തിങ്കളാഴ്‌ച, മേയ് 31, 2010

പു ,ക, സ , സി ,പി, എം ന്‍റെ പോകെറ്റ് സംഘടന അല്ല!

Big Brother:
പു ,ക, സ , സി ,പി, എം ന്‍റെ പോകെറ്റ് സംഘടന അല്ല എന്ന് പറയാന്‍ കെ, ഇ, എന്‍ ആരാണ് ? സംഘടനയെ വിമര്‍ശിക്കണമെങ്കില്‍ കെ, ഇ,എന്‍ രാജി വച്ചിട്ട് മതി! ഒടുവില്‍ പാര്‍ട്ടി തിരിച്ചറിഞ്ചു തുടങ്ങിയിരിക്കുന്നു സ്വത്വ വാദം കമ്മുണിസ്റ്റു വിരുദ്ധമാണെന്ന് കെ.ഇ .എന്നും , പോക്കരും നടത്തുന്ന
ധൈഷനീക ഫിലോസഫികള്‍ ന്യൂന പക്ഷ വര്‍ഗീയതയെ വളര്ത്തുകയെ ഉള്ളൂ എന്ന് ഇപ്പോള്‍! ബാക്കിയാവുന്നത് ഒന്ന് മാത്രം ആണ് ഇത് നേരത്തെ തിരിച്ചറിഞ്ഞു പ്രതികരിച്ച വിജയന്‍ മാഷോട് കാണിച്ച നെറികേട് .....സഖാവെ കെ,ഇ ,എന്‍ ഏതാണെന്നും വിജയം മാസ്റ്റര്‍ എന്താണെന്നും അറിയാത്തത്
പച്ച മലയാളത്തില്‍ പറഞ്ചാല്‍ വിവരക്കേട് മാത്രമാണ്! താങ്കള്‍ കൂപ മണ്ടൂകം ആകരുത്. സ്വത്വ വാദത്തെ
കമ്മുണിസ്റ്റു ആശയം ആക്കി പൊതുജന സമക്ഷം അവതരിപ്പിച്ചു പാര്‍ട്ടി പ്രവര്‍ത്തകരില്‍
ആശയ കുഴപ്പം സൃഷ്ട്ടിച്ചതാണ് കെ,ഇ,എന്‍ ചെയ്ത കുഴപ്പം, നാലാം ലോക വാദം പോലെ തന്നെ തികച്ചും
ആശയ തലത്തിലുള്ള വൈരുധ്യം ആണ്! സ്വത്വ വാദം അതിനെ ഇനിയും താങ്കള്‍ പിന്തുണക്കുക ആണെങ്കില്‍ നാളെ ഖേദിക്കേണ്ടി വരും!
prasanth:
cpi(m)-നു പോക്കറ്റ് സംഘടന ഇല്ല. അതിനു വിവിധ ബഹുജന സംഘടനകളേ ഉള്ളു! അവയല്ലാം സ്വതന്ത്രമായാണ് നില്‍ക്കുന്നത്! അവരുടെ പ്രവര്‍ത്തനവും മറ്റും നിര്‍ണയിക്കുന്നത് അവര്‍ തന്നെയാണ്. കെ.ഇ.എന്‍ പാര്‍ട്ടിയേ തള്ളിപരഞ്ഞിട്ടില്ല, പോക്കര്‍ പറഞ്ഞതു പാര്‍ട്ടി തള്ളികളയുകയും ചെയ്തു! കാര്യങ്ങള്‍ എല്ലാര്‍ക്കും അറിയാം. എന്നിട്ടും വലതുമാധ്യമങ്ങള്‍ ഏത് ലക്ഷ്യപൂര്‍ത്തികരണമാണ് ഉദ്യേശിക്കുന്നത്? 92-ല്‍ ഹിന്ദുഫാസിസത്തിന്റെ പ്രതിരോധമുന്നണിയിലൂടെ കടന്നുവന്ന സാറാജോസഫ്, എം എന്‍ വിജയന്‍.....അതു പോലുള്ള മറ്റു നായകന്മാര്‍ പലരും പഴയ പൊട്ടകുളത്തിലേക്കു പോയത് പാര്‍ട്ടി തെറ്റായതുകൊണ്ടാണ് എന്നാണെങ്കില്‍ ആ തെറ്റാണ് പാര്‍ട്ടിയുടെ വലിയശരി! കെ.ഇ.എന്‍ എന്തായാലും വിജയന്മാഷിന്റെ നിലവാരത്തിലേക്കു താഴന്നിട്ടില്ല! കെ.ഇ.എന്‍ പാര്‍ട്ടി അംഗമാണ്, എം.എന്‍.വിജയന്‍ പാര്‍ട്ടി അനുഭാവിയായിരുന്നു പിന്നിട് വിരുദ്ധനായി, അല്ലെങ്കില്‍ ആക്കി. ഒരു പക്ഷെ വിവരം മൂത്തത് കൊണ്ടാവം!
ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വത്തവാദത്തെ നിക്കിവെക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് അതില്‍ തന്നെ തടഞ്ഞുനില്‍ക്കാനും! കെ.ഇ.എന്‍ പറഞ്ഞത് എന്തെന്നറിയില്ലെങ്കില്‍, പാര്‍ട്ടി പറഞ്ഞതു എന്തെന്ന്‍ കൃത്യമായി മനസിലാക്കുക! എന്തായലും സ്വത്വവാദത്തെ മാക്സിസമാക്കിയിട്ടൊന്നുമില്ല കെ.ഇ.എന്‍!

