തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

എന്തുകൊണ്ട് ഇടതുപക്ഷം?

നാട് അറിയുന്നവര്‍ ആ നാടിന്റെ ഭാഷയിലാവണം സംസാരിക്കണ്ടത്. നാട്ടുകാര്‍ക്ക് മനസ്സിലാവുന്നരീതിയില്‍ വി എസ് ഒരുത്തിയെ കുറിച്ചു ഒരുത്തി എന്നു തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞതിലൂടെ പര്‍വതീകരിച്ചു കൊണ്ടുവരാന്‍ വലതുപക്ഷം നിനച്ചിരുന്നതിനു ഒരു ഫുള്‍ സ്റ്റോപ്പ് നല്‍കുകയാണ് ചെയ്തത്...!


പ്രശ്നം ജനമാണെന്നും, ജനത്തിനു ആവശ്യം, വെയിലേറ്റു തളരുമ്പോള്‍ തണലത്തിരിക്കാനും, മഞ്ഞും മഴയ്ത്തും ചുരുണ്ടുകൂടി കിടക്കാനും, വിശക്കുമ്പോള്‍ ഇറ്റു കഞ്ഞിയുടെ വെള്ളം ചൂടോടെ മോന്താനും, ഭാരം ഏന്തി ജീവിത അവസാനം മൂലക്കാവുമ്പോള്‍ സ്വന്തം പ്രാഥമികാവശ്യത്തിനു കോന്തലയില്‍ ചുരുട്ടി വെക്കാന്‍ ഇച്ചിരി പുത്തനും, കൊക്കികുരച്ചു തളര്‍ന്നു കിടപ്പിലായാല്‍ സുരക്ഷിതമായി കിടക്കാന്‍ ധര്‍മാസ്പത്രിയും മരുന്നും, മനുഷ്യത്വം ഇല്ലാത്ത ചില വൈദ്യന്മാരെ പാട്ടിലാക്കാന്‍ ചില്ലാനവും, കൊമ്പത്തെ രോഗത്തിനു ഒരു താങ്ങും, വിട്ടിലുള്ള മക്കള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടും,  രാഷ്ട്രിയ പണകൊഴുപ്പില്‍ ഇറച്ചിനൊട്ടിനുണയാന്‍ വരുന്ന തലയില്‍ കറുപ്പു പുരട്ടിയ ചെകുത്താന്‍ സുന്ദര കിഴവന്മാരുടെ കൈയെത്താത്ത ജീവിത സുരക്ഷയും, അതിനു ആവശ്യമായ വിദ്യാഭ്യാസവും, പിന്നെ മാന്യത ഉറപ്പുള്ള തൊഴിലും ഓരോ കേരളിയന്റെയും നീക്കിവെക്കാന്‍ കഴിയാത്ത ആവശ്യമാണ്.....!

ഈ ആവശ്യം തന്റെതാണെന്നും, തനിക്കു വേണ്ടതാണെന്നും,  തന്റെ കര്‍മത്തിലൂടെ തെളിഞ്ഞു കാത്തുരക്ഷിച്ചു നിലര്‍ത്തി വെക്കണ്ട് ബോധമാണ് എന്ന തിരിച്ചറിവാണ്. ഈ രാഷ്ട്രിയത്തെ അട്ടിമറിക്കാന്‍ ഭരണകൂട കുതന്ത്രം ആഗോള വല്‍ക്കരണ നനുനനുപ്പില്‍ ഇക്കിളികൂട്ടിയിരുന്ന നാവുകളാല്‍ തുപ്പുന്ന നുണ കുമിളകളുടെ വര്‍ണരാഞ്ചിയില്‍ കണ്ണ്‍ മഞ്ഞലിപ്പിക്കുന്നത്, വലതുരാഷ്ട്രിയ പ്രവര്‍ത്തനമാണ്.

