ബുധനാഴ്‌ച, ജനുവരി 19, 2011

സി പി എം

Ansari Sainudeen


മാധ്യമ പരിഷകള്‍ പേനയുന്തുപോള്‍
മധ്യം പിളരുന്ന കോട്ടയല്ലായിത്
മാലോകര്‍ മനം ചെയ്തു
മനസിലുള്ളില്‍ പാകപെടുത്തിയ
മൂര്തമാം ആദര്‍ശമാണ് ....
ഹൃദയത്തില്‍ തുടിതാളം ഉണ്ടെങ്കില്‍ എന്നും
മുഴങ്ങുമീ ഭൂവില്‍ ഇന്ക്വിലബിന്‍ ശബ്ദം.....

പിന്തിരിപ്പന്മാര്‍ പറയുന്നഴെതുന്ന
വില്യ്ക്കെടുക്കുന്നവര്‍ എഴുതിയോരുക്കുന്ന
നട്ടാല്‍ കുരുക്കാത്ത കഥയുമായി വന്നാല്‍
തകരുന്നതല്ല ഈ ഉരുക്കുകോട്ട

മുന്‍പേ വെടിക്കൊപ്പുമായി പലരും വന്നുപോയി
ഞങ്ങളില്‍ പലരും അവ്ര്‍ക്കൊപ്പവും പോയി
പക്ഷെ നമ്മളോടൊപ്പം നിന്നിട്ടകന്നവര്‍
നമ്മളിലൂടെ ഇന്നുമീഭൂവില്‍..........
നാളെയൊരിക്കല്‍ ഞങ്ങളും പോയിടാം
അത് പക്ഷെ മുതുകില്‍ കത്തി തരചാവില്ല
ചാവാലി നയെപ്പോലെ ആരോരുമില്ലതെയകില്ല
കൈകളില്‍ മുറുക്കെ പിടിച്ച ചെന്കൊടിക്ക്
ഒടുവിലായി ഒരിറ്റു ചോരയും നല്‍കി
ഇടനെഞ്ചില്‍ നിന്നും ഖണ്ടമിടരാതെ ഉയരുന്ന
ഇന്ക്വിലബിന്‍ ശബ്ദം മുഴക്കിയാവും

ഞങ്ങളില്‍ ഒരുവന്റെ ചിതകണ്ട്
ചിരിതൂകി നില്‍ക്കുന്ന
സംബ്രജ്യ , വര്‍ഗീയ , മാധ്യമ പരിഷകള്‍ ഓര്‍ക്കുകയാ
ചിതയില്‍ നിന്നുയരുന്ന തീനാളത്തില്‍
നാളെയുടെ സമരത്തിന്‍ വീര്യമുണ്ടാകും
നിങ്ങളുടെ ചിതയ്ക്കുള്ള കനലുമുണ്ടാകും ...............

അഭിപ്രായങ്ങളൊന്നുമില്ല: