ഇയാള്‍ കൊട്ടിഘോഷിക്കുന്ന കാര്യം നോക്കൂ......... “ആരെങ്കിലും ആകുവാനല്ല സ്വപ്നം കാണേണ്ടത് എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് നിങ്ങള്‍ സ്വപ്നം കാണേണ്ടത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലും ആകും. അങ്ങനെ ചെയ്യുന്ന കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തും.”

മോഡി ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടു ചെയ്തതു ഓടുന്ന ലോറിക്കടിയില്‍ പട്ടി കുഞ്ഞുങ്ങള്‍ അരഞ്ഞു തീരുന്നതുപോലെ വംശിയാഗ്നിയില്‍ മനുഷ്യകുഞ്ഞുങ്ങളെ ചുട്ടെടുപ്പിച്ചതാണെന്നു, അതിലൂടെ ആയീതീര്‍ന്നതാണ് ഇന്ത്യരാജ്യത്തെ മോത്തം ഗുജറാത്തുപോലെയാക്കാന്‍ കെല്പുള്ളവനായി സ്ഥാനാരോഹിതനായതു എന്നത് ഒരു പക്ഷേ തിരക്കുകള്‍ക്കിടയില്‍ ശ്രീ മോഹന്‍ ലാല്‍ അറിഞ്ഞുകാണില്ല. അറിഞ്ഞകാര്യം ഫോട്ടോഷോപ്പില്‍ പൊലിപ്പിച്ചെടുത്ത ഫെയ്ക്ക് വികസന മാസ്മരികതയുമാവും.
മോഹന്‍ ലാല്‍ ഇന്നേവരേ പറഞ്ഞിരുന്നതു ഒരു രാഷ്ട്രിയത്തിനോടും അനുഭവമില്ലെന്നാണ്. പച്ചക്ക് അരാഷ്ട്രിയതയുടെ സ്റ്റാന്റില്‍ വിലാസ രഹിതനായി നിന്നു തങ്കാര്യത്തില്‍ മുമ്പനായി, കാല്‍ പൈസക്കും ഒരു പ്രൊഫഷണലിസ്റ്റ് മെയ് വഴക്കത്തോടെ നില നില്‍ക്കുന്ന ഒരു അഭിനയ കച്ചവടക്കാരാന്‍.. ഏതൊരു അരാഷ്ട്രിയതയുടെ കുരുട്ടു ബുദ്ധിയിലും കാല്‍ പണവും നക്കിയെടുക്കാന്‍ ആവശ്യമായ കൌശലമേ ഉള്ളൂ.
ഊരും പേരുമില്ലാത്ത എഫ് ബി ഐഡികള്‍ക്ക് പൈസകൊടുപ്പിച്ചു സ്തുതി പറയിപ്പിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ എന്ന ഒരു അഭിനയ പ്രതിഭയെ വിലക്ക് ദാസ്യപണിചെയ്യിക്കാന്‍ പ്രയാസമൊന്നുമില്ല. അതു വയറ്റു പിഴപ്പിന്റെ ഭാഗമാണ് എന്നു തിരിച്ചറിയാന്‍ ജനത്തിനും. മൂള ഇല്ലാത്ത സംഘി തലകള്‍ ഒഴികേ.............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