വെള്ളിയാഴ്‌ച, ജൂലൈ 02, 2010

എം.എന്‍.വിജയന്‍

               'സമൂഹമാണ് ബോധത്തെ സൃഷ്ടിക്കുന്നത്'. അന്നേവരെയുള്ള ചിന്തയെ അട്ടിമറിക്കുകയും ഈ ചിന്ത തന്നെ അനുദിനം വിഹസിപ്പിച്ചുകൊണ്ട് സമൂഹം മുന്നേറുകയും ചെയ്തു! ഇതിലേക്കാണ് വ്യക്തികത മനശാസ്ത്ര ഫ്രോയിഡിയന്‍ ചിന്തയെ സംയോജിപ്പിച്ചുകൊണ്ട് മാക്സിസത്തെ സമീപിച്ചത്  ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. അതു പക്ഷേ വ്യെക്തി കേന്ദ്രികൃതമായി പാളിതീരാന്‍ നിവൃത്തിയില്ലാത്ത കാര്യവുമാണ്! മനോവിശ്ലേഷണ സഞ്ചാരത്തിന്റെ കാഴ്ചപാടിനു ദൂരപരിതിയുണ്ട് എന്ന കാര്യം ഗൗരവപൂര്‍വം അടുക്കുമ്പോള്‍ ബോധ്യപെടുന്നതായിട്ടും ഉപയോഗപ്രതമാക്കിയത്; അതിന്റെ ജനകീയ ഭാവം തിരിച്ചറിഞ്ഞതുകൊണ്ടാണ് CPI(M)-ന്റെ സാംസ്ക്കാരിക വാരികയുടെ പത്രാധിപരായി നിശ്ചയിച്ചത്!
           ആശയപരമായി ഇടതാവളമാക്കണ്ടതിനേ സ്ഥിരതാവളമാക്കി; മുന്‍ പറഞ്ഞ ചിന്തയെ ഹൈജാക്കുചെയ്യാന്‍ അനുവാദിക്കപെടും എന്നു കരുതുന്നതു തെറ്റാണ് എന്നത് തിരിച്ചറിയണമെങ്കില്‍ ''ജനങ്ങളെ പഠിപ്പിച്ചാല്‍ മാത്രം പോരാ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ സ്വയം പഠിക്കുകയും'' വേണം. ഇതു മാവോ പറഞ്ഞതാണ്. ഇങ്ങനെ പറയാന്‍ കഴിഞ്ഞത് മാക്സിസ്റ്റ് ലീഡര്‍ ആയതുമൂലമാണ്. സാംസ്കാരിക നായകനായതുകൊണ്ടല്ല.
                    ദാരിദ്ര്യമാത്രം വിപ്ലവം കൊണ്ടുവരില്ല. മാത്രമല്ല, അതു നിലനിര്‍ത്തികൊണ്ട് അതിനെതിരേ വാദിച്ചു ജയിപ്പിക്കാന്‍ നാം വക്കീലുമല്ല മറിച്ചു പോരാളികളാണ്. പോരാട്ടം സ്വയം ഉരുതിരിയണ്ടതാണ്. അതിനു അവസാനത്തെ ചോദ്യവും ചോദിച്ചുതീരണം. അവസാനത്തെ ഉത്തരമാണ് വിപ്ലവം! ദാരിദ്ര്യത്തിന്റെ കുറുക്കു വഴികളിലൂടെയല്ല, മറിച്ചു തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചറിവിലൂടെയാണ്- അല്ലെങ്കില്‍ നേതൃത്വത്തിലേക്ക് സ്വയം ഉയര്‍ന്നു വരുമ്പോഴാണ് വിപ്ലവം!   അതുകൊണ്ടാണ് കൂടുതല്‍ ദാരിദ്ര്യം നിലനിന്നാല്‍ മാത്രമേ വിപ്ലവം വരൂ എന്നത് വിടുവായത്തമായത്. അങ്ങനെയാണ് ജനകിയാസൂത്രണം CIA- ചിന്തയാണെന്നും തോമസ് ഐസക് ചാരന്റെ കൈയാളാണെന്നും പറഞ്ഞതിലൂടേ അതുവരെ നിഷ് കളങ്കെമെന്നു കരുതിയ പുഞ്ചിരിയേ ഒറ്റുകാര്‍ കൈയേറുകയും അവരുടെ പ്രചരണ പലകയാക്കുകയും ചെയ്തത്! ഇത് സമ്പവിച്ചത് മാക്സിയന്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ അനുഭവ ശൂന്യതകൊണ്ടാണ്
              മാറ്റിതിര്‍ക്കലുകള്‍ക്ക് പോരാട്ട പ്രവര്‍ത്തനപദത്തില്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വവും, പ്രവര്‍ത്തനത്തില്‍ സമത്വസുന്ദര സ്വപ്നത്തിന്റെ സാക്ഷാല്‍കരവുമാണ്. വ്യാഖ്യാനങ്ങള്‍ക്ക് വെയില്‍ കൊള്ളേണ്ടെന്ന അറിവു എം എന്‍ വിജയനിലൂടെ അല്ല നാം തിരിച്ചറിയുന്നത്. ലോകത്തെ വ്യാഖ്യാനിക്കുന്ന എല്ലാ നിരാശാവാദികളും തത്വചിന്തകരാര്‍ന്നപ്പോള്‍ ബോധ്യപെടുത്തിയതാണ്.അവര്‍ വ്യഖ്യാനങ്ങളിലൂടെ സ്വയം തേച്ചുകളയുകയാണ് ചെയ്യാറ്! അവര്‍ പോരാളികള്‍ക്ക് ഓര്‍ക്കണ്ടവരല്ല, ഓഴിവു വേളകളില്‍ കൊറിക്കപെടണ്ടവരാണ്! ആ ഒഴിവുവേളകള്‍ കൈവന്നവരുടെ ഓര്‍മയില്‍ മാത്രണ് ഇപ്പോള്‍ എം.എന്‍.വിജയന്‍.

