ഇല്ലെങ്കില്‍ താളിക്കാവും ഒന്ചിയവും ശോര്നുരുമൊക്കെ വീണ്ടുമുണ്ടാകും...ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നോ വലതുപക്ഷ കഖ്സികളില്‍ നിന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല...വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടികളില്‍ സംശയമുണ്ടായാല്‍ അവര്‍ ചോദ്യം ചെയ്യും ആ ചോദ്യം ചെയ്യുന്നവരെ കുല്ലം കുത്തികള്‍ എന്ന് വിശേഷിപ്പിച്ചു പുറത്താക്കിയാല്‍ ജനങ്ങള്‍ക്ക് വേറെ വഴിയുണ്ട്..ആ വഴി തന്നെ ജനങ്ങള്‍ തിരഞ്ഞെടുക്കും...ചരിത്രം ആവര്തനങ്ങളുടെത് കൂടിയാണ്..പുതിയ ജനകീയ പ്രസ്ഥാനങ്ങള്‍ ഉയരും...പ്രായോഗിക രാഷ്ട്രീയത്തില്‍ അഴിമതിയുടെ കര പുരന്ടെന്നവര്‍ സംശയിക്കുന്നവരെക്കാള്‍ വലിയ ജനകീയ നേതാക്കളെ അവര്‍ തന്നെ ഉയര്‍ത്തും..ജനങ്ങളുടെ "തിരുത്തല്‍" നേരിടാന്‍ ഒരു സാമ്രാജ്യത്വ സേവകര്‍ക്കുമാവില്ലെന്നു മനസ്സിലാക്കിയാല്‍ ഈ നേത്രുനിരകള്‍ക്ക് കൊല്ലാ...
ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വ്യാജപ്രചാരണം അഴിച്ചുവിട്ട മാധ്യമങ്ങള്‍ കരാറില്‍ അഴിമതി നടന്നിട്ടില്ലെന്നു വ്യക്തമാക്കി സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് മറച്ചുപിടിച്ചു. രണ്ടുവര്‍ഷമായി മാധ്യമങ്ങള്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം അഴിച്ചുവിടുകയായിരുന്നു. ഇതുവഴി കെട്ടിപ്പൊക്കിയതാണ് എസ്എന്‍സി ലാവ്ലിന്‍ കേസ്. എന്നാല്‍, ലാവ്ലിന്‍ കരാറില്‍ അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് മിക്ക മാധ്യമങ്ങളും അവഗണിച്ചു. റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകള്‍ കുത്തകപത്രങ്ങള്‍ ഉള്‍പ്പേജിലൊതുക്കി..........!
മുന്പ് നമ്മുടെ പ്രിയങ്കരനായ നേതാവ് എ കെ ജി പണം കട്ടു എന്ന ആരോപണം വന്നത് ഓര്‍മ്മയുണ്ടോ...പാര്‍ട്ടി ചരിത്രം പരിശോധിക്കു ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ കാണാം. പിണറായി എന്ന വ്യക്തി അല്ല പ്രശ്നം അദ്ദേഹം ഇരിക്കുന്ന സ്ഥാനം ആണ്..ആരോപണം ആര്‍ക്കും ഉന്നയിക്കാം.ഉന്നയ്ക്കുന്നത് ഓരോരുത്തരുടെയും വിശാലമായ ആവിഷ്കാര സ്വാതന്ത്ര്യം ആണ്. പക്ഷെ ആരോപണം നേരിടുക എന്നതിന് അര്‍ഥം അയാള്‍ കുറ്റക്കാരന്‍ ആണ് എന്നാണോ.? അത് തെറ്റാണു അയ്യാള്‍ക്ക് അയാളുടെ ഭാഗം പറയാന്‍ അവകാശം ഉണ്ട്.ഞാന്‍ ലാവ്‌ലിന്‍ കേസ് എന്താണ് എന്ന് പഠിച്ചതിനു ശേഷം ആണ് അതിനെ കുറിച്ച് അഭിപ്രായം പറയുന്നത്.താങ്കളുടെ ഭാഷയില്‍ ഇതുവരെ ആരും നേരിടാത്ത പ്രശ്നങ്ങള്‍ ആണ് ...ശരി അതിനു എന്താണ് ...പാര്‍ട്ടി സെക്രടറി യെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിറുത്തുക വഴി പാര്‍ട്ടി യെ തകര്‍ക്കാന്‍ അഭിനവ ഗീബല്ഷ്യന്‍ മാര്‍ പുതിയ പല തന്ത്രങ്ങളും പയറ്റും. ലാവ്‌ലിന്‍ കേസ് ഇല്‍ പുതിയതും വ്യക്തവും ആയ തെളിവ് എന്താണ് ഉള്ളത്.? ഇനി പിണറായി മാത്രം ആണ് തെറ്റുകാരന്‍ എന്ന് താങ്കള്‍ പറയുന്നില്ല ..ശരി എന്നാല്‍ അന്നത്തെ മുഖ്യ മന്ത്രി നായനാര്‍ തെറ്റുകാരന്‍ ആണോ ...? ഫിനാന്‍സ് മിനിസ്റെര്‍ കടവൂര്‍ ശിവദാസന്‍ കള്ളന്‍ ആണോ ..?
റഷ്യന്‍ കമ്മ്യൂണിസ്റ്റു കളെ നയിക്കാന്‍ പാടവം ആര്‍ജിച്ചത് കൊണ്ടാണ്, ആരോപണങ്ങള്‍ നേരിട്ട് എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ലെനിന്‍ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയത് ..അല്ലാതെ കിടന്നു നിലവിളിചിട്ടല്ല. ഇവിടെ പാര്‍ട്ടി യില്‍ നിന്നും പുറത്തായ എം ആര്‍ മുരളി ഇപ്പോളാണ് പാര്‍ട്ടി യിലെ കുറ്റം വിളിച്ചു പറയുന്നത് ഇതു വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ആണ്.ഇപ്പോ അവന്‍ മാത്രം പുന്ന്യാളന്‍ ബാക്കി എല്ലാരും കള്ളന്‍ മാര്‍ .ഇത്രയും നാള്‍ എന്തിനു ഈ കള്ളന്മാരുടെ കൂടെ "മുരളി മഹാന്‍" കൂട്ടുനിന്നു .ആഹ എന്തൊരു കമ്മ്യൂണിസ്റ്റ് .......ഏന്തേ നേരത്തെ പറഞ്ഞില്ല...? ആരും പിടിച്ചു കെട്ടിയിട്ടില്ലല്ലോ....?
ഓരോ സന്ദര്‍ഭത്തിന് അനുഗുണമായ രീതിയില്‍ അതിനെ കുറിച്ച് പഠിച്ചു അതില്‍ അഭിപ്രായ രൂപികരണം നടത്തി ചര്‍ച്ച ചെയ്തു ആണ് പാര്‍ട്ടി തീരുമാനത്തില്‍ എത്തിച്ചേരുന്നത്. അല്ലാതെ ഇതെല്ലാം ഒരളുടെ അഭിപ്രായം ആണ് എന്ന് പറയുന്നത് ശരിയല്ല..
ലാവ്ലിന്‍ കേസ് ഇല്‍ ജീവന്‍റെ സംശയം എന്തെന്ന് പറയു ...അതിനു തെളിവ് പറയു ....നമുക്ക് ചര്‍ച്ച ചെയ്തു നോക്കാം .......
ഇനി ഒന്ജിയം ആണ് ചര്‍ച്ച ചെയ്യേണ്ടത് എങ്കില്‍ അതും ചര്‍ച്ച ചെയ്യാം ..അതിനു ആദ്യം ഒന്ജിയം പ്രശനത്തില്‍ ജീവന്‍ കണ്ട അടിസ്ഥാന പ്രശ്നങ്ങള്‍ എന്ത് എന്ന് വിശദമായി പറയു ......
പിണറായി വിജയന്‍ ഓരോ ഇലക്ഷന്‍ സമയത്തും ലാവ്ലിനില്‍ പ്രതിയാകും ...........ഇനി അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ പ്രതിയാകാന്‍ തയ്യാറായി ഇരിക്കാന്‍ അദ്ദേഹം ശ്രേദ്ധിക്കേണ്ടിയിരിക്കുന്നു....ഈ അടുത്ത കാലത്തായി വളരെ അദികം അരാഷ്ട്രീയവാദികള്‍ പിറവിയെടുക്കുന്നുണ്ട് പക്ഷെ നാവില്‍ വരുന്നത് രാഷ്ട്രീയം മാത്രം അതെങ്ങനെ മമ്മുകോയയെ നമ്പൂതിരി വേഷം കെട്ടിച്ച എങ്ങനെ ഇരിക്കും വായില്‍ "ഹമുക്കെ" എന്നല്ലേ വരൂ .സാഹിത്യലോകം ശ്രുതിലയം എന്ന ഒരു കമ്മുനിട്ടിയില്‍ മാത്രമായി ഒതുങ്ങികിടക്കുന്നില്ലല്ലോ സര്‍ സി.പിയുടെ മൂക്ക് ചെദിച്ചത് തലയില്‍ കൂടി ചാക്കിട്ടു പിടിച്ചു കൊണ്ട് പോയി കെട്ടിയിട്ടല്ല നേരിട്ട് പട്ടാളത്തെ ഭയക്കാതെ മുന്നില്‍ ചെന്ന് നിന്നാണ് . സാഹിത്യം നേരിന്‍റെ രാഷ്ട്രെയത്ത്തിന്റെ മാധ്യമമായി ഉപയോഗിക്കുന്നവരാണ് ഞങ്ങള്‍ അപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് പേടിക്കുന്നു അവിടെ കമ്മ്യൂണിസം പറയുമ്പോള്‍ താത്പര്യം ഉള്ളവര്‍ സ്വീകരിക്കട്ടെ അല്ലാത്തവര്‍ നിരാകരിക്കട്ടെ എന്ന സ്വതന്ദ്ര നിലപാട് സ്വീകരിക്കു ...സാഹിത്യവും രാഷ്ട്രീയവും സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ആശയങ്ങളാണ് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ പിന്നെ രാഷ്ട്രീയം വേണ്ടെന്നു പറയുന്നവര്‍ തന്റെ രാഷ്ട്രീയം ശരിയല്ലത്ത്തത് കൊണ്ടാണ് അത് പറയുന്നത് .....രാഷ്ട്രീയം വേണ്ടെന്നുള്ള വിലകുറഞ്ഞ തീരുമാനങ്ങള്‍ക്ക് പണ്ടേ ചെവി കൊടുത്തിരുന്നെങ്കില്‍ ഇന്ന് ഇ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളം ഭരിക്കില്ലയിരുന്നു. രാഷ്ടീയം പറയാന്‍ അവകാശമില്ലാത്ത സ്ഥലത്ത് എന്തിനാണ് വിവിദ രാഷ്ട്രീയക്കാരെ ഉള്‍പെടുത്തുന്നത് തനിക്കു സ്വീകാര്യമായത് മാത്രം പറഞ്ഞാല്‍ മതിയെങ്കില്‍ എന്തിനു ഓപ്പണ്‍ ആയിട്ടു ഒരു കമ്മ്യൂണിറ്റി ....
പോരാട്ടങ്ങള്‍ നിലക്കുനില്ല......
lalsalam comrades......
.........
എന്തായാലും, കാളിദാസന്റെ കാലത്ത് ഓര്‍ക്കുട്ടില്ലാഞ്ഞത് ഭാഗ്യം... ശ്രുതിലയവും... ഇത്ര കടുത്ത സാഹിത്യ മീമാംസകള്‍ കണ്ടു അങ്ങേരുടെ തല ചിന്നിയേനെ.. രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന ബാര്‍ബര്‍ ഷോപ്പ്കളായി മാറുന്നു കൂട്ടായ്മകള്‍.. അമരത്തിരിക്കുന്നവരോ... "രാഷ്ട്രീയ പാരമ്പര്യങ്ങള്‍" "വിപ്ലവ ശിന്ഗങ്ങള്‍.." കഷ്ടം...
ചൊറി രാഷ്ട്രീയം ചൊറിയന്മാര്‍ക്ക് .ഒരു ജോലിയും ചെയില്ല പിന്നെ ഇങ്ങനെ നടക്കാം .
"അജ്ഞാത അജ്ഞാത പറഞ്ഞു...
ചൊറി രാഷ്ട്രീയം ചൊറിയന്മാര്‍ക്ക് .ഒരു ജോലിയും ചെയില്ല പിന്നെ ഇങ്ങനെ നടക്കാം ."
2010, മേയ് 4 7:34 pm
സ്വന്താമായ വിസമെന്തെന്നു അറിയാത്ത ഈ പാവത്തിന്റെ വാക്കുകള്‍ പിച്ചുമ്പെഴയുമായി തള്ളികളയാന്‍ എല്ലാര്‍ക്കും ദയവുണ്ടാകണം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