തിങ്കളാഴ്‌ച, ജൂൺ 20, 2011

‘‘ഞാന്‍’’

ഞാനൊരു ഒന്നൊന്നര ഞാനാണ്.
ഞാന്‍ ഞാനായാല്‍, പിന്നെ നീയും
ഉണ്ടെന്നാനര്‍ത്ഥം!



ഞാന്‍ ഒറ്റക്ക് പറയുന്നു എന്നതുകൊണ്ട്
നീയും പറയുന്നതും അങ്ങനെയാവും
എന്നു വരും!

ഞാന്‍ ഒറ്റക്ക് നേരിടും,

എന്നു വന്നാല്‍ നീയും ഒറ്റക്ക് നേരിടണം
എന്നാണ്!

അങ്ങനെ നാം മുഖാമുഖം നിന്നാല്‍

നമുക്ക് ചുറ്റുമുള്ളതൊക്കെ താനെ
ഇല്ലാതായികോളുമെന്നും,
കൂട്ടു ഉത്തരവാദിത്വമെന്ന
ചളുക്ക് ജനാധിപത്യം മാറ്റി
“ഞാന്‍’’ എന്ന ഫാസിസത്തിന്റെ
കൊടിയുറപ്പിക്കാമെന്നുമാണ്!

ഇതു വര്‍ത്തമാന കണ്ടെത്തലാണ്.




പുത്തന്‍ കൂറ്റങ്ങളിലോടേ
കൂട്ടത്തെ പൊളിപ്പിക്കാമെന്ന
മന്മോഹനനു അമേരിക്ക
ഓതി കൊടുത്തതാവാം!

കള്ള നാണയങ്ങളുടെ

ഊറ്റം പറച്ചിലില്‍
ഇല്ലാതായത്, തല ചായിക്കാന്‍
കിട്ടുമെന്നു കരുതിയ
കൂരയായിരുന്നു!

തൂവിപോയത് ഞങ്ങളുടെ

കഞ്ഞികലമായിരുന്നു,
മാനം പോവുന്നത്
ഞങ്ങളുടെ പെണ്‍പിറപ്പുകളുടെതാവുന്നു
!!!

2 അഭിപ്രായങ്ങൾ:

രജിലാല്‍ പറഞ്ഞു...

എല്ലാവരും ഞാനും നീയും കളിച്ചു..അച്ഛനും മക്കളും കളിച്ചു...ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് നമ്മള്‍ കളിക്കാം..

സലാം
രജിലാല്‍

Ummer koya kozhikode പറഞ്ഞു...

ഇഞ്ഞിപ്പം ഞമ്മക്കൊരു ഞാന്‍ കളിക്കാന്‍ ഇണ്ടാവോ ഈ ദുനിയാവ് ?