തിങ്കളാഴ്‌ച, ഫെബ്രുവരി 16, 2015

സംവാദാത്മക പ്രവര്‍ത്തിയില്‍ ശ്രദ്ധിക്കണ്ടതിനെകുറിച്ചു.



എന്തിലും ഏതിലും സി പി ഐ (എം)-വിരുദ്ധതയുമായി തുന്നിഞ്ഞിറങ്ങിയവര്‍ക്ക് കൃത്യമായ രാഷ്ട്രിയവും, അതിന്റെ ഭാഗമായ ലക്ഷ്യവുമുണ്ട്. ഫാസിസ്സത്തിന്റെ ആള്‍ രൂപവും, അതിന്റെ ആശയവും - അധികാര ശ്രേണിയിലെത്തിയിട്ടും വലതുപക്ഷത്തിന്റെ എല്ല സഖ്യരൂപങ്ങളും അതിന്റെ ഭീതിതമായ വരും വരായകള്‍ ശ്രദ്ധിക്കാതേ ഇടതുപക്ഷത്തിന്റെ മുന്നേറ്റ പോരാട്ടങ്ങളെ  ചെര്‍ത്തു നിര്‍ത്താന്‍ വേണ്ടി അതിനെ ആക്രമിക്കുന്ന ഒരു രീതി അവിരാമം തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. നവ ലിബറല്‍  സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചകളാല്‍ ജന ജീവിതം ദുസഹമായിരിക്കുന്നതിന്‍ എതിരെയുള്ള പോരാട്ടത്തിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ പ്രശക്തി മറച്ചുവെക്കാനെന്നോണം അതിന്റെ പോരാട്ട ചുമരുകളില്‍ യഥാര്‍ത്ഥ വിഷയം  മാറ്റി വെച്ചുകൊണ്ടുള്ള അപ്രസക്തമായ ചെറുതും വലുതുമായ കാര്യങ്ങളെ, രാഷ്ട്രിയത്തിനു പകരം ഏഷണികളെ പരദൂഷണ മികവോടെ  തങ്ങളാല്‍ ആവുന്ന രീതിയില്‍ രാഷ്ട്രിയ വിശകലന ലേബലില്‍ ഉപയോഗിക്കുന്ന ഒരു ബോധ നിര്‍മിതി അവര്‍ പിന്തുടരുന്നത് വര്‍ഗ താല്പര്യാര്‍ത്ഥമാണെന്നു വായിക്കണം. ആഗോളവല്‍ക്കരണ സാമ്പത്തിന നയത്തിന്റെ ഭാഗമായി ഇതിനാവശ്യമായ കോപ്രേറ്റ് മൂലധനം നിര്‍ലോഭം നല്‍കികൊണ്ടു, ആ വലതു പക്ഷ രാഷ്ട്രിയ പ്രവര്‍ത്തനത്തെ പോലും ലാഭാധിഷ്ടിതമായി കണ്‍വര്‍ട്ട് ചെയ്യുന്ന മിടുക്കിനെയാണ് വര്‍ത്തമാനകാലത്തു ഇടതുപക്ഷത്തിന്റെ മറു ചേരിയെ എന്നോണം നിര്‍ത്തിയിരിക്കുന്നതു.

ഇരുതല മൂര്‍ച്ചുള്ളതല്ല, പലതല മൂര്‍ച്ചുള്ള ആയുധവുമായാണ് സാമ്രാജ്യത്വ മൂലധന താല്പര്യം സഖ്യവും ചേര്‍ത്ത് ഇന്ത്യന്‍ ഇടതു പക്ഷ ചേരിയേ നേരിടാന്‍ പ്രയോഗിക്കുന്നതു.

ഈ ഒരു തലത്തില്‍ നിനുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഏതൊരു സമീപനത്തെയും അതിന്റെ പ്രവര്‍ത്തന- തുടര്‍ രീതികളെയും പരിശോധിക്കണ്ടത്. ആഗോളവല്‍ക്കരണ സാമ്പത്തിക നയത്തിനു തടസമേതുമില്ലാത്ത അധിനിവേശത്തിനു ആവശ്യമായ വിനിമയ ഉപാതി എന്നോണം  വ്യാമോഹ മരീചികകള്‍ ഉണ്ടാക്കി ഓരോ മനുഷ്യനെയും അതിലേക്ക് മത്സര ബുദ്ധ്യ പ്രചോദിപ്പിക്കുന്ന മൂലധനുതന്ത്രത്തിന്റെ ഭാഗമാക്കുന്നതിനെ അധിജീവിച്ചുകൊണ്ടുവേണം ഇന്നത്തെ ഒരു ശരാശരി വ്യക്തി സമൂഹ്യ ഉത്തരവാദിത്വത്തില്‍ പങ്കാളിയാവണ്ടത്.