നിഷ്പക്ഷമെന്നു ചെല്ലപെരില്‍ അറിയാപെടുന്ന ഈ രാഷ്ട്രിയ പ്രവര്‍ത്തനത്തെ അവരുടെതന്നെ ഭാഷ കടമെടുത്തു അവര്‍ക്കു നേരെപറയുകയാണെങ്കില്‍ അതിനെ നാട്ടു ഭാഷയില്‍ മാമാ പണി എന്നു പറയും. മാമാ പണിയും രാഷ്ട്രിയ പ്രവര്‍ത്തനമാണ് എന്നു കാണിച്ചതു, തിന്നുമ്പോള്‍ തൂറുന്ന ഒരുവന്‍ നമ്മുടെ ഒരു മാധ്യമം വങ്ങിയതിലൂടെയാണ്. നമ്മുടെതാവുമ്പോള്‍ അതിന്റെ പേരല്ല അതിനു ഇപ്പോള്‍ ചെരുക, മറിച്ചു പ്ലേബോയുടെ നടത്തിപ്പുകാരനിലൂടെ അതിന്റെ പേര്‍ വെശ്യാനെറ്റ് എന്നു തിരുത്തപെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉളുപ്പില്ലായ്മക്ക് നാട്ടുകാരില്‍ നിന്നു കിട്ടി എന്നു പറയപെടുന്നതിനെതിരെ ആദ്യം വക്കാലത്തു വന്ന ജീവികളെ ശ്രദ്ധിച്ചാല്‍ മതി, അത് ആരെ സംരക്ഷിക്കാനാണ് എന്നു. 

2000, 2006-ഉദാരണം ചുവടുറപ്പിച്ച കാലമായിരുന്നു. വികശനത്തിന്റെ കുത്തൊഴുക്ക് അവകാശപെട്ടവര്‍ പറഞ്ഞത് മല്‍സരത്തില്‍ ശേഷിയുള്ളവര്‍ അധിജീവിക്കുമെന്നാണ്. മല്‍സരത്തിനും ഒരു ശേഷിവേണമെന്നത് ഉദാരവല്‍ക്കരണ വായത്താരികളില്‍ സ്വയം നഷ്ടപെട്ട നിസഹായ ജന്മങ്ങള്‍ ഓര്‍ക്കാറില്ല. ഇവിടം എന്തും, ഏതും വില്‍ക്കപെടുമെന്ന അനുഗൂല്യത്തില്‍ കൈകാലിട്ട അടിക്കുന്നവര്‍ കൈലുള്ളതു മുഴുവന്‍ നഷ്ടപെട്ട് അവസാനം എത്തിചേരുന്നതു വെഭിചാര ശാലകളിലാണ്.

ഇങ്ങനെയാണ് ഒരച്ഛന്റെ പോരായ്മയാല്‍ അയാളുടെ മകള്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍, ശ്രീകുമാര്‍, ജോസ്, തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റിലായിരുന്ന മോഹനന്‍ (ഇപ്പോള്‍ ജയ് ഹിന്ദിലാണ്. സണികുട്ടിയെ മാറ്റി പ്രദിഷ്ഠിച്ചത് ചെന്നിതലയാണ്. ഭയക്കണം, ഈ തിരെഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം വഴിക്കിട്ടാണ് ഇദ്ദേഹം മല്‍സരിക്കുന്നത്) എന്നീ വി ഐ പികളുടെ പല്ലിനിടയില്‍ കുരുങ്ങി തീര്‍ന്നത്. കൊഴുത്തു പന്തലിച്ച സെക്സ് ബിസ്നസിനു അന്നു വെവസായ വകുപ്പു കൈകാര്യം ചെയ്തവന്‍ തന്നെയായിരുന്നു നെതൃത്വം കൊടുത്തിരുന്നത്. രണ്ടാസ്ഥാനക്കാരന്‍. കുട്ടാളിയായി ശകല സഹായ സഹകരണം ചെയ്തതു മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും

"2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തതിനു ശേഷം, സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു. ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു.

ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു." (http://sputnicnetwork.blogspot.com/2011/01/blog-post.html)

ഫെയ്സ് ബുക്കിലെ ഒരു സുഹൃത്ത് നിരിക്ഷിച്ചതുകൂടി ഇവിടെ ഞാന്‍ കടമെടുക്കുന്നു...

