ബുധനാഴ്‌ച, ജൂൺ 02, 2010

സവര്‍ണസ്വത്വതിന്റെ ഉന്മാദം

നെഹറു ഇന്ത്യയെ കണ്ടത്തിയതു നാനത്വതിലേകത്വമെന്നാണ്! ഈ നനത്വവും ഏകത്വവും ഇന്ത്യക്കുമാത്രം സ്വന്തമാണ്! അത് കണ്ടില്ലെന്നു നടിക്കുന്നതു എന്തിന്റെ പേരിലായാലും, താല്‍പര്യം ഒളിച്ചുവെക്കപ്പെട്ടതുതന്നെയാണ്.ദളിതനായതുകൊണ്ട്, ആദിവാസിയാതുകൊണ്ട്, മുശ്ലീമായതുകൊണ്ട് അനുഭവിക്കുന്നത്; അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഷകണ്ടെത്തണ്ടതു അവരുടെ ഭാഷ സ്വയത്തമാക്കിയാണു! അല്ലെങ്കില്‍ വയര്‍ കുത്തികീറി ഭ്രൂണം പെട്ട്രോളി മുക്കി കത്തിച്ചതു ആതിന്റെ അച്ഛനും അമ്മയും കൂലികൂട്ടിചോദിച്ചതുകൊണ്ടല്ല; മറിച്ചു സവര്‍ണസ്വത്വതിന്റെ ഉന്മാദം തെരുവിലിറക്കിയാണ്! 

നമൂക്കറിയാം, മുശ്ലിമിനെ ചുട്ട് നീക്കുന്നതു ആപ്രദ്ദേശം മുഴുവന്‍ ആഗോളവല്‍ക്കരണത്തിന്റെ വികശനത്തിനുവേണ്ടിയാണു! അതുകൊണ്ടാണല്ലോ റ്റാറ്റയുടെ നാനോ ഒരു തട്ടുംതടയുമില്ലതേ ഗുജറത്തില്‍ സുഖമായി ഒടുന്നതു! ഇതറിയുന്ന നമുക്കു വര്‍ഗബോധത്തില്‍ അടിയുറച്ച തെളിച്ചമുണ്ടാവണം! എങ്കിലേ സ്വത്വരാഷ്ട്രിയത്തിലേക്കുന് കുതറിപോവുന്ന സ്വത്വബോധത്തെ വര്‍ബോധത്തിലേക്ക് ഉയര്‍ത്താന്‍ കഴിയു! ഇന്ത്യയുടെ സ്വത്വമറിയാതേ, കമ്യൂണിസ്റ്റ് മാനിഫേസ്റ്റോ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മാവോ ലേബലില്‍ ഇറങ്ങിയ തീവ്രവാദികളുടെ കുഴിപണിക്ക് പോവുന്നതാണു നല്ലത്!

നാലാം ലോകവദമെന്ന വലതു കൂട്ടികൊടുപ്പു ആശയവുമായി താരതമ്യപെടുത്തുന്നവര്‍ കമ്യുണിസത്തിന്റെ സ്വത്വം കണ്ടില്ലെന്നു നടിച്ചു, സ്വത്തു താല്‍പര്യത്തിലേക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്നവരാണ്! എന്നോപണ്ട് ചക്കവീണു മുയല്‍ ചത്തെന്നുകരുതി ഇപ്പോഴും അതില്‍തന്നെ മനസ്സര്‍പ്പിച്ചു വെള്ളമൂറിയിരിക്കുന്നവര്‍ ഒര്‍ക്കുക, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ സാഹചര്യമനുസരിച്ചാണ് ഉയര്‍ന്നുവരേണ്ടതു! ചിലര്‍ക്ക് ഇന്ത്യന്‍ ബൂര്‍ഷജനാധിപത്യത്തില്‍ പങ്കാളിയാവുന്നതും, അധികാരത്തില്‍ വരുന്നതുമൊക്കെ വെക്തിപ്രഭാവം കാണിക്കനും, സുഖിക്കനും, ആജീവനാന്ത പെന്‍ഷനുമായിരിക്കം!

CPI(M)- അതിനെ സമീപിക്കുന്നതു ജനങ്ങളെ സംഘടിപ്പിക്കാനാണ്! ആ അര്‍ത്ഥത്തിലാണ് സ്വത്വവാദതെ അറിയാന്‍ നോക്കണ്ടത്! അല്ലെങ്കില്‍ ഇന്ത്യന്‍ പ്രത്യേക സഹചര്യത്താല്‍ അടിച്ചമര്‍ത്തപെട്ടവരുടെ സ്വത്വവുമായി താളവെക്കുന്നത് വര്‍ഗശത്രുക്കളാവും! ഒര്‍ക്കുക കേരളത്തില്‍ ജനുവും അന്റണിയും കളിച്ച കോല്‍ കളി! കിനാലൂര്‍ നിങ്ങളെല്ലാം ആഘോഷിച്ചപ്പോള്‍; വയനാട് ഭൂസമരം അറിഞ്ഞതായിപോലും നടിച്ചില്ല. അതൊരു വര്‍ഗരാഷ്ട്രിയണ്, വര്‍ഗബോധമാണ്, വലതുപക്ഷ വര്‍ഗബോധം! ഈ വര്‍ഗബോധമാണ് തൊഴിലാളിവര്‍ഗബോധത്തിലുനിയ സ്വത്വബോധത്തെ ഭയപെടുന്നത്!





 

3 അഭിപ്രായങ്ങൾ:

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

നന്നായിട്ടുണ്ട് എങ്കിലും നാനോയെ പരാമര്‍ശിക്കാതെ സ്പര്‍ശിക്കാതെ പോകാമായിരുന്നു
അത് വീണ്ടും ബംഗാളിനെ ഓര്‍മിപ്പിക്കും

baijumerikunnu പറഞ്ഞു...

പ്രത്യയ ശാസ്ത്രത്തില്‍ നിങ്ങള്‍ക്ക്
വിശ്വാസമില്ലാതെ വരികയോ
അത് പ്രായോഗീകമല്ല എന്ന് തോനുകയോ ചെയ്‌താല്‍
നിങ്ങള്‍ക്ക്
വേറൊരു വഴിക്ക്
മുന്‍പോട്ടുപോകാം, തീവ്ര വാദിയാകാം
അല്ലെങ്കില്‍ കൂടുതല്‍ പിന്നോട്ട് പോകാം
നേരത്തെയുള്ള ജാതി മത ഗ്രൂപ്പുകളെ
ഏകോപിപ്പിച്ചു ഒരു സങ്കടനയുണ്ടാക്കാം
അവിടെ നിങ്ങള്‍ക്ക്
സ്വത്വം ചര്‍ച്ച ചെയ്യാം ,
ഇപ്പോള്‍ മാര്‍ക്കിസത്തിനു മുകളില്‍
സ്വത്വം പ്രസങ്ങിച്ചവര്‍
പതിയെ ഉള്‍ വലിയുകയാണ്, ഈ പിന്മടക്കം
ശ്രദ്ധിക്കേണ്ടതുണ്ട് തിരഞ്ചെടുപ്പ് പരാചയങ്ങള്‍
കുറച്ചു കാലത്തേക്ക് മാത്രമാണ്
പക്ഷെ പ്രത്യയഷസ്ട്ര വെള്ളം ചേര്‍ക്കലുകള്‍
ആത്മഹത്യ പരമാണ് ........
കാരണം

baijumerikunnu പറഞ്ഞു...

സ്വത്വ വാദികള്‍ വായിച്ചറിയുവാന്‍ വേണ്ടി.........വര്‍ഗ ബോധത്തെ അടിസ്ഥാനമാക്കിയുള്ള
പ്രവര്‍ത്തനങ്ങള്‍ തളരുമ്പോള്‍ നിങ്ങള്‍ക്ക് നേരത്തെയുള്ള മതത്തിലേക്ക് മടങ്ങിപോകാം ,കമ്മുനിസതിലേക്ക്
മടങ്ങിപോകാന്‍ പറ്റില്ല കാരണം കമ്മ്യൂണിസം പുതിയ ഒരു കാര്യം ആണ്!