Sanoop Rajvarma:
 പാര്‍ട്ടി അതിന്‍റെ നിലപാട് വ്യക്തം ആയി പറഞ്ഞു കഴിഞ്ഞിരിക്കുന്നു . വര്‍ഗ്ഗ രാഷ്ട്രീയം ആണ് പാര്‍ടിയുടെ നിലപാട്. സ്വതവ രാഷ്ട്രീയം വിശാലം ആയ വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ അടിയുറച്ചു നിന്നെ ചര്‍ച്ച ചെയ്യാന്‍ സാധിക്കു. മറുപുറം പറയാന്‍ ഇനി ഒരു സാധ്യതയും തുറന്നു കിടപ്പില്ല.  

2 അഭിപ്രായങ്ങൾ:

reni... പറഞ്ഞു...

കഷ്ട്ടം......എന്നെ നിങ്ങള്‍ മണ്ടനെന്നു വിളിച്ചാലും കുഴപ്പമില്ല....എനിക്ക് ഭുധിജീവി ആവാന്‍ വയ്യ.എനിക്ക് ഇത് കേട്ടിട്ട് സഹതാപം തോന്നുന്നു.എന്നെ പോലുള്ള സാധാരണക്കാരന് ഇനി വേണ്ടത് വായില്‍ കൊള്ളാത്ത പ്രത്യയശാസ്ത്രമല്ല,അത് ആവശ്യത്തില്‍ കൂടുതല്‍ ഇവിടുണ്ടല്ലോ. ഇനി നമുക്ക് പോളിട്ബ്യുരോ വരെ ചര്‍ച്ച ചെയ്യാന്‍ ഒരു കാര്യം കിട്ടി. ഈ പറയുന്ന ബുദ്ധിജീവികള്‍ പ്രത്യയശാസ്ത്രം മാത്രേ ചര്‍ച്ച ചെയ്യൂ എന്നുണ്ടോ?. ഞാന്‍ ഇതിനു YES or NO വിലയെ കല്പ്പിചിട്ടുള്ളൂ.അരിയുടെയും പാലിന്റെയും വിലയെ കുറിച് ഇവനോനോക്കെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍.....അതുമല്ലെങ്കില്‍ ഇവനൊക്കെ ഓരോ ബക്കെറ്റ് വെള്ളം ഇടുക്കി ഡാമില്‍ കൊണ്ടുപോയി ഒഴിചിരുന്നെങ്കില്‍.......വൈദ്യുതി ക്ഷാമം മാറിയേനെ.

Rejesh Paul പറഞ്ഞു...

എം എന്‍ വിജയന്‍ പോയത് പോട്ടകുളത്തിലെക്കല്ല. അദ്ദേഹം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഇന്ന് തെറ്റുതിരുത്തല്‍ എന്ന പേരില്‍ ചര്‍ച്ച ചെയ്യുന്നത് അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ്.

സ്വത്വ വാദത്തിലൂടെ കെ ഇ എന്‍ പോലുള്ളവര്‍ വര്‍ഗ്ഗിയത വളര്‍ത്തുന്നത് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. വൈകിയാണെങ്കിലും പാര്‍ട്ടിയും സത്യത്തിനൊപ്പം നില്‍ക്കുന്നു.
പാര്‍ട്ടിയുടെ വിവിധ ബഹുജന സങ്കടനകള്‍ പാര്‍ട്ടിയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്, പി രാജീവിനെ വിമര്‍ശിക്കാന്‍ കെ ഇ എന്‍ നെപോലുള്ള വര്‍ഗ്ഗ വഞ്ചകന്‍ മാര്‍ക്ക്എന്തധികാരം. പാര്ട്ടിനല്‍കിയ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവര്‍ക്ക് മറുപടി വാക്കുകളിലൂടെ അല്ല നല്‍കേണ്ടത്.