ശനിയാഴ്‌ച, ഡിസംബർ 24, 2011

നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ്.

വിഭാഗിയത, അത് വെക്തിയെ വലുതാക്കാനല്ല, പാര്‍ട്ടിയെയും, സമുഹത്തെയും മാത്രമല്ല, രക്തസാക്ഷിത്വതിന്റെ മഹത്വത്തെയും, ചരിത്ര താളുകളില്‍ അന്നേവരെ താന്‍ തന്നെ നടത്തിപോന്ന ത്യാഗപൂര്‍ണ്ണമായ ജീവിതത്തില്‍ ശത്രുവാല്‍ ഇറ്റുവീണ ചോരതുള്ളികളെ അവഹേളിക്കുക മാത്രമല്ല, പിന്തുടച്ചകളെയും, ചുറ്റുപാടുകളെയും, ഇല്ലാതാക്കല്‍ കൂടിയാണ്.

വിഭാഗിയത കേന്‍സറാണ്. ആരമ്പത്തില്‍ ചികിത്സിച്ചാല്‍ മാറ്റിയെടുക്കാം. സംഘടനാപരമായ പോരായ്മയാല്‍ അതു വളര്‍ന്നാല്‍, പിന്നെ രക്ഷ ആ ഭാഗം ചെത്തികളയുക എന്നു മാത്രമാണ്. ശകലവിത പോരായ്മകളും അധിജീവിക്കാന്‍ ഈ സമ്മേളന അവസരത്തില്‍ കഴിയും എന്നു തന്നെ പ്രതീക്ഷിക്കാം.

കാരണം ഈ പാര്‍ട്ടിയേ ആര്‍ക്കും എഴുതികൊടുക്കുകയോ, തറവാട്ട് വകയാക്കുകയോ ചെയ്തിട്ടില്ല. സംഘടനാപരമായി തന്നെ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയും. പകരം എളുപ്പവഴികളുടെ അന്യേഷ്ണം വലതു പക്ഷ കുതന്ത്രങ്ങള്‍ക്ക് കീഴ് വങ്ങിയെന്നതാണ്. അപ്പോഴാണ്, അല്ലെങ്കില്‍ വെക്തികേന്ദ്രികരണമായ വിമര്‍ശനങ്ങളും, പക്ഷം ചേരലും ഉണ്ടാവുന്നത്. അത് ശത്രുവിന്റെ ലക്ഷ്യ പൂര്‍ത്തികരണത്തിനു വളറേ സഹായകമാവുന്നത്.

മനോരമ ഇച്ഛിക്കുന്ന രീതിയില്‍ വായിക്കുമ്പോഴും, ഉത്തരം പറയുമ്പോഴും നശിപ്പിക്കുന്നതു, നിങ്ങളും, നിങ്ങളുടെ ശത്രുമുഖം മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന നിഷ്കളങ്ക പോരാട്ട മനുസ്സുകളെ കൂടിയാണ്. ആ ലക്ഷ്യ പൂര്‍ത്തികരണത്തിലൂടെ നിങ്ങള്‍ പൊട്ടനാവുകയും, മനോരമ മിടുക്കനാവുകയുമാണ് സാധ്യമാവുന്നത്.

അവിടെയാണ് സംഘാടകന്റെ പോരായ്മ തെളിഞ്ഞുവരുന്നതു. അത് ജന്മനായുള്ള പോരായ്മ മാത്രമല്ല, സംഘടന കൂട്ടയ്മ തുടര്‍ന്നു പോന്ന ദൌര്‍ബല്യങ്ങള്‍കൊണ്ടുകൂടിയാണ്. അതെല്ലാം മുറിച്ചുകീറി, ഓരോ കോശവും വിശദമായി പരിശോധിച്ചു പരിഹരിക്കപെടാനാണ് മൂന്നു കൊല്ലം കൂടുമ്പോള്‍ ചേരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍.

27,000 ബ്രാഞ്ചിലും 1700 ലോക്കലിലും 200 ഏരിയയിലും കഴിഞ്ഞ കാലങ്ങളെപോലേ ‘മ’ കാര്‍ക്ക് നൊട്ടി നുണയാന്‍ ഇപ്രാവശ്യം വലിയതായിട്ടൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുകൂടിയാണ് ജില്ലാ സമേളങ്ങളിള്‍ തടങ്ങിയപ്പോള്‍ തന്നെ അവര്‍ കൈമെയ് മറന്നു ഇറങ്ങിയിരിക്കുന്നത്. അവരുടെ മിടുക്കില്‍ ചില ദുര്‍ബല പോരാളികള്‍ വഴുതിവീണിട്ടും ഉണ്ട്. അവര്‍ക്ക് പിന്നാലെ പോവാതേ, ആരുടെയും കാര്‍ബണ്‍ കോപ്പിയാവതേ, മാക്സിസ്റ്റ് ലെനിനിസ്റ്റ് പോരാട്ട സൂക്ഷ്മതയോടെ, ഭാവി ലക്ഷ്യത്തിനു തടസമാവുന്നതിനിയൊക്കെ വെട്ടിമാറ്റാന്‍ കഴിയുന്ന മൂര്‍ച്ചയുള്ള ആയുധമാവാലാണ് ഓരോ സമ്മേളന പ്രതിനിധികളുടെയും കടമ.

ആയുധം മുതലാളിത്വത്തില്‍ ഇറച്ചിവെട്ടുകാരന്റെതായെ അറിയാന്‍ കഴിയു എങ്കില്‍, നമുക്ക് മാക്സിസ്റ്റുകള്‍ക്ക് അത് മനോഹരമായ ഒരു സമൂഹ നിര്‍മിതിക്കാവശ്യമായ ശില്പിയുടെ ആയുധമാണ്. അത് തിരിച്ചറിയുന്നത് കൂട്ടായ്മയിലൂടെയാണ്. ‘ഞാന്‍’ എന്നതിലൂടെയല്ല പുതു സമൂഹത്തിന്റെ നിര്‍മിതി, പാര്‍ട്ടിയിലൂടെയാണ്.  എന്റെയും, നിന്റെയും പാര്‍ട്ടിക്കല്ല, നമ്മുടെ പാര്‍ട്ടിക്കാണ് അത് കഴിയുക!!!

3 അഭിപ്രായങ്ങൾ:

ramachandran പറഞ്ഞു...

''നമ്മള്‍ പൊട്ടാനവുകയും വേലിക്കകത്ത് ശങ്കരന്‍ മകന്‍ ആനന്ദന്‍ മിടുക്കനാവുകയും ചെയ്യുകയാണ് ''

മനോരമയെ എന്തിനു കുറ്റംപറയണം സുഹ്ര്തെ... ? കമ്മ്യൂണിസം കുഴിച്ചുമൂടാന്‍ നൂറില്‍ അധികംവര്‍ഷമായ് കണ്ണും നട്ടിരിക്കുന്നവരാനു കണ്ടത്തില്‍ മാപ്പിള കുടുമ്പം, പുന്നപ്ര,വയലാര്‍സമരത്തിലും പാര്‍ട്ടി പിളര്‍ന്ന മീറ്റിങ്ങിലും ,പി ബി അംഗം ,സി സി അംഗം തുടങ്ങി എല്ലാ "ഡാഷിലും" കയറി നിരങ്ങി നൂറ് വയസ്സാകാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണ് ആനന്ദന്‍!.
മനോരമക്കാരന്‍ ആനന്ദനോട് പര്സിയമായി ചോദിക്കുന്നു നിങ്ങളുടെ പാര്‍ട്ടി മീറ്റിങ്ങില്‍ സമ്മേളനത്തില്‍ എന്താണ് നടന്നത്,തീരുമാനിച്ചത് എന്ന് .. അപ്പോള്‍ ആനന്ദന്‍ മുള്ളും മുനയും വെച്ചും വിക്രമന്‍ മാരും ,....തുടങ്ങി. എല്ലാ ബൂര്‍ഷുവ മാധ്യമങ്ങള്‍ക്കും ആഘോഷിക്കാന്‍ പാര്‍ട്ടിയെ കുറിച്ച് വായക്കു തോന്നിയത് പുലമ്പുന്നു ... മാധ്യമങ്ങള്‍ അന്തി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു ,ഫ്ലാഷ് നെവ്സുകള്‍ അഴിച്ചു വിടുന്നു ....അങ്ങിനെ മറ്റെല്ലാ വിഷയങ്ങളും മുങ്ങിപ്പോകുന്നു .. ഇവിടെ ആരാണ് കുറ്റക്കാര്‍ ,ആരാണ് പൊട്ടന്മാര്‍ ..?
രാജ് മോഹന്‍ ഉണ്ണിതന്റെയോ,പി സി ജോര്‍ജ്ജിന്റെയോ ക്രൈം നന്ദകുമാറിന്റെയോ പോലും നിലവാരമില്ലാതെ, ലക്കുംലഗാനും ഇല്ലാതെ സ്വന്തം(?) പാര്‍ട്ടിക്കെതിരെ പുലയാട്ടുകള്‍ വിളിച്ചു കൂവി ആനന്ദം കണ്ടെത്തുന്ന ഈ കപട നേതാവിനെ ,വിഭാഗീയതയുടെ ഉപജ്ഞതാവിനെ എത്രയും വേഗം പടിയടച്ചു പിണ്ഡം വെക്കുക ....എന്നിട്ട് നമുക്ക് മനോരമയെ കുറിച്ച ഉപന്യാസം എഴുതാം ....

ramachandran പറഞ്ഞു...

പാര്‍ട്ടിയില്‍ സത്യസന്ധരെ തോല്‍പിക്കാന്‍ ശ്രമം: വി.എസ്
http://www.mathrubhumi.com/story.php?id=239515

കൊച്ചി: പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പിന്റെ മറവില്‍ ചില സത്യസന്ധരെ കള്ളപ്രചരണം നടത്തി തോല്‍പിക്കാന്‍ ശ്രമം നടക്കുന്നതായി വി.എസ്. അച്യുതാനന്ദന്‍. എസ്.എന്‍.ഡി.പി. യോഗം സംഘടിപ്പിച്ച ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വ്യക്തികളെ യോഗം ചേര്‍ന്ന് തോല്‍പിക്കാനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ശ്രമം നടക്കുന്നുണ്ട്. കള്ളപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന ചില വിക്രമന്മാര്‍ പാര്‍ട്ടിയിലുണ്ട്. ഇവര്‍ സത്യസന്ധരായവരെ കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട് തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുമുണ്ട്. കറേക്കാലമായി അധികാരത്തിലിരിക്കുന്നവരെ മാറ്റണമെന്ന അഭിപ്രായം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ട്. ഇതിനായി തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍, ഈ തിരഞ്ഞെടുപ്പിന്റെ മറവില്‍ ചില വ്യക്തികള്‍ക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുകയാണ് ചിലര്‍-വി.എസ്. പറഞ്ഞു. പാര്‍ട്ടിയെ കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും വി. എസ്. പറഞ്ഞു.

ramachandran പറഞ്ഞു...

മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ പിണറായി വിജയന്‍ അനിഷേധ്യനായി വളരുന്നതിലൂടെ ഒരു പരിധിവരെ പൊതുസമൂഹത്തിലും വിജയന് വല്ലാത്തൊരു സ്വീകാര്യത ലഭ്യമാവുന്ന അവസ്ഥ വന്നു. പിണറായി വലിയൊരു അധികാരകേന്ദ്രമായി വളരുന്നതിന് തടയിടാന്‍, അദ്ദേഹത്തിനെ ഒരു അഴിമതിക്കാരന്റെ പ്രതിച്ഛായയില്‍ നിര്‍ത്താന്‍ ഈ നീക്കത്തിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു.(പിണറായി വിജയന് അഴിമതിക്കാരന്‍ എന്ന ലേബല്‍ ഒട്ടിച്ചുകൊടുത്തത് അച്യുതാനന്ദനാണല്ലോ. എസ് എന്‍ സി ലാവ്ലിന്‍ കാര്യത്തില്‍ വി എസിന്റെ പൊസിഷന്‍ കണ്ടില്ലെ. ഗവര്‍ണര്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു. നല്ലകാര്യം. പക്ഷെ, വി എസിന് അഴിമതിയോടുള്ള വിരോധത്തേക്കാളും വലിയ വിരോധം പിണറായി വിജയനോടുള്ള വിരോധമാണെന്നതാണ് സത്യം.) ഞങ്ങള്‍ അത് നന്നായി ആസ്വദിച്ചു. അതില്‍ നൂറ് ശതമാനം വിജയമായിരുന്നു. അത് ചെറിയൊരു കാര്യമല്ല. പിണറായി വിജയന്‍ പിന്തിരിഞ്ഞോടിയില്ലെങ്കിലും തളര്‍ന്ന് പോയി. വി എസ് ഞങ്ങള്‍ക്ക് ബൂമറാങ്ങായി എന്നതിനപ്പുറം വി എസിനെ ഉപയോഗിച്ച് ഞങ്ങള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെ പിടിച്ചു കുലുക്കുകയാണുണ്ടായത്. പിണറായിയുടെ കാര്യത്തിലും ഞങ്ങള്‍ സജനമര്യാദ പാലിച്ചു. നിങ്ങള്‍ മാധ്യമങ്ങള്‍ നോക്കൂ, കൃത്യമായ ആരോപണങ്ങളെ ഞങ്ങള്‍ ഉന്നയിച്ചിട്ടുള്ളു. പിണറായി ജുഡീഷ്യറിയെ മറികടക്കരുത് എന്നതായിരുന്നു ഞങ്ങളുടെ മുഖ്യ ആവശ്യം. പക്ഷെ, ഞങ്ങളെക്കാളേറെ പിണറായി അഴിമതിക്കാരനാണ് എന്ന് പൊതിഞ്ഞുപറഞ്ഞിട്ടുള്ളത് വി എസ് ആണ്. മാര്‍ക്സിസ്റുകാര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ മെഷിനറിക്ക് മിക്കവാറും സമയത്ത് ഭരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എപ്പോഴും പാര്‍ട്ടിയെ ശ്രദ്ധിച്ചിരിക്കേണ്ട തലത്തിലേക്ക് അവരെയെത്തിച്ചില്ലെ. അതിന് കാരണക്കാരന്‍, ഒരിക്കലും അങ്ങനെയാവാന്‍ പാടില്ലാത്ത മുഖ്യമന്ത്രിയായിരുന്നു.

-സി പി ജോണ്‍ (സിഎംപി നേതാവ് )