ഇതില്‍ നിന്നും വേറിട്ടൊരസ്തിത്വം കമ്യൂണിസ്റ്റിനു ഉണ്ടാവണമെന്ന വിചാരം കാല്പനികമെന്നു പറഞ്ഞു നീക്കിവെക്കാവുന്നതല്ല, മറിച്ച വേഷം മാറിയ വലതു ചിന്തകരുടെതന്നെ കൃത്രിമ ആശങ്കളാണെന്നും, അതിലൂടെ മുന്നോട്ട് നോക്കണ്ടതിനു പകരം തന്നിലേക്ക് തന്നെ കേന്ത്രികരിപ്പിക്കുകയും, അതിലൂടെ തന്നോടു തന്നെയുള്ള അപകര്‍ഷത ഉദ്ദീപിക്കുകയുമാണ് ലക്ഷ്യം. ഉള്ളതിനെ മാറ്റുന്ന പ്രായോഗികതേക്കാള്‍ അതിനാവശ്യമായ ആയുധങ്ങളുടെ മൂര്‍ച്ചയെകുറിച്ചും മറ്റുമായി വാഗ്വാദം ഏര്‍പെടുത്താന്‍ കഴിയുമെന്ന അവരുടെ ശബ്ദമുഖരിത അന്തരിക്ഷത്തിലാണ് വര്‍ത്തമാനകാലത്ത്  അവനവന്റെ ആവശ്യത്തിനല്ല  എന്നതിന്റെ ബോധ്യകേടില്‍ എതിരാളിയുടെ ആ ശ്രമം ഫലവത്താവുന്നതു. അതിനെ അധിജീവിക്കാന്‍ എന്നോണം മുന്നോട്ടുവെക്കുന്ന ഏതൊരു ശ്രമവും എതിരാളി പരുവപെടുത്തിയ അജണ്ടയുടെ ഭാഗമാവും എന്നത് വര്‍ഗശത്രുവിന്റെ കൃത്യമായ ഇടപെടലിന്റെ വിജയവും.

അതുകൊണ്ടാണ് പറയുന്നതു മൂലധന കേന്ദ്രീകൃത മുതലാളിത്വം ഇന്നു രാഷ്ട്രിയ ഇടപെടലില്‍ നമ്മേക്കാള്‍ മിടുക്കന്മാര്‍ ആവുന്നു എന്നു. വ്യക്തി കേന്ദ്രീകരണമായ വിചാരങ്ങള്‍ നിരന്തരമായി പ്രാമുഖ്യം നല്‍കി ഘോഷിച്ചു ഉണ്ടാക്കിയെടുക്കുന്നതാണ് ഇന്നില്ലെ വലതുപക്ഷ രാഷ്ട്രിയം. ഉദാരവല്‍ക്കരണ സാമ്പത്തിക നയം നടപ്പാക്കുന്നതിനുമുമ്പ് അതിനാവശ്യമായ മന്നൊരുക്കല്‍ തുടങ്ങിയിരുന്നതിന്റെ ഒരു ചെറു ഉദാഹരണങ്ങളായി 90-കള്‍ തൊട്ട് പലതും കാണാവുന്നതാണ്.

അരാഷ്ട്രിയതയും, ഒരേപോലെ വര്‍ഗിയ ഫാസിസവും  പ്രവര്‍ത്തനക്ഷമമായതു ആ കാലയളവില്‍ തുല്ല്യമാണ്. ബാബരി മസ്ജിദും, ക്രിക്കറ്റ് കളിയും സാമാന്യതയുടെ ആലോചന ഇടങ്ങളിലും, ജീവിതത്തിലും സജീവമായത് ഈ രാഷ്ട്രിയമുന്നരുക്കങ്ങളുടെ ഭാഗമാണ്.  എല്ലാവിത സാംസ്കാരിക ബോധ നിര്‍ബന്ധിത നിര്‍മിതിയും മുന്നോട്ടു വെച്ചതൊക്കെയും വ്യക്തികേന്ദ്രീകൃതവും പുറമോഡിയിലുമായിരുന്നു. തിരസ്കൃതമായ ദാര്‍ശനിക ഇടങ്ങളിലെല്ലം മത്സരബുദ്ധിയും വെറുപ്പും തന്‍ പൊലിമയുമാണ് നിറച്ചതു. വ്യക്തി കേന്ദ്രീകൃത കാഴ്ചപാടിനു ന്യായവും തന്ത്രവും അതിനാവശ്യമായ ദര്‍ശനവും ക്യാപ്പിറ്റല്‍ മുതലാളിത്വം ഉറപ്പിക്കുന്ന അന്യേഷ്ണങ്ങളാല്‍ സമ്പന്നമായിരുന്നു 90-നു ശേഷമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങളെല്ലാം.

സിപിഐ എമ്മിന്റെ 21-ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 14 മുതല്‍ 19 വരെ വിശാഖപട്ടണത്ത് നടക്കുകയാണ്. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ മുന്നണി പോരട്ടാത്തിന്റെ കൃത്യമായ ഇടപെടല്‍ വരും കാല രാഷ്ട്രിയ സാഹചര്യത്തില്‍ എത്രത്തോളം സാധ്യമാക്കാം എന്നതിന്റെ തീവ്രമായ അന്യേഷ്ണമാണ് അവിടെ നടക്കുക.. കൂടുതല്‍ കൂടുതല്‍ കുത്തകവല്‍ക്കരിക്കുക,  അതിലും കൂടുതല്‍ ദാരിദ്ര്യവല്‍ക്കരിക്കുക. ലോക സാമൂഹിക ഘടനയുടെ ഒരു ലളിത രൂപമാണിതു. അതില്‍ നിന്നും അന്യമല്ല ഇന്ത്യന്‍ സാഹചര്യവും.  ഇതിനുല്‍ ഒരു സങ്കീര്‍ന്ന ദാര്‍ശനിക വിചാരതയും ഇന്നു ആവശ്യമില്ലെന്നു തോന്നുന്നു. അത്രമേല്‍ ദുരിതപൂര്‍ണ്ണമായി അനുഭവമായിരിക്കുന്നു  ഏവരുടെയും  ജീവിതം, ഒരു പിടി കുത്തകകളുടെ ഒഴിച്ചു. പ്രതിരോധത്തേക്കാള്‍ ആക്രമണത്തിന്റെ, അല്ലെങ്കില്‍ അതിന്റെ ആവശ്യകതയിലേക്കുള്ള അന്യേഷണം. 


നവ ഉദാരപദ്ധതിയുടെ ഭാഗമായി മോഡിസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളെ കരുത്തോടെ ചെറുക്കണം.” എന്നു പറയുമ്പോള്‍ പ്രതിരോധിക്കണം എന്നാണ് അര്‍ത്ഥമാക്കുന്നതു. അതേ തീര്‍ച്ചയായിട്ടും പ്രതിരോധവും ആക്രമണവും രണ്ടാണ്. വരാന്‍ പോവുന്നതിനെ, അല്ലെങ്കില്‍ വന്നു കൊണ്ടിരിക്കുന്നതിനെയാണ് ചെറുത്തു തോല്പിക്കാന്‍ കഴിയുക.  വന്നു കഴിഞ്ഞതിനെയല്ല. നടപ്പാക്കി ആധിപത്യമുറപ്പിച്ചതിനെ ആക്രമിച്ചു തൊല്പിക്കാനാണ് ശ്രമിക്കണ്ടത് എന്നു തോന്നു. പ്രതിരോധിക്കുക എന്നതിന്റെ ഒരു പ്രവര്‍ത്തന രീതി, അതിന്റെ അപകടങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നാണ്.   അനുഭവത്തിലുള്ള ഒന്നികുറിച്ചു വായതാരിക്കള്‍ ആവര്‍ത്തിക്കുക എന്നു അവരുമ്പോള്‍ അതിന്റെ   പ്രയോക്താക്കള്‍ ചൂഷ്ണകേന്ദ്രികൃതമായി സര്‍വാത്മന മുന്നേറികൊണ്ടിരിക്കുകയാണ്..  ഇവിടെ നാം അപകടത്തെകുറിച്ചു പറഞ്ഞുകൊണ്ടിരിക്കുകയും,  ഉദരാവല്‍ക്കരണത്താല്‍  ജീവിതം ഞെരിഞ്ഞമര്‍ന്നവര്‍ തെരുവിലേക്ക് എറിഞ്ഞുടക്കപെടുന്നതുമാണ് വസ്തുത.

ജീവിതത്തോട് ചേര്‍ന്നുനിന്നുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ക്ക് പകരം അതിനെ പ്രതിരോധിക്കാനുള്ളത് പറഞ്ഞുകൊണ്ടിരിക്കുക എന്ന  ഒരു ഇടതു രാഷ്ട്രിയ മടുപ്പിക്കലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.  ജാതിയപരമായ ചുഷ്ണങ്ങള്‍ ഉത്തരേന്ത്യയില്‍ അടക്കമുള്ള ഇടെങ്ങളില്‍ തീവ്രമായിരിക്കുമ്പോള്‍, അതിനെതിരെയുള്ള സംഘടിത ചെറു രൂ‍പങ്ങളിലേക്ക് കടന്നുകയറി സഖ്യമാവുന്നതിനു പകരം, കാര്യ കാരണങ്ങളുടെ ദാര്‍ശനികത ചൂണ്ടികാണിച്ചു മാറിനിന്നു പര്‍ലിമെന്ററി അവസരാദ കൂട്ടരുമായി സാധ്യമാവുന്നത് ആരായുന്ന എളുപ്പ പണിയില്‍ 
വ്യാപൃതമാവുകയാണ് ഉണ്ടായതു.

നമ്മള്‍
 കടന്നുചെല്ലാത്ത സമര ഇടങ്ങളില്‍ ഉണ്ടാവുന്ന  ശൂന്യതയിലാണ്  എതിരാളികളുടെ ഹാക്കര്‍മാര്‍ കടന്നു കയറുന്നത്.   നമ്മുടെ തന്നെ മുദ്രവാക്യങ്ങളാല്‍  കാല്പനിക വിപ്ലവ കപട വേഷ പകര്‍ച്ചയാല്‍  ഇടപെടുന്നത് ഒരു വലതു രാഷ്ട്രിയ കുതന്ത്രമാണെന്നു തിരിച്ചറിഞ്ഞിട്ടുപോലും നിസഹാതയോടെ അതിനോടുള്ള  നിലപാടുകള്‍  നമുക്ക് പറഞ്ഞുകൊണ്ടിരിക്കാനേ കഴിയുന്നുള്ളൂ. 