3 അഭിപ്രായങ്ങൾ:

ഗോപന്‍ പറഞ്ഞു...

വിജയന്‍ മാഷിനെ ഞങ്ങള്‍ക്കിഷ്ടമാണ് , അളവറ്റ ആദരവുമുണ്ട്, അത് "വര്‍ണ്ണങ്ങളുടെ സംഗീതവും " : ഫാസിസത്തിന്റെ മനശാസ്ത്രവും " എഴുതിയ വിജയന്‍ മാഷിനെയാണ് , മറിച്ചു മലയാള മനോരമക്ക് വേണ്ടി പാഠമെഴുതിയ വിജയന്‍ മാഷിനെയല്ല !

Muzafir പറഞ്ഞു...

എം.എന്‍.വിജയന്‍ എന്നാ ധാര്‍ഷനികനെ,മനുഷ്യനെ..മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരാള്‍ക്ക്‌ മാത്രമേ ഈ ലേഖനം എഴുതാന്‍ കഴിയു..ഞാന്‍ ഉത്തരം പറഞ്ഞാല്‍ മതിയാവില്ല ഞാന്‍ ഒന്നേ പറയുന്നുള്ളൂ..കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊകേരി കേസിലെ പ്രതികളായി തൂക്കുമരമ് കഴിയുന്ന ഒരു കുഉട്ടം സഖാക്കാളുണ്ട് അവരോടു ചോദിക്ക് മാഷ്‌ ചെയ്തത് തെറ്റിയോ എന്ന്..ഫ്രോയ്ഡിന്റെ വ്യക്തി മനശാസ്ത്രവും മാര്‍ക്സിന്റെ സാമുഉഹ്യ വീക്ഷണവും സംയോജിക്കുക മാത്രമല്ല മാഷ്‌ ചെയ്തത് അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ ആണ് എന്നും..ഇത്തരം ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ ഈ ബ്ലൂഗ്ഗില്‍ നിന്നും ഒഴിവാക്കികുഉടെ സോദര..

Unknown പറഞ്ഞു...

avasaanakaalath pattiya chila thettukal ozhichunirthiyal mn vijayanmashk cherthuvekkan pattiya oru communist sahayathrikane ningalk kanichutharaan pattumo?party vazhithettipokunnuvenna uthkandayil ninnum (ath erekure sariyayirunnu)undaya chindhaadharakal prayadhikyam kondo matto paalipoyi ennathukondu mathram adhehathe ingane theruvilit alakkan njangal anuvadhikkilla.