Karthyani Pisharati: "കിളിരൂര്‍ കേസിലെ ഇരയായ ശാരിയുടെ മകള്‍ സ്നേഹ ജനിച്ചതു തന്നെ ഒരു വലിയ ദുഃഖവും പേറികൊണ്ടാണു. ഇപ്പോള്‍ അവള്‍ക്ക് വയസ്സ് ആറ്. തൊടികളില്‍ വീണുകിടക്കുന്ന കണ്ണിമാങ്ങകളും ടെലിവിഷനില്‍ ടോം ആന്‍റ് ജെറിയും കാണേണ്ട ഈ വേനല്‍കാലത്ത് അവള്‍ക്ക് വായിക്കുവാന്‍ ചിത്രങ്ങളുള്ള ബാലസാഹിത്യകൃതികളല്ല കിട്ടുന്നതു. ബാലരമയ്ക്കും പൂമ്പാറ്റയ്ക്കും എല്ലാം പകരം എന്റെ കൊച്ചനിയത്തി സ്നേഹയ്ക്ക് കിട്ടുന്നതു 'ചുവന്ന അടയാളം' എന്ന രാഷ്ട്രീയ പുസ്തകം. കൊടുക്കുന്നതോ നെഞ്ചില്‍ അവളെ കിടത്തി കഥ പറഞ്ഞു കൊടുക്കേണ്ട വലിയ അപ്പൂപ്പന്‍റെ പ്രായമുള്ള ബി ആര്‍ പി ഭാസ്കര്‍. ഈ രാഷ്ട്രീയ മാമങ്കത്തിനു ആ പിഞ്ചുകുഞ്ഞിനെ കാഴ്ച വയ്ക്കുന്ന താടിക്കാരന്‍ അവളുടെ അച്ഛന്‍ സുരേന്ദ്രനാഥ് ആണു."

സുരേന്ദ്രന്‍ 'പ്രതി' പക്ഷ നേതാവിനു തിരെഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടിയുള്ള കെട്ടിവെക്കാനുള്ള പണം നല്‍കി സ്വന്തം മകളുടെ ആത്മാവിനെ പോലും വെഭിചാര ശാലയില്‍ എത്തികന്നു‍. ഈ അച്ഛന്‍ ഉണ്ടാക്കപെടുന്നത് അരാഷ്ട്രിയത പ്രസരിപ്പിക്കുന്ന വലതുപക്ഷ രാഷ്ട്രിയത്തിലൂടെയാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാവണം, കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര എന്നു ചൊല്ലിപടിച്ച നാം, ഈ അതപധനത്തിലേക്ക് കൂപ്പുകുത്തിയത് പോലും അല്‍ങ്കാരമാക്കുകയാണ്.

ഈ അരാഷ്ട്രിയത് കൊണ്ടാടുന്നവരാണ്, ഉഷ്ണപുണു ബാധിച്ചവനെ രക്ഷിക്കാന്‍, അവന്റെ അയല്‍ വീട്ടിലേ കശപിശ എത്തിനോക്കി ഊഹിച്ചു ഉപന്യാസം എഴുതുന്നതു. ഇവര്‍ പിണറായിയെ ഒക്കെതേക്ക് ഇറക്കി ശശിയെ തലയില്‍ ഏറ്റി നടക്കുകയാണ്. ഇവരെ വായിക്കുന്നവര്‍ മറന്നു പോവുന്ന ഒന്നുണ്ട് ഡബ്ല്യു അര്‍ വരദരാജന്‍ ശശിയേക്കാള്‍ വലിയ നേതാവാണ് എന്നതു.

1,76,465-കോടിയുടെ കോള്ള മാറ്റിവെച്ചു ഇക്കിളിപെടുത്തി ജനത്തെ പോളിങ്ങ് പൂത്തില്‍ എത്തിക്കാന്‍ നോക്കുന്നതു, എന്തിനു വേണ്ടിയാണെന്നു ഈ കണക്കൊന്നു നോക്കു..." എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു."

"വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക" http://sputnicnetwork.blogspot.com/2010/09/blog-post_15.html

ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷ ഗര്‍മെന്റ് എന്ന കൈതിരി കാത്തു സൂക്ഷിക്കണ്ട ബാധ്യത ഓരോ മലയാളിയുടെതുമാവുന്നതു. നമ്മുടെ കുഞ്ഞുങ്ങളെ നാളത്തെ പുലരിവരെ കാക്കാന്‍ ആ കൈതിരിയുടെ വെട്ടം നാം കാക്കണം. ഭൂലോക കൊള്ളക്കാര്‍ കേന്ദ്രം വാഴുമ്പോള്‍ (വീടു വിഴുങ്ങാന്‍ വരുന്ന ചെകുത്താനു വാതില്‍ പലക പപ്പടം) ഇത്തിരിപോന്ന നഖപൊട്ടോളം വരുന്ന ഈ കേരളത്തില്‍ യു ഡി എഫു-കാര്‍ കൂടി വന്നാല്‍..........?

