വെള്ളിയാഴ്‌ച, ജൂലൈ 16, 2010

കമ്യുണിസം സ്വപ്നമാണെന്നല്ല

     കമ്യുണിസം സ്വപ്നമാണെന്നല്ല, ചരിത്രത്തിന്റെ അവസാന ഘട്ടമാണെന്നാണ്. അതിനുമുമ്പുള്ള ചരിത്ര ദൗത്യം നിറവേറ്റാതേ എടുത്തുച്ചാട്ടം ശരിയല്ല, എന്നതോടോപ്പം തെറ്റുമാണ്! ചരിത്രം വയിക്കുന്നത് ഇങ്ങനെയാണ്: പ്രാകൃത കമ്യൂണിസം, അടിമത്വം, ഫ്ര്യുഡലിസം, മുതലാളിത്വം, മുതലാളിത്വത്തിന്റെ ഉന്നതഘട്ടമായ സാമ്രാജ്യത്വം, സോഷ്യലിസം, സോഷ്യലിസത്തിന്റെ ഉന്നതമായ കമ്യൂണിസം.....! പാഠം ഒന്ന്‍ എന്നതോടൊപ്പം ചരിത്രത്തിന്റെ സാമാന്യ പാഠവുമാണ്! ആശയവാദവും, ഭൗതികവാദവും, വൈരുദ്ധ്യാത്മക ഭൗതികവാദവും മൂന്നു ദര്‍ശനങ്ങള്‍.വിമോചനത്തിന്റെ അവസാനവാക്കാണ് വൈരുദ്ധ്യാത്മക ഭൗതികവാദം! അതിലേക്ക് എത്തിചേര്‍ന്നത്, അന്നെവരെയുള്ള രണ്ട് ആശയങ്ങളുടെയും നിഷേധതിനൊപ്പം- സാംസികരണവും തകര്‍ക്കലും....നടന്നു എന്നതോണ്ടാണ് ചോദ്യചെയപെടാത്ത ചരിത്ര അനിവാര്യതയായി വൈരുദ്ധ്യാത്മക ഭൗതികവാദം നിലനില്‍ക്കുന്നത്!         മാക്സ് പറഞ്ഞത് ആദ്യത്തെ കമ്യൂണിസ്റ്റാണ് യേശു എന്നാണ്. അത് ചുഷകരുടെ കൈയിലായത് എങ്ങനെ എന്നതിനുള്ള ഉത്തരംകൂടിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെ കാറല്‍ മാക്സ് മുന്നോട്ട് വെച്ചത്! ഖുറാനെകുറിച്ചും ഗീതയെകുറിച്ചും മാക്സ് പറഞ്ഞിട്ടില്ല എന്നതോണ്ട്, ബൈബിള്‍ മാക്സ് വായിച്ചതുപോലെ, ഖുറാനും, ഗീതയും വായിക്കാന്‍ കഴിയാത്ത വാദഗതിക്കാര്‍ക്ക് മാക്സിസം നെരെചൊവെ ഉള്‍കോള്ളാന്‍ കഴിഞ്ഞിട്ടില്ലന്നതിന്റെ വിളമ്പരംകൂടിയാണ്!
         ശാസ്ത്രിയതയും, ചരിത്രഗതി മുന്നോട്ടുപോവുന്ന അനിവാര്യതയുമാണ് കമ്യൂണിസം! കമ്യൂണിസം സ്വപ്നമാവുമ്പോള്‍ തന്നെ ലക്ഷ്യബോധമുള്ള ഭാവികൂടിയാണ്! മതം ഭൂതമാവുമ്പോള്‍ തന്നെ പിന്തിരിപ്പനും വ്യാമോഹിതവുമാണ്! ബൂര്‍ഷാജനാധിപത്യം പോലേ ബഹുഭൂരിപക്ഷത്തെ വിഡിത്വമാക്കുന്നതും....!
         ആ വിഡിത്വത്തെ പൊളിച്ചടുക്കണ്ടത് അതില്‍ ഇടപെട്ടുകൊണ്ടാണ്.... പര്‍ലിമെന്റില്‍ കയറുന്നതു പോലേ, അമ്പല കമ്മറ്റികളിലും മഹല്ല കമ്മറ്റികളിലും ചര്‍ച്ചിലും മാനിഫ്യേസ്റ്റോ വായിക്കാനല്ല, മറിച്ചു നടപ്പാക്കാനാണ്! അത് കക്ഷത്തല്ല, തലക്കകത്താണ് വേണ്ടത്! അതുള്ളത് കൊണ്ടാണ് CPI(M)- ധൈര്യസമേതം കയറിചെല്ലുന്നത്!
         സോവിയറ്റ് മാര്‍ഗമോ ചൈനാ മാര്‍ഗമോ അല്ല, ഇന്ത്യന്‍ വിപ്ലവം ഇന്ത്യന്‍ മാര്‍ഗത്തിലാണ് വേണ്ടത് എന്ന്‍ സ്റ്റാലില്‍ പറഞ്ഞതാണ്! ആ മാര്‍ഗമാണ് CPI(M)- എന്നത് വര്‍ത്തമാന ഉറപ്പാണ്. ഈ ഉറപ്പിനെയാണ് ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ട് ഏറേ ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളറേ സങ്കീര്‍ണമായ പ്രതിരോധങ്ങള്‍ നമ്മേനേരിടുന്നത്. മാ ബേബിഫുഡ് കഴിച്ച മസ്തിഷ്കങ്ങള്‍ കമ്യൂണിസ്റ്റ് വായടിത്വവുമായിനടക്കുന്നവര്‍ ഓര്‍ക്കുക കമ്യൂണിസ്റ്റുകാരനായി ഉയര്‍ന്ന നിലവാരത്തിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയപക്ഷം DYFI- കാരന്‍ കൊള്ളുന്ന പ്രവര്‍നത്തിന്റെ നട്ടുച്ച വെയില്‍ രണ്ടുമണികൂറേങ്കിലും കൊള്ളാനുള്ള നെഞ്ഞുക്കേങ്കിലും ഉണ്ടാവണം. അല്ലാതെ അപ്പുകുട്ടന്മാരുടെ തണലത്തിരുന്നു മടികുത്തിലേ മുറക്കാന്‍ അഴിച്ചുള്ള പായാരം പറച്ചിലല്ല ഇന്ത്യന്‍ വിപ്ലവ മാര്‍ഗം. അതെ നമുക്കാദ്യം CPI(M)- കാരനാവാം. അതിന്റെ നയങ്ങളുടെ രക്തവും ഊര്‍ജവുമായി കര്‍മപദത്തിലേ ആവേശമാവണം.അല്ലാതേ ഇന്ത്യന്‍ ബൂര്‍ഷാ ഭൂപ്രഭു സാമ്രാജത്വ കൂട്ടുകെട്ടിന്റെ ഒറ്റുകാരു അച്ചാരം പറ്റുന്നവരും ഞങ്ങളെ മാക്സിസം പഠിപ്പിക്കാന്‍ വരണ്ട്! അതെ ഇ എം എസ് പറഞ്ഞതുപോലേ മനോരമ എന്നില്‍ ശരി കണ്ടാല്‍ എന്തോ തെറ്റുപറ്റിയിട്ടുണ്ടവണം എന്നാണ് മനസ്സിലാക്കണ്ടത്! വര്‍ഗശത്രുക്കളാല്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന ഈ കലത്തു തന്നെയാണ് ശരിയുടെ കൃത്യതയും ഉള്ളതു!
           വ്യക്തി വിരോദത്തിന്റെ ഭാഗമായുള്ള ''പാര്‍ട്ടിയുണ്ടാവും ജനമുണ്ടാവില്ല''ന്ന പറഞ്ഞ, പൊയ് മുഖമണിഞ്ഞവരെ നെഞ്ചേറ്റി നടക്കുന്നവര്‍ക്ക് K E N- ന്റെ നേരും നെറിയും അറിയില്ല....! നേരും നെറിയും ഉണ്ട് എന്നു പറയുന്നത് അദ്ദേഹം പാര്‍ട്ടി അംഗമാണ് എന്നതോണ്ടാണ്! അല്ല എന്ന്‍ പറയുന്നവര്‍ പുറത്തുള്ളവരാണ്! അകവും പുറവും തിരിച്ചറിയാനുള്ള്‍ സാമാന്യ ബോധമുള്ളവരാണ് CPI(M)- പ്രവര്‍ത്തകര്‍!