2

മൂലധനാധിപത്യം സമരങ്ങളെ സൃഷ്ടിക്കുകയും സരങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അഴിമതി എന്നത് സര്‍വവ്യാപി എന്നതിലപ്പുറം അത് സ്വാഭാവിക ചലനമെന്നോണം ഒരു സാമാന്യ യുക്തിയിലേക്ക് പരുവപെടുത്തിയിരിക്കുന്നു. അതിനെതിരെയുള്ള സമരൂപകളിലേക്കു പോലും ഇക്കിളി ചമയങ്ങള്‍ കൂട്ടിചേര്‍ത്താണ് വലതു മാധ്യമ കൂട്ടുകെട്ട് പങ്കാളിത്വം രൂപപെടുത്തുന്നതു. പുത്തന്‍ സാമ്പത്തിക നയത്താല്‍ ദുരിത കയത്തില്‍ ആഴ്ന്നുപോവുന്ന ജനസാമാന്യത്തിനു മുന്നില്‍ ഇതൊക്കെ നിരര്‍ത്ഥകവും പരിഹാസ്യവുമായി തീരുന്നു. വമ്പിച്ച ജനപങ്കാളിത്വങ്ങളില്‍ പുറം തള്ളപെടുന്ന ഒരു വിഭാഗങ്ങള്‍ രൂപപെടുകയും,  അവരിലൂടെ ചലനാത്മകമായൊരു ആക്രമണ രീതിയെ തട്ടി തെറിപ്പിക്കുകയും,  സ്വത്വബോധ നിര്‍മിതിയാല്‍ വര്‍ഗാധിഷ്ഠിത നിലപാടുകളെ അട്ടിമറിക്കുകയും ചെയ്യുന്നു. മുതലാളിത്വം സുശക്തായിരിക്കുന്നു എന്നതിനര്‍ത്ഥം തൊഴിലാളി വര്‍ഗ രാഷ്ട്രിയം പരജയം, പിന്നോട്ടടിയാണ് എന്നു പറയാന്‍ കഴിയില്ല.

ഇമ്പോഷിയേഷന്‍ ബോറാണെങ്കിലും കൈയക്ഷരം നന്നാവാന്‍ നന്നു എന്നതിനപ്പുറം അതിനു മറ്റു ഗുണമെന്തേങ്കിലും വേണേല്‍ സര്‍ക്കുലര്‍ ഉത്തരവാദിത്വത്തില്‍ നിന്നും അവനവന്റെയും കൂടി ആവശ്യത്തിനാണെന്ന ജീവിതം കൊണ്ട് ബോധ്യപെടേണം. മനസ്സിലാക്കുക ബോധ്യപെടുത്തണം എന്നല്ല. അതിലൂടെയാണ് സമരങ്ങള്‍ അനിവാര്യതയുടെ മൂര്‍ത്തരൂപം പ്രാപിക്കുക. അതിനോട് ചേര്‍ന്നുനില്‍ക്കാത്ത ഏതൊരു ശ്രമവും ഉപരിവിപ്ലവമാവും. അത് വിപ്ലവത്തിന്റെ എന്നല്ല, രാഷ്ട്രിയത്തിന്റെ തന്നെ നിരുത്തരവാദിത്വവുമാണ്. സര്‍ക്കുലര്‍ സര്‍ക്കിളുകള്‍ക്കപ്പുറകൂടി നിരന്തരമായ ഇടപെടുന്നതാമാണ് ഇടതു രാഷ്ട്രിയം. വര്‍ഗ ബഹുജന പങ്കാളിത്വതോടെയുള്ള നിരന്തരമായ ഇടപെടല്‍.


ഇതിന്റെയൊക്കെ വര്‍ത്തമാന ദുര്‍ബലതയേ  ചൂണ്ടികാണിക്കാനെന്നോണം പാര്‍ട്ടിക്ക് പണ്ടേ പോലെ വീര്യമില്ലന്നു ഈ പക്ഷം ചേര്‍ന്നു തന്നെ ആശങ്ക പെടുന്നവര്‍ വിസ്മരിക്കുന്നത് മൂലധന രാഷ്ട്രിയം  അഴുകി നിലനില്പിന്നു പെടാപാടുന്നകാര്യമാണ്. എന്നിട്ടും അത് വിജയിച്ചുനില്‍ക്കുന്നു, തോല്പിക്കാന്‍ കഴിയുന്നില്ല എന്നു നെടുവീര്‍പ്പിടുന്നവര്‍ ഓര്‍ക്കുക, കോണ്‍ഗ്രസ് പുതലിച്ചതിനു ബതലെന്നോണം ഉയര്‍ന്നുവന്ന ഏതൊരു രൂപവും നിലവിലുള്ള സാഹചര്യത്തെ മാറ്റിതീര്‍ക്കാനോ, ബതല്‍ മുന്നോട്ടുവെക്കാനോ അല്ല ശ്രമിക്കുന്നതു. ആശയം മാറാതേ രൂപവും പേരുമാത്രം മാറ്റി നിലവിലുള്ള അവസ്ഥ നിലനിര്‍ത്താന്‍, ചുറ്റുപാടുകളെ തന്നെ, അഴുകിയതിനെയും കൂട്ടി ഇന്ധനമാക്കിക്കൊണ്ടാണ് ക്യാപ്പിറ്റലിസത്തിന്റെ നിലനില്പിനായി പുറമോടി മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വെച്ചു വലതു രാഷ്ട്രിയം നിലനിക്കുന്നതു.  ഈയിടെ ദല്‍ഹിയില്‍ ഉണ്ടായതുപോലും. ആംആദ്മി പാര്‍ട്ടി കോപ്രേറ്റ് ഫാസിസത്തെയും, ബൂര്‍ഷ്വാ ഭൂപ്രഭു കോണ്‍ഗ്രസിനെയും അരികിലേക്ക് മാറ്റി എന്നു പറയുന്ന മുന്നേറ്റം പോലും അങ്ങിനെയാണ് ഉണ്ടായതു. അഴുകിയതിനെ ഇന്ധമാക്കിയപ്പോഴും അതിന്റെ കാര്യകാരണങ്ങളേകുറിച്ചു, മിണ്ടുന്നുപൊലുമില്ല അവര്‍. ഈ വ്യവസ്ഥാഭിത ആനുഗൂല്യങ്ങളില്‍ വളരുന്നതിനെയും തളരുന്നതിനെയും ചൂണ്ടികാണിച്ചു സി പി ഐ (എം)-നെ വിലയിരുത്തുന്നവര്‍ മറന്നുപോവുന്നതു, അത് എല്ല വതുരൂപകങ്ങളുടെയും ശത്രുവാണ്. അത് എല്ല വലതു രൂപകളോടും എതിരുമാണ്. എന്നിട്ടും ഇതിനെ ഭയപെടുന്നുവെങ്കില്‍ അത് തീര്‍ച്ചായായിട്ടും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ രാഷ്ട്രിയത്തിന്റെ വിജയം തന്നെയാണ്.

ആക്രമണം ശക്തമാക്കണ്ടതുണ്ട്. അതിനര്‍ത്ഥം അതിനു പാങ്ങില്ല എന്നോ, അശക്തമാണെന്നോ എന്നല്ല. അതിനു ബലമേകാന്‍ വേണ്ടി കൂടിയാണ് നിരുത്തരവാദിത്വ പൂര്‍ണമായ രീതികള്‍ മാറ്റി നിര്‍ത്തിയുള്ള പുനരാലോചനകള്‍ പ്രശക്തമാണ് എന്നു പറയുന്നതു. ചലനാത്മ ലോകത്തിന്റെ മുന്നോട്ട് പോക്കിന്റെ അനിവാര്യതയും മാറ്റത്തിന്റെ തോതനുസരിച്ചു പരിശോധിക്കണ്ടതുമാണ് അത്.  ദര്‍ശനം പ്രായോഗികതയുടെ ആയുധമാണ്. എല്ല കാലത്തും,  എല്ല ഇടത്തും ഒരേ രീതി എന്നത് തളം കെട്ടി നില്‍ക്കുന്ന, അവികസിതമായ ചിന്തയുടെ ഭാഗമാണ്. മതം ലോകത്തെ വ്യാഖ്യാനിക്കുകയും, നാം അതിനെ മാറ്റി മറിക്കുകയും ചെയ്യുമ്പോള്‍ അനുദിനം സ്വയം വികസിത തലത്തിലേക്ക് ഉയരുന്നു എന്നാണ് പറയുന്നതു. അതിന്റെ ഒരു കാതല്‍ ശരി മാത്രമേ ഉണ്ടാവു എന്നല്ല, മറിച്ചു തെറ്റുകള്‍ പരിശോധനക്ക് നിരന്തരം വിധേയമാക്കപെടും എന്നതുമാണ്. അതുകൊണ്ടു കൂടിയാണ് കേവല ദര്‍ശനങ്ങളില്‍ നിന്നെല്ലാം, ഭൌതിക വാദത്തില്‍ നിന്നും, അതിനെ എതിര്‍ക്കുന്ന ആശയവാദത്തില്‍ നിന്നും വൈരുദ്ധ്യാത്മക ഭൌതികവാദം ഉയര്‍ന്നു നില്‍ക്കുന്നതു.  പരാജയം എന്നു എതിരാളി ചൂണ്ടി അതിനെ ചര്‍ച്ചക്കെടുക്കുന്നതില്‍ പോലും പ്രതിരോധമാണ് ഊന്നുന്നതു.  ഇത്തിരി പോന്ന തല്പര കക്ഷികള്‍ അവരുടെ തന്നെ രാഷ്ട്രിയ അജണ്ടയുടെ ഭാഗമായി നമ്മേ പരിഹാസ പാത്രമാക്കുമ്പോഴും വൈരുദ്ധ്യാത്മ  ദര്‍ശനം ഇന്നും ഒരു ഭയമായി തന്നെ ചെറുതും വലുതുമായ എതിരാളികളെ അലോസരപെടുത്തികൊണ്ടേ ഇരിക്കുന്നു..  

പാര്‍ട്ടി എന്നത് ദര്‍ശനത്തിന്റെ മൂര്‍ച്ചകൂട്ടാനുള്ള ഉപകരണമാണ്. ദര്‍ശനം പാര്‍ട്ടിയുടെ പടവാളാകുമ്പോള്‍ അതിന്റെ മൂര്‍ച്ചകൂട്ടാനുള്ള ഉപകരണവുമാണ് പാര്‍ട്ടി. പരസ്പര പൂരകമാണ്. ഒന്നു മറ്റൊന്നിലൂടെയേ നിലനിക്കുകയുള്ളു. ദര്‍ശനത്തിന്റെ അനിവാര്യതയും, അതിന്റെ പ്രായോഗികതക്കും, തൊഴിലാളി വര്‍ഗ ഐക്യവും അതിന്റെ മൂര്‍ത്ത രൂപവുമായ പാര്‍ട്ടിയും ആവശ്യം ആവശ്യവുമാണ്. അതുകൊണ്ടാണ് മാര്‍ക്സിസത്തിനു സംഘടനയില്‍ നിന്നും അന്യമായൊരു അസ്ഥിത്വം ഇല്ലാതിരിക്കുന്നതു. ആത്യന്തികമായി ഭരണകൂടത്തിനും വിപ്ലവത്തില്‍ ഒരു പങ്കുണ്ട് എന്നു മാര്‍ക്സ് പറഞ്ഞത് വെറുതെയല്ല. മുതലാളിത്വം അതിന്റെ ഉല്‍ഭവത്തിനോടൊപ്പം ശവകുഴി തോണ്ടുന്ന വര്‍ഗത്തെയും സൃഷ്ടിച്ചു എന്ന നിരീക്ഷണം അതിനോട് ബന്ധപെട്ടാണ്. വിപ്ലവം സാധ്യവും, മാര്‍ക്സിയന്‍ ദര്‍ശനം യാതാര്‍ത്ഥ്യത്തോടും ബന്ധപെട്ടും നില്‍ക്കുന്നു എന്നു പറയാന്‍ കഴിയുന്നതു.

നിലവിലുള്ളതിനെ നില നിര്‍ത്തുക എന്ന ലളിതമായ രാഷ്ട്രിയത്തിനെ നേരിടുന്ന  സമരങ്ങളുടെ ആവശ്യവും അത് ജങ്ങള്‍ തെരുവിലേക്ക് ഇറങ്ങുമ്പോഴുമാണ്. ചൂഷണം പരിതിയില്‍ കവിഞ്ഞു ആധിപത്യം ചെലുത്തുമ്പോഴാണ്. അതിനു മുന്നില്‍ നിസാഹായതമായ ഒരു കീഴടങ്ങള്‍ സാധ്യമല്ല എന്നതിനെ സാമ്രാജ്യത്വ അധിനിവേശ കിങ്കരന്മാരാല്‍  സ്വത്വ കേന്ദ്രീകൃത ചെറുക്കൂട്ടങ്ങളായി ഭിന്നിപ്പിച്ചു, നേരിട്ട് അവയില്‍ ചിലതിനെ നേതൃത്വം നല്‍കി അതിന്റെ മൂര്‍ത്തതയെ തന്നെ ചോര്‍ത്തി ഇത്തിരിവട്ടത്തിലേക്ക് മാറ്റി വെക്കുകയും,   അതിനെതന്നെ പ്രചരണ കോലാഹങ്ങളില്‍ മുക്കിയുമാണ് ഒളിക്കപെട്ട അജണ്ടകളുടെ ഒളി ശേവ സാധ്യമാക്കുന്നതു. വ്യവസ്ഥിതിക്കെതിരെയുള്ള സമരങ്ങളെ നേരിടാന്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളാല്‍ കഴിയുന്നത് വര്‍ത്തമാന അനുഭവങ്ങള്‍ സാക്ഷ്യം.  
അന്തപുരങ്ങളിലെ മസ്തിഷ്ക നിര്‍മിതികളാലല്ല. ചന്താധിപത്യത്താല്‍ ജനം തെരുവിലേക്ക് എറിയപെടുന്ന സമരരൂപങ്ങള്‍ ഉണ്ടാവുന്നതു. ആ ദിശ രഹിതമായ ചെറുകൂട്ടങ്ങളിലേക്ക് മാരിച വേഷക്കാര്‍ നുഴഞ്ഞുകൂടി മൂലധന താല്പര്യര്‍ത്ഥം  പ്രതിക്ഷേധാഗ്നിയെ വഴിതിരിച്ചുവിട്ട് തങ്ങളിലേക്കു തന്നെ എരിഞ്ഞടങ്ങുന്നതിനെ ദാര്‍ശനിക ക്ലാസുകൊണ്ടൊല്ല, കടന്നു കയറ്റത്തിന്റെ ഇടപെടലീലൂടെ തന്നെയാണ്  ശരിയായ ദിശയിലേക്ക് ജ്വലിപ്പിചെടുക്കാന്‍ കഴിയുക. തീരുമാനം നേതൃത്വത്തിന്റെതു  മാത്രവുമാവരുതു എന്നും, അതാതു പ്രാദേശിക, അല്ലെങ്കില്‍ വിഭാഗത്തിന്റെ വര്‍ഗത്തിന്റെ ഏതിന്റെയാണെങ്കിലും അതാതു വര്‍ഗ ബഹുജന കൂട്ടായ്മകളുടെ നിരന്തരമായ സാനിദ്ധ്യത്തിനു, കടന്നു കയറ്റത്തിനു, ഇടപെടലിനു തീര്‍ച്ചയായിട്ടും അതിന്റെ യഥാര്‍ത്ഥ ദിശ നിര്‍ണയിക്കാന്‍ കഴിയും.

