ബുധനാഴ്‌ച, ഫെബ്രുവരി 23, 2011

പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയും....


 Mary Lilly
വി എസ് അച്യുതാനന്ദന്റെ മകന്‍ ചന്ദന മാഫിയയില്‍ നിന്നും പണം വാങ്ങിയെന്ന് ചാനല്‍ വാര്‍ത്ത - തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി
*************************************************************************

ആദ്യം പൊട്ടന്മാരാക്കുകയും, പൊട്ടന്മാരെ കഴുതകളാക്കുകയും, ആ കഴുതകളെകൊണ്ട് സ്വന്തും ചെയ്ത്തുകളുടെ വിഴുപ്പു ഏറ്റിക്കുകയും എന്നത് വലതു പക്ഷത്തിന്റെ കാലാ കാലങ്ങളായി തുടര്‍ന്നു തിരെഞ്ഞെടുപ്പുകാലത്തെ പൊറാട്ട് നടകമാണ്. പക്ഷെ ഇപ്രാവശ്യം ഒരു കെട്ടു വള്ളവും യു ഡി എഫിനെ രക്ഷിക്കാന്‍ കഴിയില്ല എന്നത്  സത്യം തന്നെയാണ്....!

ഭരണ വിരുദ്ധ വികരാത്തിന്റെ സ്വാഭാവിക എളുപ്പത്തില്‍ വീണ്ടും തിരിച്ചുവരാമെന്ന ആശ്വാസത്തിലായിരുന്നു യു ഡി എഫ്.... അവര്‍ വെറുതേ ഇരുന്നു കൊടുത്താല്‍ മതി എന്നു കരുതി കഴിഞ്ഞകാലത്ത് യുഡിഎഫ് വി എസിനെ നക്കി കൊല്ലുകയായിരുന്നു.... പാര്‍ട്ടിയും, വിഎസും വിരുദ്ധ ചെരിയാണെന്നും, അതിലൂടേ തങ്ങളുടെ താല്‍പര്യത്തിന്റെ ആളായിതിരുമെന്നും കരുതിയാണ് മനോരമയും, കവര്‍ സ്റ്റോറികാരിയും, പെജുകളും, മനികൂറുകലും  നിക്കിവെച്ചത്!

സിപിഐഎം മറ്റുപാര്‍ട്ടികളെ പോലെയാണെന്നും, അതിന്റെ നേതാക്കളും മറ്റു സ്ഥാനങ്ങള്‍ വഹിക്കുന്നവരും പാര്‍ട്ടിയേക്കാള്‍ വലിയവരാണ് (ആവും) എന്നുകരുതി സ്വന്തം തലചോറിന്റെ പരിമിതിയില്‍ ഇരുന്നു പാര്‍ട്ടിയുടെ ഒപ്പം നിന്നാല്‍ ജനമുണ്ടാവില്ലെന്ന താത്വിക ഭാവം ചമച്ചവരും ഇന്നു ഞെട്ടി തെറിച്ചിരിക്കുന്നു....!

പേടിച്ചാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നേതാവിനും പനിക്കുമെന്നു ഉമ്മന്‍ ചാണ്ടി കാണിച്ചു.... മനോരമ അതിന്റെ സ്വന്തം നഗ്നതയുമായി മുഖപ്രസംഗത്തിന്റെ രൂപത്തിലും, ഇപ്പോള്‍ ഐക്യമുണി മാനസിക രോഗിണിയുടെ ഗര്‍ഭാവസ്ഥയിലാണ്. ആരെകുറിച്ചും പറയാവുന്ന അവസ്ഥയില്‍....!


പിതവിനെ തകര്‍ക്കാന്‍  മക്കളെ ഇല്ലാതാക്കുക എന്നത് വളറെ എളുപ്പമുള്ള ഒരു പഴയ ബുദ്ധിയാണ്. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ സെക്രട്ട്രിയെ ഇല്ലാതാക്കുക എന്നു അടവു സ്വീകരിക്കുന്നത്.  അമേരിക്ക, സഖാവ് പ്രകാശ് കാരട്ടിനെതിരെയും, കേരളത്തില്‍ ചില ചീളുകള്‍ പിണറായി വിജയനെയും ഫോക്കസ് ചെയ്യുന്നത് അതിനാലാണ്.

ഇന്നലെ വരെ ഷാജി കൈലാസിന്റെ സിനിമയിലെ സുരേഷ് ഗോപിയേപോലേ കൊണ്ടാടിയവര്‍ക്ക് വി എസ് പഠിപ്പിക്കുന്ന പാഠം താന്‍ സമര പടനായകനാവുകയും, വിപ്ലവ പോരാളിയായതും, പ്രതിപക്ഷ നേതാവായതും, മുഖ്യമന്ത്രിയാതും ഇവര്‍ പഠിച്ച സ്ക്കൂളില്‍നിന്നല്ല എന്ന പ്രക്യാപനമാണ്. വി എസ് എന്തെന്നും എങ്ങെയെന്നും അറിഞ്ഞത് സി പി ഐ എമിന്റെ കൊടി പിടിതുകൊണ്ടാണ് എന്നതുകൂടിയാണ്...!

കരുത്തരായ അച്ഛന്മാര്‍ക്കെതിരെ മക്കളെ കരുവാക്കുന്നത് പണ്ടത്തെ മലയാള സിനിമകളില്‍ കണ്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പൊള്‍ യു ഡി എഫി-ന്റെ തിര കഥകള്‍. സി പി ഐ (എം) നേതാക്കളുടെ മക്കളുടെ പിന്നാലെ കൂടി അവര്‍ മുള്ളുന്നതും മൂളുന്നതും ഇന്‍വെറ്റികേഷന്‍ നടത്തി പിച്ചും പിഴയും പറയുന്നത്!

മകന്‍ അരുണ്‍ കുമാറിനെ മുനിര്‍ത്തി വി എസിനെ തകര്‍ക്കാമെന്നു കരുതിയവര്‍ ഇന്നലെവരെ സി പി ഐ എം നേതാക്കന്മാരോട്  "വീട് നന്നാക്കിയിട്ടല്ലേ സമൂഹത്തെ നന്നാക്കാന്‍ സാധിക്കൂ.? മക്കളെ നന്നായ് വളര്‍ത്താന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ള സഖാക്കള്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം വിവാഹവും പാര്‍ട്ടി പ്രവര്‍ത്തനവും നടത്തുന്നതാവും നല്ലത്."(അതും സി പി ഐ (എം)- നേതാക്കള്‍ തന്നെയാണ് ചെയ്തതെന്നു ചരിത്രസത്യത്തിനു നേരെ കൊഞ്ഞനം കുത്തുലുകൂടിയാണ്) എന്നു പറയുന്നവരുടെ യജമാന്മാരുടെ കുതന്ത്രം തന്നെയാണ്, എന്നിടത്ത് തകരുന്ന, സാധാരണ വെക്തിയില്‍ നിന്നും ഉയരാന്‍ കഴിയുന്നത്, പാര്‍ട്ടിയുടെ സഹയാത്രികനായതു കൊണ്ടാണ് എന്നത് എന്നെപോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒന്നാംക്ലാസ് പാഠമാണ്!

ജനം ഇന്നു യു ഡി എഫിന്റെ മുഖത്തുനോക്കി പറയുന്നത് കുഞ്ഞാലികുട്ടിയുടെയും, ബാലകൃഷ്ണപിള്ളയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും കാര്യമാണ്. അല്ലാതെ മക്കളേ കുറിച്ചല്ല. കാരണം മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളെകുറിച്ചു ശംശയക്കേണ്ടതില്ലല്ലോ? അതുകൊണ്ടാണ് ഫേസ് ബുക്കിലെ മേരിലില്ലിയേപോലുള്ള ഒരു സാമാന്യ വലത് ബോധം യു ഡി എഫിനോട് പരിഹാസ്യത്തോടെ പറയുന്നത്  "തലയ്ക്കു മുകളില്‍ വെള്ളം വന്നാല്‍ അതിനു മീതേ തോണി" എന്നു!

5- വര്‍ഷത്തിലധികം വെള്ളത്തില്‍ മുങ്ങിനില്‍ന്നല്‍ യു ഡി എഫിനു പിന്നെ ഒരിക്കലും കരക്കണയാന്‍ ഒരു തോണിയും ഇറക്കേണ്ടിവരില്ല എന്നതിരിച്ചറിവില്‍ നിന്നു തന്നെയാണ് വി എസിനെ ആക്രമിക്കുന്നതിലുടെ പാര്‍ട്ടിയെ നേരിടാന്‍ മറ്റൊരു രൂപത്തില്‍ ഉമ്മനും കൂട്ടരും ഇറങ്ങിതിരിച്ചിരിക്കുന്നത്....!!!

7 അഭിപ്രായങ്ങൾ:

omanakuttan പറഞ്ഞു...

thanks comrade

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

അച്യുതാനന്ദന്‍ എന്ന വ്യക്തിയെ കേരള ജനക്കറിയാമല്ലോ. കുഞ്ഞാലിക്കുട്ടിയും, പിള്ളയും ഒക്കെ ആരാണെന്നും അറിയാം. യു.ഡി.എഫ് നേതാക്കളുടെ പെണ്‍വാണിഭ, സ്ത്രീപീഡന, അഴിമതി കഥകള്‍ പൊതുജനം അറിഞ്ഞപ്പോള്‍ അവരുടെയെല്ലാം അശ്ലീലമുഖം രക്ഷിക്കാന്‍ വേണ്ടി ഇപ്പോള്‍ കളിക്കുന്ന ഈ തരം താണ കളി പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്.. അച്യുതാനന്ദന്‍ ചെയ്ത തെറ്റ് ഈ അഴിമതിക്കാരെയും, സ്ത്രീ പീഡനക്കാരെയും തുറന്നു കാട്ടി എന്നതാണ്...