4 അഭിപ്രായങ്ങൾ:

nithin.d പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഒന്നുണ്ട് എശു കമ്മ്യൂണിസ്റ്റ്‌ ആണ് എന്ന് പറഞ്ഞതിന്റെ കൂടെ മാര്‍ക്സ് ബൈബിള്‍ എല്ലാം തികഞ്ഞ സത്യം മാത്രം ഉത്ഘോഷിക്കുന്ന, നേരിന് വേണ്ടി മാത്രം നില്‍ക്കുന്ന,ചൂഷണത്തിന് എതിരെ ആയുധം ആക്കാവുന്ന ഒരു ആയുധം ആയി ഇതിനെ ഉപയോഗിക്കാം എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് ബൈബിള്‍ ആധാര ശില അല്ല. അതില്‍ ഉത്ഘോഷിക്കുന്ന നല്ല ചിന്തകള്‍ അതില്‍ മാത്രം ഉള്‍കൊള്ളുന്ന ഒന്നല്ല, മറിച്ച് അത് ജനതയുടെ ചരിത്ര പരമായ തിരിച്ചറിവുകള്‍ ആണ് . അതിനു അവകാശി എശു മാത്രം അല്ല. മറിച്ച് മാനവരാശി ആണ് ....എശു ഒരു നല്ല മനുഷ്യന്‍ ആയിരുന്നു..പക്ഷെ ബൈബിള്‍ ...ദാസ്‌ കാപിടല്‍ ഉം ...മനിഫെസ്ടോയും അല്ല....ബൈബിളിനു മനുഷ്യത്വത്തിന്റെ മുഖം ഉണ്ട്....പക്ഷെ കമ്മ്യൂണിസം സാമൂഹ്യ നീതിയുടെ തലച്ചോറ് ആണ് ...

Dinesh പറഞ്ഞു...

"പ്രാകൃത കമ്യൂണിസം, അടിമത്വം, ഫ്ര്യുഡലിസം, മുതലാളിത്വം, മുതലാളിത്വത്തിന്റെ ഉന്നതഘട്ടമായ സാമ്രാജ്യത്വം, സോഷ്യലിസം, സോഷ്യലിസത്തിന്റെ ഉന്നതമായ
കമ്യൂണിസം.....! " അങ്ങിനെയങ്ങില്‍ സംരജ്യവാധികലല്ലേ യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കള്‍????

bestdownload4u പറഞ്ഞു...

കമ്യൂണിസ്റ്റുകാരനായി ഉയര്‍ന്ന നിലവാരത്തിലേക്ക് വരണമെങ്കില്‍ ചുരുങ്ങിയപക്ഷം DYFI- കാരന്‍ കൊള്ളുന്ന പ്രവര്‍നത്തിന്റെ നട്ടുച്ച വെയില്‍ രണ്ടുമണികൂറേങ്കിലും കൊള്ളാനുള്ള നെഞ്ഞുക്കേങ്കിലും ഉണ്ടാവണം


THANX FOR HEARING THAT