വന്‍ പ്രക്ഷോഭങ്ങളെ തമസ്കരിക്കാന്‍ ചെറു ചലനങ്ങളെ വന്‍ കൊടുകാറ്റാക്കി മാറ്റുന്ന മാധ്യമ പ്രൊഫഷണലിസത്തെ വിരചൂണ്ടി കല്ലെറിയുന്നതിലും ഗുണകരം  അതില്‍ കടന്നു കയറുക എന്നു തന്നെയാണ്. ആ പ്രൊഫഷണലിസത്തിന്റെ ഭാഗ ഭാക്കാവുക എന്നല്ല. അതിലേക്ക് നമ്മുടെ നിലപാട് അപ്ലേചെയ്യുക എന്നതാണ് അതാതു വര്‍ഗ ബഹുജനസംഘടകളുടെ കാലാനുസര്‍തമായ ഉത്തരവാദിത്വം കൂടിയാണ്. കേന്ദ്രീകൃത ജനാധിപത്യം ഉദ്യോഗസ്ത ദുഷ് പ്രഭുത്വത്തിലേക്ക് വഴുതിവീഴാന്‍ ഭരണകൂട നിര്‍മിതി അവസ്ഥകള്‍ക്കും ഒരു പരിതിവരെ കാരണമാണ്. അത് സമരങ്ങളെ വിലയിരുത്തുന്നതില്‍ മാത്രമല്ല, ഇടപെടുന്നതു കൂടിയാവുമ്പോഴാണ് ചടങ്ങെന്ന യാന്ത്രികതയിലേക്ക് വഴുതി ശത്രുവിന്റെ കൈയില്‍ പരിഹാസ്യമായി ഉപയോഗപെടുന്നത്. സ്ഥിര സമരമെന്ന സാമാന്യ വിലയിരുത്തലുകള്‍ കേന്ദ്രീ കരിക്കപെടുന്നത് വ്യസ്ഥിതിയുടെ നിരന്തരമായ ചലന നിയമങ്ങളാണ്.


"ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച്" എന്നു പറയുമ്പോള്‍ അതില്ലെന്നു തന്നെയാണ് അര്‍ത്ഥം. എന്തുകൊണ്ട് എന്നു ചോദ്യത്തിനു ഉള്ള ഉത്തരത്തിനു കൃത്യതപോരെങ്കില്‍ ശ്രമം തീര്‍ച്ചയായിട്ടും നിരരര്‍ത്ഥകമാവും എന്നുവരുന്നതു. മത്സാരാധിഷ്ടിത വര്‍ത്തമാന കാലത്ത്, വെക്തി കേന്ദ്രീകൃതമായ ചിട്ടപെടുത്തലില്‍ ദുര്‍ബലമാവുന്നതാണ് സംഘടന എന്ന തിരിച്ചറിവു നമ്മുടെതുമാത്രമല്ല എതിരാളിക്കു കൂടി ഉണ്ട്. കൊടിയും മുദ്രാവാക്യങ്ങളും മാത്രമല്ല ദര്‍ശനത്തെയും ഒരു പരിതിവരെ വര്‍ഗ ശത്രു തങ്ങളുടെതാക്കി പരുപെടുത്തുന്നു. അതിന്റെ തിരിച്ചറിവിലാണ് കമ്യൂണിസ്റ്റിന്റെ മൂല്യവിചാരങ്ങള്‍ എന്നു പറയപെടുന്ന ഇന്നലകളുടെ ബിംബങ്ങളെ കണ്ടെടുത്തു ഇന്നിനെ ചിട്ടപെടുത്താന്‍ അവര്‍ തന്നെ പ്രച്ഛന്ന വേഷത്തില്‍ സ്പോണ്‍സേര്‍ഡ് ആശങ്കകള്‍ പ്രചരിപ്പിക്കപെടുന്നതു. അതിലൂടെ കാഴ്ചവട്ടങ്ങള്‍ നിര്‍മിക്കുകയും, എല്ലം കണക്കെന്നെ വിചാരത്തിലേക്ക് വിവേകത്തെ ചുരുക്കുകയും ചെയ്യുന്നു. അതില്‍ ഊന്നിയാണ് ഇന്നിന്റെ പ്രശ്നങ്ങളെ, അതിന്റെ വിശകലനങ്ങളെ വികസിപ്പിക്കാന്‍ മിനകെടുന്നതെങ്കില്‍ യതാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശത്രുവിനു ശ്രദ്ധ മാറ്റാന്‍ കഴിയുന്നു എന്നും, അവര്‍ സുരക്ഷിതാരാവും എന്നുമാണ്.
ജീവിതത്തോട് ബന്ധപെടുത്തുന്നത് ദാര്‍ശനികവല്‍ക്കരിക്കുന്ന രാഷ്ട്രിയ പ്രചരനോപതിയാവുമ്പോഴാണ് സമരം സര്‍ക്കുലര്‍ ലക്ഷ്യ പുര്‍ത്തികരിക്കുന്ന യാന്ത്രിക രൂപം കൈവരുന്നതു. അതിനപ്പുറമുള്ള ചേര്‍ച്ചയും അതിന്റെ ആവശ്യകതയും സ്വയം ബോധ്യപെടുന്നത് ചെറുകൂട്ടങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ പോലും ഇടപെടുമ്പോഴാണ്. ചെങ്കൊടിയാല്‍ പ്രാദേശിക വര്‍ഗാധിഷ്ടിത ദാര്‍ശനിക ചൊവുകള്‍ മാറ്റി നിര്‍ത്തി ഇടപെടുന്നതാണ് ജങ്ങളിലേക്ക് ഇറങ്ങുക എന്നതിന്റെ മലയാളം. അതുകൊണ്ടാണ് പാര്‍ട്ടി പറയുന്നതു “സാക്ഷാല്‍ക്കരിക്കാവുന്ന മുദ്രാവാക്യങ്ങളില്‍നിന്ന് വിദൂരമായ ഒന്നിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി മാറിയെന്നതാണ് പ്രാഥമികമായ ദൗര്‍ബല്യം.” എന്നു

