ഞായറാഴ്‌ച, മേയ് 15, 2011

രണ്ട് അടി പിന്നോട്ട്, ഒരടി മുന്നോട്ട്.

അതേ, കുറുക്കുവഴികളിലൂടെ എളുപ്പം എത്തിചേരാവുന്ന വഴികളില്‍ നാം പോയി. ഏറ്റവും വലിയ ഒറ്റക്ഷി എന്നതുപോലും ഒരു കുമിളയുടെ ബലം മാത്രമാണ്. ആ കുമിള ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനിയമാവുമായിരുന്നു നമ്മുടേ കാര്യം. നമുക്ക് പിഴച്ചത് അഞ്ചുകൊല്ലം മുമ്പായിരുന്നു. വലതു പക്ഷം മുന്നോട്ട് വെച്ച അജണ്ട നടപ്പിലാക്കി. പാര്‍ട്ടി നയം മാറ്റിവെച്ചുകൊണ്ട്. പിഴച്ചതു അവിടെതന്നെയാണ്. ആ പിഴവില്‍ ജനത്തിനുമുന്നില്‍ നിന്നു മാറ്റിവെക്കപെട്ടത് പാര്‍ട്ടിയെ ആയിരുന്നു.

സാമ്രാജ്യത്വം അതിന്റെ ചുവടുകള്‍ക്ക് കൃത്യതയുണ്ടായിരുന്നു. രാസായുധത്തേക്കാളും, അണുബോംബിനേക്കാളും ആശയചട്ടകൂടിനെ നശിപ്പിക്കാന്‍ വെക്തിയെകൊണ്ട് കഴിയുമെന്നു അമേരിക്ക കണ്ടത്തിയതു സോവിയറ്റ് യൂ​‍നിയനിലൂടെയായിരുന്നു. സംഘടനെയെ തോല്‍പ്പിക്കാന്‍ ഏറേ എളുപ്പം ഒറ്റുകാരെ കണ്ടെത്തുക എന്നായിരുന്നു. അങ്ങനെയായിരുന്നു നെടുക്കെ ഉയര്‍ന്നു നിന്നിരുന്ന സോവിയറ്റ് യൂനിയനെ നിലം പരിശാക്കിയത്. ഗോര്‍ബചേവ് എന്ന ഒരു ഗ്ലമാര്‍ താരത്തിലൂടേ പാര്‍ട്ടിയേ ഹൈജാക്ക് ചെയ്ത് “ആശ്രയാത്മക ബിംബ’’മായി വളര്‍ത്തിയത് സാമ്രാജ്യത്വത്തിന്റെ വിജയവും, സംഘടനാ ചട്ടകൂടിന്റെ പരാജയവുമായിരുന്നു.

പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പുതിയൊരു പ്രശ്നം വളര്‍ന്നു വരുമെന്നു മുന്നെ ലെനിന്‍ പറഞ്ഞിരുന്നു. ബ്യൂറോക്രാറ്റുകള്‍ വളരുന്നത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ കോട്ടകളില്‍ വിള്ളലുകള്‍ വരുമ്പോഴാണ്. അകത്തെ പുഴുകുത്തുകളേ ഞെരട്ടികളയണ്ടത് കേന്ദ്രികൃത ജനാധിപത്യലൂടയാണ്. രണ്ടിന്റെയും ദുര്‍ബലതയിലാണ് സാമ്രാജ്യത്വ അജണ്ട കടന്നുവരുന്നതു. ആഗോള വല്‍ക്കരണ ഇന്ത്യയില്‍ കണ്ണിലേ മുഴുത്ത കരടു തന്നെയായിരുന്നു സി പി ഐ (എം) നേതൃത്വം നല്‍കുന്ന ഇടതു പക്ഷം. സാമ്രാജ്യത്വത്തിന്റെ കൈയാളുകളായ മത വര്‍ഗിയ, തീവ്രവാദ, ഇടതു തീവ്രവാദ കൂട്ടളികളിലൂടെ നടപ്പാക്കിയതിന്റെ വിജയമാണ്, ബംഗാളിലും കേരളത്തിലും നടന്നതു. വലതു സക്യത്തിന്റെ മുഖം തന്നെയാണ്. അതുകൊണ്ട് പരാജയപെട്ടു എന്നു പറയുന്നതു, അതിനെ വെവ്വെറേ വേര്‍തിരിച്ചു കാണുന്നത്  ഇപ്പോഴും ശത്രുവിന്റെ ശേഷിയേ ശരിയായി കാണാന്‍ കൂട്ടാക്കുന്നില്ല എന്നു തന്നെയാണ്. ജാതി മത ഇടതു തീവ്രവാദ കോണ്‍ഗ്രസ് മാധ്യമങ്ങളുടെ കൂട്ടായ ആക്ക്രമങ്ങളുടെ വിവിത തലങ്ങളേ തകര്‍ത്തെറിയാന്‍ ജനകിയ സമരപോരാട്ടങ്ങളിലൂടെ മാത്രമെ കഴിയു....

എങ്കിലും ഇവിടെ ഗോര്‍ബചേവിനേപോലേ ഒരു ഒറ്റുകാരനേ കണ്ടെത്താന്‍ ഇതുവരേ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ പാര്‍ട്ടിയുടെ കരുത്തു. സുഖാലസ്യത്തില്‍ പറഞ്ഞു പഠിക്കണ്ട ആവശ്യകതയല്ല ഇടത് ബോധം. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞു മുട്ടുമ്പോള്‍ ഇടിച്ചു മുന്നേറാന്‍ ഉള്ളതാണു.  ബഹുജന സംഘടകളുടെ ഊര്‍ജ്ജസൊലമായ എണയിട്ട പ്രവര്‍ത്തനം മുന്നോട്ട് വെക്കന്നതിലൂടെ അതിനുള്ള കരുത്തു കൂട്ടാം


1 അഭിപ്രായം:

Unknown പറഞ്ഞു...

സാമ്രാജ്യത്വ അജണ്ടകള്‍ മുന്‍കൂട്ടികാനാനും അതിനെ സമയാസമയങ്ങളില്‍ ചെറുക്കാനും ഇന്നും പ്രാപ്തിയുള്ളത് ഇടതു പക്ഷത്തിനു തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വലതു പക്ഷ സാമ്രാജ്യത്വ ശക്തികള്‍ പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ അതിന്റെ നേതാക്കളെ അടര്‍ത്തിമാറ്റി വ്യക്തിത്വ വല്‍കരിക്കുക എന്ന അജന്ടക്ക് രൂപം നല്‍കിയത്.