4 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal......

Sputnicnetwork. പറഞ്ഞു...

ലതികയുടേത് രാഷ്ട്രീയ തട്ടിപ്പെന്നോര്‍ത്തില്ല, ഇറക്കിവിട്ടില്ലെന്നേയുള്ളൂ’

കോട്ടയം: വി. എസിനെതിരെ മത്സരിക്കുന്ന ലതികാ സുഭാഷ് വീട്ടില്‍ വന്നപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഓര്‍ത്തില്ലെന്ന് കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായി മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രനാഥ്. ഇവരൊന്നും എന്നെ സഹായിച്ചിട്ടില്ല. വി. എസാണ് സഹായിച്ചത്.എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല, ഒരു പാര്‍ട്ടിയോടും യാതൊരു വിരോധവുമില്ല. ചാനലുകാരെക്കൂട്ടി വന്ന ഇവരെ ഇറക്കിവിടാഞ്ഞത് എന്റെ മര്യാദ. സഹായിക്കണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് 100 രൂപ നല്‍കിയതെന്നും സുരേന്ദ്രനാഥ് വെളിപ്പെടുത്തി. പക്ഷേ ...തന്നെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കരുതിയില്ല.
വി.എസിനോടും ഇടത് സര്‍ക്കാരിനോടും അങ്ങേയറ്റത്തെ കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ കിളിരൂര്‍ കേസ്‌സിന്റെ പേരില്‍ രാഷ്ട്രീയ തട്ടിപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല.
കിളിരൂര്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ വേട്ടയാടാന്‍ അനുവദിക്കില്ല. വോട്ടു നേടാന്‍ രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന പ്രചാരണത്തില്‍ വേദനയുണ്ടെന്ന് കേരളകൗമുദിഫ്‌ളാഷിനോട് അദ്ദേഹം പറഞ്ഞു.
എന്റെ കുഞ്ഞിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം, ഞങ്ങള്‍ക്ക് നീതി ലഭിക്കണം അത് മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളു. . മകള്‍ക്കുണ്ടായ ദുരന്തത്തില്‍ ഞങ്ങളോട് സഹതപിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. വി. എസ് . അച്യുതാനന്ദനും ഈ സര്‍ക്കാരുമാണ് ഞങ്ങളെ സഹായിച്ചത്. രണ്ടു ഘട്ടങ്ങളിലായി നാലു ലക്ഷം രൂപ തന്നു സഹായിച്ചു. കേസ് സി.ബി. ഐയാണ് അന്വേഷിക്കുന്നത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് കണ്ടെത്തിയ പ്രതികളെ മാത്രമാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശാരി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും, അതിന്റെ പേരില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സി. ബി. ഐയ്ക്ക് കേസ് കൈമാറിയത്. എന്നാല്‍ അതു സംബന്ധിച്ച അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സി പി എമ്മും ഒട്ടേറെ സഹായിച്ചിട്ടുണ്ട്. വി. ഐ. പിയുണ്ടെന്ന് ഞങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറിച്ച് മാതാ ആശുപത്രിയില്‍ മോള്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ അടിയ്ക്കടി സന്ദര്‍ശനം നടത്തി. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആശുപത്രിയിലെ ഡോ.ശങ്കര്‍ പ്രതിപക്ഷ നേതാവായിരുന്ന വി. എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതു സംബന്ധിച്ച് വി . എസ്‌സിന്റെ പരാമര്‍ശം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ് വി. ഐ. പി വിവാദമായി ഇപ്പോഴും കൊണ്ടാടുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. സുരേന്ദ്രനാഥ് വ്യക്തമാക്കി....!

Haryjith പറഞ്ഞു...

പ്രിയപ്പെട്ട പ്രശാന്ത്‌
താങ്കളുടെ പോസ്റ്റുകള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സമയക്കുറവു കാരണം കമന്റുകള്‍ ഇടാറില്ല.
എങ്കിലും താങ്കളുടെ പോസ്റ്റുകള്‍ തുടരട്ടെ എന്ന് ആശംസിക്കുന്നു.

ഒരെളിയ സഖാവ്
അബ്ദുറഹീം

Sputnicnetwork. പറഞ്ഞു...

@Haryjith നന്ദിയുണ്ട് നല്ല വാക്കുകള്‍ക്ക്....!!!