കൊക്കോകോള കുടിനീര്‍ വറ്റിക്കുന്നതിനെതിരെ സമരം ചെയ്യുമ്പോഴും, എക്സ്പ്രസ് ഹൈവേക്കുവേണ്ടി കുടിയിടം മാന്തിയിടുന്നതിനെതിരെയും,  ഒപ്പം ചേരാതേ നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമാണീ ദുരന്തങ്ങളെന്ന കൂട്ടത്തില്‍ ചേരാന്‍ അറക്കുന്ന ഗീര്‍വണങ്ങളേക്കാള്‍ സാമാന്യ ജനതയുടെ ജീവിത പതര്‍ച്ചകള്‍ക്ക് സംഘടിതരൂപം കൈവരിക്കന്‍ എനിയുള്ള സാഹചര്യത്തില്‍, ഒപ്പം നിന്നു  നവറിബലിറല്‍ സാമ്പത്തിക നയത്താല്‍ സംഭവിച്ചതിനെതിരെയുള്ള ചിതറി ചിന്നിയിരികുന്ന തെരുവിലേക്ക് എറിയപെട്ട, അതിന്റെ കെടുതികള്‍ക്കെത്തിരെ ജീവിത അധിജീവനത്തിന്റെ മാത്രം ആക്രമണ ചെറു രൂപങ്ങളെ ഒരു കൊടികീഴിലേക്ക് എത്തിക്കുന്നതാണ് “ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ ജീവിതപ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം തുട“രാനുള്ള ഒരു മാര്‍ഗവും, പുതുകാലം ആവശ്യപെടുന്ന പ്രായോഗതയും. 

ആഗോളവല്‍ക്കരണ ദുരന്തങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ പിന്‍ നിരയിലല്ല, അതിന്റെ ദൂഷ്യങ്ങളാല്‍ ജീവിതത്തില്‍ നിന്നും പുറം തള്ളിയവരുടെ ഒപ്പം നില്‍ക്കുന്നതാണ്, പ്രതിരോധത്തേക്കാള്‍ ആക്രമണതിനു തെരുവിലേക്ക്, അവിടെ ചിതറിയ വൈവിത്യമാര്‍ന്ന സമര വീര്യങ്ങളോട് ഐക്യപെടുമ്പോള്‍ തന്നെയാണ്  “ഇന്നത്തെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നയം ” രൂപ കൈവരുക. തെരുവിലിറങ്ങി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോരായ്മകള്‍ക്കെതിരെ കല്ലെറിയുന്നതിനു പകരം, ഉദാരവല്‍ക്കരണ അപ്പോസ്തലന്മാര്‍ക്ക് ഒപ്പം കൂടി അതിനു താല്‍ക്കാലിക മറയിടുന്ന ദാര്‍ശനിക ഉന്നതിയേക്കാള്‍ ജനം ആഗ്രഹിക്കുന്നതു. അപ്പോള്‍ തന്നെയാണ് എല്ലാം കണക്കല്ലെന്നു അനുഭവത്തിനതീഷ്ണതയില്‍ സാദാരണ ജനം തൊട്ടറിയുക.
ജീവിതത്തോട് ചേര്‍ത്തുവെക്കാത്തൊരു തീരുമാനവും ഊഹങ്ങളാല്‍ വിജയിപ്പിക്കാന്‍ കഴിയില്ലെന്നതാണ് തിരിച്ചറിയപെടുന്നതു. ആക്രമണത്തിന്റെ നേരങ്ങളില്‍ പ്രതിരോധത്തിന്റെ ഉപന്യാസം ചമക്കുന്‍ സമയം ചിലവഴിച്ചതാണ് ഒരു പരിതിവരേ നവഉദാരവല്‍ക്കരണം ഇന്ത്യന്‍സമൂഹത്തിലും വര്‍ഗ സമീപനത്തിലും ഇടപെട്ടതിന്റെ മാറ്റം പഠിക്കാന്‍ കഴിയാതേ പോയതിനു കാരണം.. വസ്തുനിഷ്ടമായി സമീപിക്കുമ്പോള്‍ നാം കാണണ്ടത് നവഉദാരവല്‍ക്കരണം നടപ്പയതാണെന്നും, അത് നടപ്പാക്കാന്‍ പോവുന്നതല്ലെന്നുമാണ്. അതുകൊണ്ടാണ് ആക്രമിക്കണ്ടതിന്റെ നേരങ്ങളിലെല്ലാം പ്രതിരോധത്തിന്റെ നിരര്‍ത്ഥതയുടെ നീക്കുപോക്കുകളില്‍ പാഴായാതു. സാമ്രാജ്യത്വ കോപ്രേറ്റ് മുതലാളിത്വം നിലനില്പിന്റെ പുത്തന്‍ മേച്ചിപുറങ്ങളിലൂടെ പ്രയാ‍ണം തുടരുമ്പോള്‍ എതിരെയുള്ള അധിജീവന ശ്രമവും അതിനനുസരിച്ചു മാറണ്ടതുണ്ട്. സാധ്യതകള്‍ അതിനൊപ്പം തന്നെ ഉണ്ട് എന്നതാണ് സവിശേഷത. അതിനെ കുറേകൂടി തീവ്രമാക്കുക, ചലനാത്മകമാക്കുക എന്ന  ജൈവപരമായ ഇടപെടലാണ് ആവശ്യം. മത്സ്യം ജലത്തിലെനപോലേ!!!

അഭിപ്രായങ്ങളൊന്നുമില്ല: