
ബൈജുമേരികുന്നു.
T.D.DASAN STD VI B
ഈ സിനിമ തീര്‍ച്ചയായും മലയാള സിനിമയുടെ അതിജീവനത്തിന്റെ തുടക്കകാരന്‍ ആവുകയാണ് . മോഹന്‍ രാഗവന്‍ എന്ന സംവിധായകന്‍ അസാമാന്യ മായ കൈവഴക്കത്തോടെ ആണ് ഈ ചിത്രം സൃഷ്ട്ടിചിരിക്കുന്നത് , തമിഴ് സിനിമ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന ഈ കാലത്ത് സുബ്രമണ്യപുറം എന്ന ചിത്രത്തിന് മലയാളത്തിലെ ആനുകാലീകങ്ങള്‍ അകമഴിന്ച്ച പിന്തുണ നല്‍കി ,എന്നാല്‍ ഇത്രയും മികച്ച ഒരു മലയാള ചിത്രം ഇവിടെ പിറന്നു വീണിട്ടു അത്രയൊന്നും പിന്തുണ നല്‍കാന്‍ ഇവിടെ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല.ചിത്രം
സംവദിക്കുന്നത് ജനസാമാന്യതോടാണ് കഥയില്ലായ്മയുടെ കൂട്ട കരച്ചിലുകള്‍ക്കിടയില്‍ ആണ്
ഒരു പുതുമുഖ സംവിധായകന്‍ ധീരമായ ഒരു പരീക്ഷണം നടത്തിയിരിക്കുന്നത് നമ്മള്‍ പിന്തുനച്ചേ മതിയാകു.ഇന്ന് ഞാന്‍ അടക്കം ഇരുപതു പേര്‍ മാത്രമാണ് ഈ സിനിമക്ക് ഉണ്ടായിരുന്നത്.
മലയാള സിനിമയുടെ ദുര്യോഗം വ്യക്തമാകുകയാണ്. പക്ഷെ നമ്മള്‍ പിന്തുണക്കണം അന്യ ഭാഷാ ചിത്രങ്ങളിലെ അസൂയാ വഹമായ മുന്നേറ്റങ്ങള്‍ ആഗോഷമാക്കുന്ന മലയാള സിനിമയുടെ പ്രേക്ഷകര്‍ തിരിച്ചറിയുക , സുബ്രമാന്യപുരവും, പശന്കയും ഒക്കെ സ്വീകരിക്കാന്‍ തമിഴന്‍ തയ്യാറായി എന്നാല്‍ നമ്മള്‍ എന്തിനും ഏതിനും ഇപ്പോഴും അയലതെക്ക് നോക്കി നില്‍ക്കുക തന്നെ ആണ് , മലയാളിക്ക് കൈകുമ്പിളില്‍ വച്ചു നീട്ടിയ ഈ തീര്തത്തെ നിഷ്കരുണം തുപ്പി കളയരുതെന്നു വിനയപുരസ്സരം അഭയ്ര്തിക്കുന്നു .....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