ദേവന്‍ പറഞ്ഞു...

ഈ വിഷയത്തില്‍ അല്ലെങ്കിലും.. കമ്മ്യുനിസ്ടുകാരെന്റെ സ്വധീനം അവരുടെ മക്കളില്‍ വരേണ്ടതാണ്..അതില്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള വിമര്സനങ്ങള്‍ക്ക് അവസരം ഉണ്ടാകുന്നത് .

ജനശക്തി പറഞ്ഞു...

കൊള്ളാം. പ്രശാന്തിനു സ്ഥിരമായി എഴുതണം.

dileep kumar പറഞ്ഞു...

ബലികുടീരങ്ങളില്‍ അന്തിയുറങ്ങുന്ന അനശ്വര രക്തസാക്ഷികളും, സുന്ദരയ്യയും, സീ കണ്ണനും, പാച്ചേനി കുഞ്ഞിരാമേട്ടനും, A P വര്‍ക്കിയും പ്രകാശ്‌ കാരാട്ടും അടങ്ങുന്ന ആയിരക്കണക്കിനു സഖാക്കള്‍ സ്വന്തം ജീവിതം പകരംവെച്ച് പടുതുയര്‍തിയതാണ് നാം ഇന്ന് കാണുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം..... അനീതിയുടെ അഴിമതിയുടെ അധര്‍മ്മത്തിന്റെ ജീര്‍ണിച്ച ഉടലില്‍ കരുണയെതുമില്ലാതെ കാര്‍ക്കിച്ചു തുപ്പി നിവര്‍ന്നനട്ടെല്ലോടെ നാം തലയുയര്‍ത്തി നില്‍ക്കുന്നത് ഈയൊരു ഒസിയതും മുറുകെ പിടിച്ചുകൊണ്ടാണ്... ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....
Com.പ്രശാന്ത്‌ പ്രതികരണത്തിന്റെ കൊടുംകാറ്റുഉയര്‍ത്തി സക്രിയമാവുക...

satheesh marayoor പറഞ്ഞു...

പുലരിചെങ്കതിര്‍ വെട്ടം തടയാന്‍ പഴമുറമേന്തും വിഡ്ഢികള്‍ !

Shamal S Sukoor പറഞ്ഞു...

ആരോപണങ്ങളെ എതിരിടാന്‍ വഴിയില്ലാതെ വരുമ്പോള്‍ കമ്മ്യുണിസ്റ്റ് നേതാക്കളുടെ മക്കളുടെ പുറകെ കൂടുന്നത് ശരിയാണോ എന്ന്‍ ഉമ്മന്‍ ചാണ്ടി ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും.. ഇവിടെ യു ഡി എഫിന്റെ നേതാക്കള്‍ക്കെതിരെ ഏതെങ്കിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടി അനുഭാവി ഒരു ആരോപണം ഉന്നയിചിട്ടുണ്ടോ? ബാലക്രിഷ്ണപ്പിള്ളക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട കമ്മിഷന്‍ ചെയര്‍മാന്‍ പി പി തങ്കച്ചന്‍ ആയിരുന്നില്ലേ? കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ സന്തത സഹചാരി ആയിരുന്ന റൗഫ് അല്ലെ? സുധാകരനാനെങ്കില്‍ സ്വയം കാര്യങ്ങള്‍ ഏറ്റുപറയുകയും ചെയ്തു.. ഇത്തരത്തില്‍ ജനങ്ങളുടെ മുന്‍പില്‍ ഒരുതരത്തിലും തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റില്ല എന്നുവന്നപ്പോള്‍ ഏതു തരംതാണ ആരോപണങ്ങള്‍ ഉന്നയിച്ചും പിടിച്ചുനില്‍ക്കുക എന്ന രീതിയിലേക്ക് യു ഡി എഫ് എത്തിക്കഴിഞ്ഞിരിക്കുന്നു.. ഇത്രയും കാലം പാര്‍ട്ടി സെക്രട്ടറി വേറെ, മുഖ്യമന്ത്രി വേറെ, ജനങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പം, അഴിമതിക്കെതിരെ വി എസ്സിന്റെ ഒറ്റയാള്‍ പോരാട്ടം, എന്നീ വാക്യങ്ങള്‍ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞാ 'മ' പത്രങ്ങളുടെ അഡ്രസ്‌ പോലും ഇന്ന് ലഭ്യമല്ല എന്നതാണ് സത്യം...!!.. കേരളത്തില്‍ ഇനിയും ഇത്തരം അഴിമതിക്കാരെ വെച്ചുപോരുപ്പിക്കാന്‍ ജനങ്ങള്‍ക്കാവില്ല എന്ന് നിസംശയം പറയാം... ലാല്‍ സലാം സഖാവേ...