ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

“ചോദ്യമിതാണ് “ഇടതുപക്ഷം ക്ഷയിക്കുന്നു...?”

http://workersforum.blogspot.com/2012/01/blog-post_6949.html#uds-search-results

http://dl.dropbox.com/u/50920799/MPP.pdf

http://www.doolnews.com/prabhat-patnaiks-malayalam-article-india-left-in-decline-malayalam-news264.html





സി പി ഐ (എം)- ന്‍റെ 20-ം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്  ചര്‍ച്ച ചെയ്യപെടാവുന്ന പ്രത്യയശാസ്ത്ര  പ്രമേയം   മുന്‍ നിര്‍ത്തി  പലയിടങ്ങളിലായി ചര്‍ച്ച നടക്കുന്നു. അതില്‍ ഏറേ ശ്രദ്ധേയമായത്  Prabhat Patnaic- നടത്തിയ “The Left in Decline” ഇംഗ്ലീഷ് പ്രബന്ധത്തിന്റെ മലയാള രൂപാന്തരം “ഇടതുപക്ഷം ക്ഷയിക്കുന്നു...?” ആണ്‌.. അതിന്റെ തന്നെ ദുര്‍ വ്യാഖ്യാനം ആയ  'സി.പി.ഐ.എം മറ്റൊരു  കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’ എന്നതിനേയും , പിന്നെ എം പി പരമേശ്വരന്റെ “ഇടതുപക്ഷത്തിന്റെ പുതിയ ദിശകള്‍” എന്നതിനെയും മുന്‍ നിര്‍ത്തി നടത്തുന്ന വായന!

ചോദ്യമിതാണ് “ഇടതുപക്ഷം ക്ഷയിക്കുന്നു...?” ക്ഷയിക്കുന്നു എന്നു വരുമ്പോള്‍ മുമ്പു അങ്ങനെയല്ലായിരുന്നു എന്നു വരുന്നു. ഉദാഹരണമായിട്ട് നമുക്ക് മുന്നോട്ട് വെക്കാനുള്ളതു, കേരളത്തെയും, പിന്നെ 34-വര്‍ഷത്തോളം തുടര്‍ന്നു വന്ന ബംഗാളിലെ ഇടതു ഭരണങ്ങളെയും  ആണ്‌ . അതു നഷ്ടപെടുമ്പോള്‍ വിലയിരുത്തലും എളുപ്പമാണ്. സി പി ഐ (എം)-ന്റെ ശക്തിക്ഷയിക്കുന്നു എന്നു. ഇതു വളരേ എളുപ്പത്തില്‍ നടത്താവുന്ന വിശകലന രീതിയിലാണ്. എന്തുകൊണ്ട് എന്ന ചോദ്യവും അതിനോടു അനുബന്ധിച്ചു വരുമ്പോള്‍ കൂടുതല്‍ ലളിതമായതിലേക്ക്  കൂപ്പുകുത്തുന്നത് അത്രക്ക് വലിയ ചരിത്ര പഠനമായി തോനുന്നില്ല. “പ്രായോഗികതാവാദം അഥവാ അനുഭവാധിഷ്ടിത രാഷ്ട്രീയപ്രവര്‍ത്തനം. അത്യന്തികമായി, പശ്ചിമബംഗാളിലെ പരാജയത്തിന് കാരണമായത് ഈ  പ്രായാഗികതാവാദമാണ്. തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ഈ പ്രവണതയാണ്. കാരണം തിരഞ്ഞെടുപ്പ് പരാജയം അടുത്തതവണ മാറിമറിയാം. പക്ഷെ പ്രായോഗികതാവല്‍ക്കരണം അങ്ങനെ മാറുക ബുദ്ധിമുട്ടുള്ള കാര്യമാണ് (പ്രഭാത് പട്നായിക്ക്) .” അതിനെ തന്നെ വേറെയൊരിടത്ത് തര്‍ജമചെയ്തും നോക്കിയാല്‍ ഇതു എത്തിചേരുന്ന  ഉപയോഗം എങ്ങിനെയാണെന്നു മനസ്സിലാവും...


“പ്രായോഗികതാവല്‍ക്കരണത്തിന്റെ മറവില്‍ മുതലാളിത്ത വ്യാപനത്തിന്റെ പരോക്ഷമായ രാഷ്ട്രീയ പ്രയോഗമാണ് പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ പരാജയത്തിന്റെ അന്തിമമായ കാരണം. തെരഞ്ഞെടുപ്പുപരാജയത്തേക്കാള്‍ ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നത് ഈ പ്രായോഗികതാവല്‍ക്കരണമാണ്.(ഡ്യൂള്‍ ന്യൂസ്) ” ഇത്രയും തന്നെയാണ് വിഷയം. പറയുന്നതു ആര് എന്നതിനേക്കാള്‍ ചിലപ്പോഴൊക്കെ പറയുന്നത് എന്തെന്നും, എന്തിനെന്നും, എങ്ങനെയൊക്കെ അത് ഉപയോഗപ്പെടും എന്നു കൂടിയുണ്ട് വായനയില്‍.


“സാമ്രാജ്യത്വമെന്ന ആശയം തന്നെ പലരും ഉപേക്ഷിച്ച കാലത്താണ് സി.പി.ഐ.എം സാമ്രാജ്യത്വ വിരുദ്ധതയില്‍ ഉറച്ചു നില്‍ക്കുന്നത്. ഈ ആശയവുമായി നിലനില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ചരിത്രപരമായ പ്രാധാന്യവും നിലനില്‍ക്കും (പ്രഭാത് പട്നായിക്ക്) .” ഈ തിരിച്ചറിവും, അതിന്റെ അജണ്ടയും തിരുമാനിക്കപെടുകയും സാമ്രാജ്യത്വമാവുമെന്നു മാത്രമല്ല, അത് നടപ്പാക്കാന്‍ പലപ്പോഴും പരിചിത മുഖങ്ങള്‍ മാത്രമാവില്ല, നമ്മുടെ തലച്ചോറിന്റെ  ആശങ്കകളിലൂടെ അവരുടെ അജണ്ട നുഴഞ്ഞുകയറ്റുകയും ചെയ്യും.
അങ്ങനെയാണ്  “പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രായോഗികവാദികളുടെ മേധാവിത്വസ്ഥാപനപ്രക്രിയയെ തടഞ്ഞുനിര്‍ത്തുന്നില്ലെങ്കില്‍ അന്തിമമായി അതിന് ഈ മുതലാളിത്തസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്മയെ സ്വീകരിക്കേണ്ടിവരും.” എന്നു പറയിപ്പിക്കുന്നത് . മാത്രമല്ല  “അങ്ങിനെ സംഭവിച്ചാല്‍ ഇന്നത്തെ സി.പി.ഐ.എമ്മിനോട് സാമ്യമുള്ള സൈദ്ധാന്തിക രൂപീകരണമുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ് സംഘടനക്ക് വഴിമാറികൊടുക്കാന്‍ ആ പാര്‍ട്ടി നിര്‍ബ്ബന്ധിതമാവും (ഡ്യൂള്‍ ന്യൂസ്, പ്രഭാത് പട്നായിക്ക്).” എന്നു പറയപെടുന്നതിലൂടെ നിങ്ങള്‍ ഇന്നലെ വരെ എന്തു പറഞ്ഞു എന്നതിനേക്കാള്‍ പ്രാധാന്യം, ഇപ്പോള്‍ ഇതിനെ എതിരാളികള്‍ എങ്ങനെ ദുര്‍വ്യാഖ്യാനിക്കന്നു എന്നതിനാണ് എന്നു കാണാം. പിന്നെ പറയുന്നത്, പാര്‍ട്ടി മേധാവിത്വസ്ഥാപനപ്രക്രിയയെ തടഞ്ഞുനിര്‍ത്താന്‍ നിങ്ങള്‍ അത് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുകൂടിയാണ്.

                                           

അങ്ങനെ വരുമ്പോള്‍ “പ്രായോഗികവാദികളുടെ” പാര്‍ട്ടിയെന്നതിനേക്കാള്‍ അത് ഒരു പ്രദര്‍ശനോന്മുഖ “സൈദ്ധാന്തിക രൂപീകരണമുള്ള”  (വായാടിത്ത ) പാര്‍ട്ടിയാക്കുകയെന്നുമാണ്. ഇതിലൂടെ സാധ്യമാവുന്നതു “പ്രായോഗികവാദികളുടെ” എന്നു പറയന്നതിലൂടെ പരിചിതമായ പറഞ്ഞു പരത്തിയ പിണറായിസവും “പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ തെരഞ്ഞെടുപ്പുപരാജയത്തിനിടയാക്കി ”യ കെട്ടുകഥയുമാണ്. അതിലൂടെ മാറ്റിവെക്കാന്‍ കഴിയുക “രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ രാജ്യത്തെ തൊഴിലാളികളുടെ ഉജ്വല മുന്നേറ്റം നടത്തിയതും, അഴിമതിയും വിലക്കയറ്റവും തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴില്‍ സുരക്ഷയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ അംഗീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് 11 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും തൊഴിലാളികള്‍ അറസ്റ്റുവരിച്ച് ജയിലില്‍ പോയതും. 20 ലക്ഷത്തിലധികം തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതും. ദേശീയ പൊതുപണിമുടക്കുള്‍പ്പെടെ ശക്തമായ പ്രക്ഷോഭം വരുംമാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ട്രേഡു യുണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതൊക്കെയാണ്.”

                                         

“പാര്‍ട്ടിയുടെ എതിരാളികള്‍ ആരോപിക്കുന്നപ്രവണതകള്‍, പാര്‍ട്ടിതന്നെ കണ്ടെത്തിയിട്ടുള്ള, സ്വയംവിമര്‍ശന രേഖയില്‍ പറയുന്നതുമായ വിവിധ തലങ്ങളിലെ കരിയറിസം, 'സേച്ഛാധിപത്യം', ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, യജമാനത്തം  തുടങ്ങിയവ (പ്രഭാത് പട്നായിക്ക്).” ഈ സംഘടനാ പ്രശ്നങ്ങളെ പാര്‍ട്ടി അറിഞ്ഞു എന്നുമാത്രമല്ല, സ്വയം വിമര്‍ശനാ പരമായിതന്നെ പരിശോധിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതില്‍ പാര്‍ട്ടിയുടെ തെളിമയും, ശക്തിയുമാണ് കാണുന്നത്. അതിന്റെ പ്രാധാന്യം മാറ്റിവെച്ചുകൊണ്ട്,

                                            

“സി.പി.ഐ. എമ്മിന്റെ അണികളില്‍ ഇത്തരം പ്രായോഗികതാവാദം ഉയരുന്നതെന്തുകൊണ്ടാണ്? ഒരുവാദം, അത് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലമാണെന്നാണ്. പക്ഷെ അത് തികച്ചും യുക്തിരഹിതമാണ്. ലെനിന്‍ എല്ലായ്പ്പോഴും ഉറപ്പിച്ചുപറഞ്ഞിരുന്നപോലെ, വിപ്ല വരാഷ്ട്രീയം തഴച്ചുവളരുന്നത്, വിപ്ല വശക്തികള്‍ക്ക് പരിപൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളപ്പോഴാണ്. 'അടിസ്ഥാനവര്‍ഗ്ഗങ്ങള്‍'ക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള സ്വാതന്ത്ര്യം , (എല്ലായ്പ്പോഴും) നിയന്ത്രിക്കാന്‍ ബൂര്‍ഷ്വാസി ശ്രമിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ട്, ഇടതുപക്ഷത്തിന്റെ ധര്‍മ്മം, പാര്‍ലമെന്ററി ജനാധിപത്യത്തെ തിരസ്ക്കരിക്കുകയല്ല, മറിച്ച്, അതില്‍പങ്കുചേരുകയും അതോടൊപ്പം അതിന്റെ ജനാധിപത്യ ഉള്ളടക്കത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ് (പ്രഭാത് പട്നായിക്ക്).” ലെനിന്‍ ഉറപ്പിച്ചു പറയുന്നതിനെ പിന്‍പറ്റുമ്പോള്‍ തന്നെ, മുതലാളിത്വത്തിന്റെ അവസാന ഘട്ടമായ സാമ്രാജ്യത്വ കാലഘട്ടത്തിലെ ചന്താധിപത്യവും, അതിന്റെ ഘോഷത്തിന്റെ അതിപ്രസരണവും,  ഭേദപ്പെട്ട ഒരു സാമുഹ്യ ചുറ്റുപാടില്‍ ഹിസ്റ്റീരിയയെപോലെ സകലതിനെയും, സമ്മത, ആശങ്ക നിര്‍മിതിയിലൂടെ അത് പുതു ആധിപത്യമുറപ്പിക്കുന്നു. മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ പറഞ്ഞിരുന്നു,

“മനുഷ്യനും മനുഷ്യനും തമ്മില്‍, നഗ്നമായ സ്വാര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ "രൊക്കം പൈസ" ഒഴികെ, മറ്റൊരു ബന്ധവും അത് ബാക്കിവെച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ത്ഥമായ വീരശൂരപരാക്രമങ്ങളുടെയും, ഫിലിസ്റ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിന്‍ വൃതികളെ അത് സ്വാര്‍ത്ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അത് വിനിമയ മൂല്യമാക്കി മാറ്റി. അനുവദിച്ചുകിട്ടിയതും നേടിയെടുത്തതുമായ അസംഖ്യം സ്വാതന്ത്ര്യങ്ങളുടെ സ്ഥാനത്ത് അത്, മനസ്സാക്ഷിക്കുനിരക്കാത്ത ഒരൊറ്റ സ്വാതന്ത്ര്യത്തെ - സ്വതന്ത്ര വ്യാപാരത്തെ - പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, മതപരവും രാഷ്ട്രീയവുമായ വ്യാമോഹങ്ങളുടെ മൂടുപടമിട്ട ചൂഷണത്തിന് പകരം നഗ്നവും നിര്‍ലജ്ജവും പ്രത്യക്ഷവും മൃഗീയവുമായ ചൂഷണം അത് നടപ്പാക്കി(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.)” എന്ന ഒരു സാമൂഹ്യ ആധിപത്യ കാലത്ത്- 21-ാംനൂറ്റാണ്ടിന് യോജിച്ച നവീകരിച്ച സോഷ്യലിസ്റ്റ് ബദല്‍ കണ്ടെത്തുന്നതിനു പകരം, നാം പിന്നെയും മാറ്റെമെന്ന പ്രക്രിയയെ മറന്നു പഴയ കുറിപ്പടികള്‍ ഉരുവിട്ടു, അതിലൂടെ വളര്‍ന്നു എന്നും, തളര്‍ന്നു എന്നും കണ്ടെത്തുന്ന രീതി, എന്തായാലും മുന്നോട്ടുള്ള പ്രയാണത്തിനു സഹായകമാവുമെന്നു കരുതുന്നില്ല. ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്,

                                               

സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്‌സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ വീക്ഷിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ശൈലിയിലുള്ള മാര്‍ക്‌സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ  ക്ളാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്‌സിസം വീക്ഷിക്കപ്പെട്ടത്. ഈ  ക്ളാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്ത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്‌സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്. (21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം സാമ്രാജ്യത്വത്തിനുള്ള ബദല്‍ Posted on: 07 Feb 2012, മാതൃഭൂമി,പ്രകാശ് കാരാട്ട്‌ )”

                                       

അണികളില്‍ എത്തിചേര്‍ക്കുന്ന ദോഷങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്, പുതുകാലത്തിന്റെ കോര്‍പറെററ് ഭരണകൂട ഉപകരണങ്ങള്‍ വളറേ സുശക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പ്രതികരണം കൂടിയാണ്. അവര്‍ ഉറക്കെ പറഞ്ഞത് പോരാട്ടങ്ങളുടെ അഗ്നിയില്‍ ഉരുകിതെളിഞ്ഞ നിങ്ങളുടെ നേതൃത്വം സുഖലോലുപതയില്‍ തെന്നിവീണെന്നും, നിങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ നിങ്ങളില്‍ നിന്നും അന്യമായി പുതുമോടിയിലെ പളപളപ്പില്‍ തണുത്തുറഞ്ഞുപോയി എന്നുമാണ്. അങ്ങനെ വരുമ്പോള്‍ അണികളുടെ സ്വാഭാവിക പ്രതികരണം സാധ്യമാവുന്ന രീതിയില്‍ അറിഞ്ഞതിനെ പിന്‍പറ്റുക എന്നു തന്നെയാവും. പറഞ്ഞു പ്രചരിപ്പിച്ച മേല്‍തട്ടു ദുഷിപ്പും, അതിലൂടെ സാധ്യമാക്കിയ അടിതട്ട് ദുഷിപ്പും കൂടി സൃഷ്ടിച്ചെടുത്ത ലോകത്ത് രോഗകാരണമറിഞ്ഞു സമീപിക്കുന്നതിനു പകരം. ഭൂതകാല ശേഷിപ്പുകളില്‍ പകര്‍പ്പുകള്‍ തിരയുകയാണ് നമ്മുടെ സ്വയ വിമര്‍ശനങ്ങള്‍ ചെന്നു ചേരുന്നിടം.

“അതിന്റെ ശേഷി, രാജ്യത്തിന്റെ ചുരുക്കം ചിലഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തന്നെയും അതിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടത് 1930കളിലെയും 40 കളിലെയും പോരാട്ടങ്ങളിലൂടെയാണ്. ആ അടിത്തറയില്‍, പിന്നീട് വികാസമുണ്ടായെങ്കിലും (അതുണ്ടായിരുന്നില്ല എങ്കില്‍, അവര്‍ ഭരിച്ച മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ജനപിന്തുണ അവര്‍ക്ക് ലഭിക്കുമായിരുന്നില്ല) ആ വികാസംപോലും ഒരു സമസ്ഥിതിയിലെത്തിയിരിക്കുന്നു. ഈ മുരടിപ്പിനോടുള്ള അതിന്റെ പ്രാഥമിക പ്രതികരണം, അത് കൂടുതല്‍ ഉറപ്പിക്കുക എന്നതായിരുന്നു. ഈ യാഥാര്‍ത്ഥ്യം തന്നെ, അതിന്റെ മുരടിപ്പിന് വഴിവച്ച ഒന്നായിരുന്നു. ഉദാഹരണത്തിന്, പാര്‍ട്ടിയില്‍ നിന്നുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ അകല്‍ച്ച തടയുന്നതിനായി പശ്ചിമബംഗാളില്‍ നടത്തിയ 'വ്യവസായവല്‍ക്കരണശ്രമം' യഥാര്‍ത്ഥത്തില്‍, മറ്റിടങ്ങളിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി മാറി.”
ഇതിനോടൊപ്പം കൂട്ടിവായിക്കണ്ടതാണിതും, “ ഓ! അയാള്‍ അത് ചെയ്യില്ല, അയാളൊരു കമ്യൂണിസ്റ്റാണ്- എന്നു ജനങ്ങള്‍ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം വീണ്ടെടുക്കണം. ഇതിന്റെ പ്രാധാന്യം എത്ര ഊന്നി പറഞ്ഞാലും അധികമാകില്ല (എം. പി. പരമേശ്വരന്‍).” ഗൃഹാതുരതയില്‍ നിന്നു  ഇന്നിനെ കാണാതെ  നാളെയിലേക്ക് നോക്കുന്ന ഈ നിഗമനങ്ങള്‍ കടന്നുവന്നതു പുറത്തുനിന്നാണ്.

“മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണ് സാമ്രാജ്യത്വം എന്ന് ഒരു നൂറ്റാണ്ടുമുമ്പേ ലെനിന്‍ എഴുതി. എന്നാല്‍, എത്രകാലം ആ ഘട്ടം നീണ്ടു നില്‍ക്കും/ അതില്‍ വരുന്ന പരിവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരിക്കും? അതൊന്നും അന്ന് മുന്‍ കൂട്ടികാണാന്‍ കഴിയുമായിരുന്നില്ല. ലെനിന്‍ പ്രബന്ധമെഴുതിയതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടു കാലം“ കഴിഞ്ഞിട്ടും ഇന്നും സാമ്രജ്യത്വത്തിന്റെ സ്വഭാവവും, പ്രവര്‍ത്തനരീതിയും വേണ്ടത്ര കാണാതെ , വര്‍ഗ ശത്രു മുതലാളിത്തകാല ഘട്ടത്തിലെ സ്വഭാവ വിശേഷണത്തിലൂടെ കാണുക എന്നു വരുന്നതു, ഒരു പോരായ്മ മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ വിജയം കൂടിയാണ്.

അതുകൊണ്ടാണ് “കേരളത്തിലും, പശ്ചിമ ബംഗാലിലും, ത്രിപുരയിലും, കിട്ടിയ പരിമിതമായ അധികാരങ്ങള്‍ വര്‍ധിച്ചതോതില്‍ സോഷ്യലിസ്റ്റ് സ്വഭാവത്തോടുകൂടിയ തദ്ദേശീയ സമൂഹങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കേണ്ടിരുന്നു. സഹകരണം സാഹോദര്യം, സഹിഷ്ണുത, സമത്വം, സുസ്ഥിരത, സാമുഹികസുരക്ഷ മുതലായവ വളര്‍ത്തിയേടുക്കാന്‍ ഉപയോഗിക്കേണ്ടതായിരുന്നു; പുതിയ ഒരു തരം മനുഷ്യരെ, സോഷ്യലീസ്റ്റ് മനുഷ്യരെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കേണ്ടതായിരുന്നു; കേരളത്തിലെ ജനകീയാസൂത്രണപ്രസ്ഥാനത്തെ ഇതിനായി ഉപയോഗിക്കേണ്ടതായിരുന്നു (എം. പി. പരമേശ്വരന്‍)” കേന്ദ്രികൃത വിഭവം ഏറ്റവും താഴേത്തട്ടില്‍ എത്തിക്കുക എന്നതിന്റെ ലക്ഷ്യം, നിഷ് ക്രിയമല്ലാത്ത വ്യവസ്ഥാപിത ചുറ്റുപാട് അതിന്റെ ദുഷ്യ ഭാവങ്ങള്‍ അതിനോട് കൂട്ടി ചേര്‍ക്കാന്‍ ശ്രമിക്കും. ഒരു പരിധി വരെ അവര്‍ അതില്‍ ലക്ഷ്യം കാണുകയും ചെയ്തു. പിന്നെ അതൊരിക്കലും  മലര്‍പൊടികാരന്റെ സ്വപ്നത്തിന്റെ പാതയുമല്ല. അത്രമാത്രമല്ല, ഈ പറഞ്ഞലിലൂടെ ഉള്ളതു, അത് വലത്  വ്യതിയാനത്തിന്റെ വഴിതെറ്റലും കൂടിയാണ്. വര്‍ഗശത്രുവിന്റെ ശേഷിയെ ലളിതമായി കാണുക വലത് ഇടത്  വ്യതിയാനങ്ങളുടെ എളുപ്പവഴിയാണ്.

“സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, സോഷ്യലിസ്റ് പദ്ധതിക്ക് കനത്ത ആഘാതമാണേല്പിച്ചത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സി.പി.ഐ എമ്മിന് അതിന്റെ അണികള്‍ക്കിടയില്‍ വലിയ കോട്ടം സംഭവിച്ചില്ല എങ്കിലും, അതിന്റെ ആന്തരിക വിശ്വാസപ്രമാണങ്ങള്‍ക്കേറ്റ കേടുപാടുകള്‍ നിഷേധിക്കാനാവാത്തതാണ്. സ്വാഭാവികമായുണ്ടായ പ്രവണത, ചൈനയില്‍ വിശ്വാസമര്‍പ്പിക്കുക എന്നതായിരുന്നു, അവര്‍ പിന്തുടരുന്ന വഴികളില്‍ തികഞ്ഞ ആശങ്കയുണ്ടായിരുന്നു എങ്കില്‍ തന്നെയും. ചൈനയുടെ ഉജ്ജ്വലമായ സാമ്പത്തിക വിജയമാവട്ടെ, ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു. ഒരു കാലത്ത്, ചൈനയേയും സോവിയറ്റ് യൂണിയനെയും, അവരുടെ ഇടത്-വലത് വ്യതിയാനങ്ങള്‍ക്ക്, പ്രത്യയശാസ്ത്രപരമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന പാര്‍ട്ടി, ഇന്ന്, ചൈനയുടെ വികസനത്തെ സംബന്ധിച്ച്, സോഷ്യലിസ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പരസ്യമായി ആശങ്കകളുന്നയിക്കാതെ, ശ്രദ്ധേയമായ മൌനം പുലര്‍ത്തുകയാണ് (പ്രഭാത് പട്നായിക്ക്).”
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയില്‍ എറ്റവും കൂടുതല്‍ ജനങ്ങള്‍ ക്ഷേമത്തോടെ കഴിയുന്നെങ്കില്‍ അതിനു ദിശാബോധനല്‍കിയതു അവിടുത്തെ സാഹചര്യത്തിനനുസരിച്ചു മാര്‍ക്സിസത്തെ സ്വീകരിച്ചു എന്നതുകൊണ്ടുതന്നെയാണ്. സ്ഥല കാല നിര്‍വചനമില്ലാതേ ടെസ്റ്റ് ബുക്ക് പകര്‍ത്തെഴുത്തല്ല വിപ്ലവമെന്നതു വര്‍ത്തമാന ചൈനയുടെ മുഖത്തുനോക്കി സോഷ്യലീസ്റ്റ് പാതയിലാണോ എന്ന വിശകലനം. ഒരുഘട്ടം കഴിഞ്ഞ ചൈനയുടെ പ്രയാണത്തില്‍ നാം തെറ്റു പറ്റിയെന്നു പറയണമെങ്കില്‍ മുമ്പേ പോയ വഴി ചൂണ്ടികാണിക്കാന്‍ ഉണ്ടാവണം. ഇല്ലാത്ത വാദങ്ങള്‍ ചിലപ്പോള്‍ വെറും ചിനുങ്ങലാവും. ഇത്രയും, ചൈന ശരിയാണ്. ഇനി ചൈന ശരിയാവോ എന്നത് ചോദ്യം വരണ്ടത്ത് അവിടുത്തെ ജനപക്ഷം ചേര്‍ന്നാണ്. അതിലൂടെ അവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരുമാനിക്കും, തീരുമാനിക്കാം. അത് തെറ്റാവും എന്നു നാം ഭയക്കുന്നത്, തെറ്റ് അറിഞ്ഞു ശരിയിലേക്ക് എത്തിയ മാതൃക കാണിച്ചല്ല, മറിച്ചു പഴയ സൂക്തങ്ങള്‍ ഉരുവിട്ടാണ്. അത് എന്തായാലും വൈരുദ്ധ്യാത്മക ഭൌതിക വാദമല്ല തന്നെ. ചൈന എന്താവണമെന്നു ചൈന തീരുമാനിക്കട്ടേ. നമുക്ക് നാം എന്താവണെമെന്നു തീരുമാനിക്കാം.

“പശ്ചിമബംഗാളില്‍ നടത്തിയ 'വ്യവസായവല്‍ക്കരണശ്രമം' യഥാര്‍ത്ഥത്തില്‍, മറ്റിടങ്ങളിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി മാറി. രാജ്യമാകെ വളരെ പ്രധാനപ്പെട്ട വിഷയമായി മാറിയിട്ടുള്ള ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍, സിംഗൂര്‍ പോലെയുള്ള സംഭവങ്ങള്‍ വഴിയുണ്ടായ വിശ്വാസത്തകര്‍ച്ച മൂലം, പാര്‍ട്ടിക്ക് കഴിയാതായിട്ടുണ്ട് (പ്രഭാത് പട്നായിക്ക്).” ശത്രു പ്രചരണത്തില്‍ വീണുപോവുന്നു എന്നാണ് അര്‍ത്ഥമാക്കേണ്ടെതെന്നു പറഞ്ഞാല്‍, നാം ഒന്നുകൂടി ചിന്തിക്കുക പറയുന്നതു ആരാണെന്നുകൂടി ഓര്‍ക്കണം എന്നാവും.

വിഷയം, ഭൂപര്‍ഷ്കാരണമാണോ, വെവസായവല്‍ക്കരണമാണോ വേണ്ടത് എന്ന ചോദ്യത്തില്‍ തന്നെയുണ്ട് ഒരു കുരുക്ക്. ഇടതു ഭരണ ഇടങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രശ്നമല്ല, മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളില്‍. കാര്‍ഷിക പരിഷ്കാരങ്ങള്‍ എകദേശം പൂര്‍ത്തികരിച്ച സംസ്ഥാനങ്ങള്‍ അതിന്റെ വികസിത മാറ്റത്തിനപ്പുറം, ഒരു ഘട്ടം കഴിഞ്ഞാല്‍ അടുത്ത പുതുതലങ്ങളിലേക്ക് അതാതിടങ്ങളിലെ സമുഹത്തിനു അന്യേഷിക്കാതെ നിശ്ചലമായിരിക്കാന്‍ കഴിയില്ല. ഇതു തീര്‍ത്തും അന്യമായ(ഭൂപരിഷരം, അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്നറിയാത്ത) ഇടങ്ങളിലെ ഇടപെടലിനു തടസാമാവും എന്നു പറഞ്ഞ്, ഫെഡറല്‍ ഭരണം കൈയാളുന്ന ഇടങ്ങളില്‍ ഉയര്‍ന്നു വരുന്ന ചോദ്യത്തെ അഭിമുഖികരിക്കാതേ പോരട്ടങ്ങളെകുറിച്ചു സമസാരിക്കുന്നതെങ്കില്‍, ഈ കാലത്തിന്റെ പോരാട്ടനിര്‍വചങ്ങള്‍ക്ക് പോലും ശേഷിയില്ലാതേ, നാം ഇന്ത്യ എന്ന ഏക ശിലാരൂപത്തിന്റെ വിപ്ലവത്തെകുറിച്ചാനു പറയുന്നതെങ്കില്‍, അതിനെയാവും ചിലപ്പോള്‍ പായാരം പറച്ചിലെന്നു പറയേണ്ടിവരിക!
സിംഗൂറിനെ മുന്നിറുത്തി പാര്‍ട്ടി പ്രായോഗികതയിലേക്ക് പോയെന്നും, മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി വ്യവസായവല്‍ക്കരിക്കാന്‍ പോയപ്പോഴാണ് പാര്‍ട്ടി തകര്‍ന്നതെന്നും പറയുമ്പോള്‍ 34- വര്‍ഷത്തെ ഇടതുഭരണം കൊണ്ട് അവിടുത്തെ ജനം എങ്ങനെ കഴിഞ്ഞുപോരുന്നു എന്നു (മറ്റെവിടെനിന്നും ഉയരാത്ത ഒരു ചോദ്യം പശ്ചിമ ബംഗാളിനെ സംബന്ധിച്ചു വേണം, അവിടുത്തെ ജനം എങ്ങനെ ഉണ്ടാവുന്നു എന്നു? ). ചോദ്യത്തിലൂടെയാണ് സി പി ഐ (എം)-നെതിരെ ഉള്ള ആയുധത്തിന്റെ മൂര്‍ച്ചകൂട്ടുന്നതു. ബഗ്ലാദേശ് കുടിയേറ്റക്കാരാല്‍ മറ്റൊരു സംസ്ഥാനത്തും നേരിടാത്ത പ്രശ്നം ഇടതു ഭരണത്തില്‍ സ്വാഭാവികതക്കപ്പുറം ആയതിനെയൊക്കെ ഇടതുഭരണത്തിന്റെ കണക്കില്‍ ചേര്‍ക്കാനുള്ള വ്യഗ്രതകളിലെ രാഷ്ട്രിയ തിരിച്ചറിവുപോലുമില്ലാതെ, കൊട്ടിഘോഷിച്ചതിന്റെയൊക്കെ ഒരു പങ്കു നാം തന്നെ പറയാന്‍ തുടങ്ങിയത് എതിര്‍ രാഷ്ട്രിയത്തിന്റെ വിജയമാണ്.

34- വര്‍ഷത്തെ ഇടതു ഭരണത്തില്‍ അടിസ്ഥാന ജനവിഭാഗംക്ഷേമം പ്രദാനം ചെയ്തതത് ഭൂപരിഷ്ക്കരണത്തിലൂടെ തന്നെയായിരുന്നു. കൃഷി ആത്മാവില്‍ ഇഴുകിചേര്‍ന്ന ഒരു ജനതക്ക് ഭൂപരിഷ്ക്കരണത്തിലപ്പുറമൊരു വിപ്ലവം ഒരു പരിധി വരെ ഇല്ലായിരുന്നു. അങ്ങനെയാണ് ചോദ്യംചെയ്യപെടാത്ത ശക്തിയായി നില്‍ക്കുന്നത്. അതിലൂടെയുള്ള ഊര്‍ജം ഉള്‍കൊണ്ടാണ്, ഇന്ത്യന്‍ സമരപോരാട്ടത്തിനനു തേരാളിയായി മാറിയതു. അതുകൊണ്ടുതന്നെയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരിട്ട് താല്‍പ്പര്യമുള്ള സംസ്ഥാനമായത്. “കാരണം എല്ലാ പരിമിതികള്‍ക്കും ഞെരുക്കങ്ങള്‍ക്കുമിടയില്‍ ഈ പ്രാകൃത മൂലധന സഞ്ചിത ശക്തിക്കെതിരെ സാമൂഹ്യ സുരക്ഷയിലും സമത്വാധിഷ്ഠിതമായ മാനവിക വികസനത്തിലുമൂന്നിയ ഏക ബദല്‍ശക്തിയാണ് ഇന്ത്യയിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ ചെറിയ തുരുത്തുകള്‍പോലും സാമ്രാജ്യത്വത്തിന് വെല്ലുവിളിയാണ്. മാത്രമല്ല, ഇത്തരം ബദല്‍ശക്തികള്‍ അധികാരത്തില്‍ എത്തുന്നത് സ്വതന്ത്രമായ രഹസ്യവോട്ടെടുപ്പിലൂടെയാണെന്നുള്ളത് ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാര്‍ ചമയുന്ന സാമ്രാജ്യത്വ ശക്തികളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നു. ബംഗാളിലെ ജനങ്ങള്‍ സ്വമനസ്സാലെ സിപിഐ എമ്മിനെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നത് ആഗോള മുതലാളിത്തത്തിന് താങ്ങാവുന്നതിലേറെയാണ്. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയ്ക്കു ശേഷവും ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം കൈയാളുന്ന സിപിഐ എമ്മിനെപ്പോലൊരു ബഹുജന വിപ്ളവ പാര്‍ടി അവര്‍ക്ക് ചതുര്‍ഥിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.”

തീര്‍ത്തും നമ്മള്‍ തന്നെ വിസ്മരിക്കുകയും, വലത് പക്ഷം കുഴിച്ചുമൂടുകയും ചെയ്ത പശ്ചിമബംഗാളിലെ പുരൂളിയയില്‍ 17 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവം കേവലം ക്രമസമാധാന വീഴ്ചയല്ല എന്നത് ഒരു സാമാന്യ ബുദ്ധിയുടെ അറിവാണ്. അത് ദീര്‍ഘകാല ഗൂഡാലോചനയുടെ എണ്ണയിട്ട പ്രവര്‍ത്തനത്തോട് കണ്ണിചേര്‍ക്കാതിരിക്കുന്നതു വീഴ്ചയല്ല, അവരോട് ചേര്‍ന്നുന്നില്‍ക്കന്ന ശബ്ദമായിതീരുന്നതു “മുതലാളിത്തം പടുത്തുയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന പാര്‍ട്ടി, സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഒന്നായിത്തീരും. അതുകൊണ്ട് മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയും ചെയ്യുന്നപോലെ, വിപ്ളവത്തിനുവേണ്ടിയുള്ള അതിന്റെ അധരവ്യായാമം നിലനില്‍ക്കെതന്നെ, മുതലാളിത്തം വളര്‍ത്തുന്നതിന്റെ ഭാഗമായ പ്രായോഗികതാവല്‍ക്കരണത്തില്‍ ചെന്നുവീഴുന്നു (പ്രഭാത് പട്നായിക്ക്).” അങ്ങനെ വീണു എന്നു പറഞ്ഞു പോവന്‍ യാഥാര്‍ത്ഥ്യം  നമ്മളെ സമ്മതിപ്പിക്കാത്തതുകൊണ്ടാവാം ഒരേ സമയം ഇങ്ങനെ ആശ്വാസം കൊള്ളുകയും, വിലപിക്കുകയും ചെയ്യുന്നതു. “അതിന്റെ ശേഷി, രാജ്യത്തിന്റെ ചുരുക്കം ചിലഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തന്നെയും അതിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടത് 1930കളിലെയും 40 കളിലെയും പോരാട്ടങ്ങളിലൂടെയാണ്. ആ അടിത്തറയില്‍, പിന്നീട് വികാസമുണ്ടായെങ്കിലും (അതുണ്ടായിരുന്നില്ല എങ്കില്‍, അവര്‍ ഭരിച്ച മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ജനപിന്തുണ അവര്‍ക്ക് ലഭിക്കുമായിരുന്നില്ല) ആ വികാസംപോലും ഒരു സമസ്ഥിതിയിലെത്തിയിരിക്കുന്നു(പ്രഭാത് പട്നായിക്ക്).”

ഈ ചന്താധിപത്യ സാമൂഹ്യ വ്യവസ്ഥയില്‍, കാഴ്ചകാരും, ആലസ്യ ബോധക്കാരുടെയും  ഇടയില്‍, കേരളെത്തെ സബന്ധിച്ചുമാത്രം പറയുകയാണെങ്കില്‍ ദിവസം ഒരു സാദാ കൂലിവേലകുടുംബത്തിലെ വരുമാനം 1000/രൂപക്കു മേലേയാണെന്നും, ചുരുങ്ങിയത് 4- മൊബൈലും , ഒരു ബൈക്കും ആ കുടുംബത്തിന്റെ അത്യാവശ്യങ്ങളില്‍ ഒന്നാണെന്നുമുള്ളിടത്താണ്  ഇപ്പോളും സി പി ഐ (എം)-നിലനിക്കുന്നത് എന്നു കാണാതേ, അതിന്റെ ശക്തികേന്ദ്രങ്ങളില്‍, അതിന്റെ ചിന്നിചിതറിയ ശത്രു സംഘങ്ങള്‍ക്ക് ഏകരൂപം നല്‍കി, “ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സിയുടെയും അറിവോടെയും” പി വി നരസിംഹറാവുവിന്റെ കോണ്‍ ഭരണ കാലത്തു തന്നെ ചീട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം ബംഗാളിലും, പിന്നെ ഈ കേരളത്തിലും കണ്ടത്.

“പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനങ്ങളെയും സൈന്യത്തെപ്പോലും ഇതിന് ഉപയോഗിച്ചു. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലും കൂച്ച്ബിഹാറിലും പ്രത്യേക സംസ്ഥാന വാദക്കാരെ പ്രോത്സാഹിപ്പിച്ചു. മാവോയിസ്റ് കൂട്ടക്കൊലയ്ക്ക് സഹായം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മാര്‍ക്സിസ്റ്റു വിരുദ്ധ മഹാസഖ്യത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ് അറച്ചുനില്‍ക്കുന്നില്ല അവിടെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച വിഘടനവാദ പാര്‍ടിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിലാണ്.”

“2006 അവസാനത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാവോയിസ്റ്റുകള്‍ പശ്ചിമബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ ചുവടുറപ്പിച്ചുതുടങ്ങിയത്. നന്ദിഗ്രാമില്‍ ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയും അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും പിന്നീട് ജംഗല്‍മഹല്‍ പ്രദേശമാകെ തങ്ങളുടെ അക്രമരാഷ്ട്രീയത്തിനുള്ള വേദിയാക്കി. സിപിഐ എമ്മിന് അതിശക്തമായ ജനപിന്തുണയുള്ള പശ്ചിമ മേദിനിപുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പശ്ചാത്തല സൗകര്യമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ അക്രമം നടത്തി. തുടര്‍ന്ന് ലാല്‍ഗഢ് കേന്ദ്രമാക്കി മാവോയിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടര്‍ന്നു. മാവോയിസ്റ്റുകള്‍ക്ക് ആളും അര്‍ഥവും നല്‍കിയതിനൊപ്പം മാവോയിസ്റ്റുകളുടെ മുന്നണിസംഘടനയായ പിസിപിഎയുടെ പ്രധാന പ്രവര്‍ത്തകരായി തൃണമൂല്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചു. മമതയുടെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവുമായിരുന്ന ഛത്രധര്‍ മഹതോ എങ്ങനെയാണ് മാവോയിസ്റ്റുകളുടെ പ്രധാന നേതാവായി മാറിയത്? ജംഗല്‍മഹലില്‍ പകല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പ്രത്യക്ഷപ്പെടുന്നവര്‍ രാത്രി തോക്കുമെടുത്ത് മാവോയിസ്റ്റായി മാറുന്നത്  അടുത്ത കാലം വരെയുള്ള ചിത്രമായിരുന്നു. പൂര്‍വ മേദിനിപുര്‍ ജില്ലയിലെ ഒരു തൃണമൂല്‍ എംപി മാസത്തിലൊരിക്കല്‍ ജംഗല്‍മഹലിലെത്തി മാവോയിസ്റ്റുകളുടെ രഹസ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വന്‍തോതില്‍ ഫണ്ടും കൊല്ലേണ്ട സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും നല്‍കിയിരുന്നു. ഈ എംപി ജംഗല്‍മഹലിലെത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. തൃണമൂലിനെയും മാവോയിസ്റ്റുകളെയും വേര്‍തിരിക്കാന്‍ പറ്റാത്ത ആ കാലം അത്ര പിന്നിലല്ല. ഇടതുമുന്നണിയെയും സിപിഐ എമ്മിനെയും രാഷ്ട്രീയമായി പരാജയപ്പെടുത്തുകയെന്നത് ഒരു പ്രധാന പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാഭാവികമായ ലക്ഷ്യമായിരിക്കാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല.”

“2009 മെയ് മുതല്‍ 2011 മാര്‍ച്ചുവരെ ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാത്ത ദിവസങ്ങള്‍ വിരളമായിരുന്നു.”

                                         

“ബംഗാളിന്റെ പടിഞ്ഞാറന്‍ ഭാഗമായ പശ്ചിമ മിഡ്നാപുര്‍, ബാങ്കുറ, പുരൂളിയ എന്നീ മൂന്നു ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേരുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശത്താണ് മാവോയിസ്റ് ഗ്രൂപ്പുകളുടെ കേന്ദ്രീകരണം. അവിടെ മാവോയിസ്റുകളെ പരസ്യമായി സഹായിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളില്‍ വെള്ളംചേര്‍ക്കുന്നു. മാവോയിസ്റ്റുകളുടെ സഹായത്തോടെയാണ് നന്ദിഗ്രാം- സിംഗൂര്‍ കലാപങ്ങള്‍ സൃഷ്ടിച്ചത്. ഇന്ന് മാവോയിസ്റ്റുകളെങ്കില്‍ അന്ന് ആനന്ദമാര്‍ഗികളായിരുന്നു. സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് മാവോയിസ്റ്റ്- തൃണമൂല്‍ സഖ്യം കൊല്ലുന്നതും ആക്രമിക്കുന്നതും. അതിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നും അന്നും ഒരുപോലെ, രാജ്യത്തിന് പുറത്തെ ശക്തികളെയും ഉപയോഗപ്പെടുത്തി അട്ടിമറിശ്രമം നടന്നു എന്നാണ് പുരൂളിയ സംഭവത്തിലെ പുതിയ വിവരങ്ങളിലൂടെ തെളിഞ്ഞത്. ഇതിനുപിന്നില്‍ ആരൊക്കെയെന്ന്” ഇന്നു അതിന്റെ ഗുണപോക്താക്കള്‍ ആരൊക്കെ എന്നു നോക്കിയാല്‍ മതി.

“വിക്കിലീക്സ് അടുത്തിടെ പുറത്തുകൊണ്ടുവന്നത് സാമ്രാജ്യത്വ ഗൂഢാലോചനയല്ല. പരസ്യമായ അട്ടിമറി പദ്ധതിയാണ്. അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡിന് മമതയോട് തോന്നിയ അടുപ്പത്തിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ് തൃണമൂലിന്റെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടികയും ആ പാര്‍ടി നയിക്കുന്ന മാരിവില്‍ മഹാസഖ്യത്തിന്റെ വിജയത്തിനായി ബംഗാളിലേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണവും. ഇന്ത്യയിലെ കുത്തകമുതലാളിമാരുടെ കേന്ദ്രസംഘടനയായ ഫിക്കിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമിത് മിത്ര മുതല്‍ മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്ത വരെയുള്ള അമേരിക്കന്‍ ലോബീയിസ്റ്റുകളുടെ ഒരു നീണ്ട നിരയാണ് മമതയുടെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടിക. ഇടതുപക്ഷം ബംഗാളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വന്‍ അപകടത്തിലേക്കാണ് ഈ നിര വിരല്‍ ചൂണ്ടുന്നത്.”
ഇടതു വിരുദ്ധ മഹാസഖ്യത്തിന്റെ സാമ്രാജ്യത്വ ഗൂഡ തന്ത്രത്തിന്റെ എണ്ണയിട്ട പ്രവര്‍ത്തനത്തിന്റെ ബാലന്‍സ് ഷീറ്റാണ് പശ്ചിമ ബംഗാളിലേ പാര്‍ട്ടി പരാജയമെന്ന  യാഥാര്‍ത്ഥ്യം . വ്യവസായ പിന്നോക്കമായ ബംഗാളില്‍ അതിനനുസരണമായ നയപരിപാടികള്‍ക്ക് തുടക്കം കുറിച്ചുതിന്റെ പോരയ്മയുടെ പര്‍വതവല്‍ക്കരണത്തിലൂടെ സാധൂകരിക്കപെടുന്നതു. 35-വര്‍ഷ ഭരണത്തില്‍ സ്വാഭാവികമായും ഊണ്ടാവുന്ന “കരിയറിസം, സത്രപിസം, ബ്യൂറോക്രാറ്റിസം, ബോസ്സിസം തുടങ്ങി”യ വലതു പ്രസരണങ്ങളെ അധിജീവിക്കാന്‍ കഴിയാതേ പോയതു അതൊരിക്കലും, “അടിസ്ഥാന വിഭാഗങ്ങളുടെ – തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷികതൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ തുടങ്ങിയവരില്‍ നിന്ന് ഒറ്റപ്പെട്ട(പ്രഭാത് പട്നായിക്ക്)” തുകൊണ്ടല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പുത്തന്‍ സാഹചര്യത്തിന്റെ വെല്ലുവിളിയാണ്. അതിനെ കുറച്ചു കാണുന്ന പരമേശ്വരാധികളുടെ വലതു ചേരുംപടികളുടെ അപകടത്തോളം തുല്ല്യത “1930കളിലെയും 40 കളിലെയും പോരാട്ട(പ്രഭാത് പട്നായിക്ക്)”ങ്ങളില്‍ തടഞ്ഞുനിന്നുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍ക്കുമുണ്ട്. ഇന്നലകളുടെ ഏടുകളില്‍നിന്നും വായിക്കുന്നതൊക്കെ ഇന്നത്തെ ചോദ്യത്തിനുള്ള ഉത്തരമാണെന്നു കരുതുന്നതു എന്തായാലും നാളേക്കുള്ള മാക്സിയന്‍ പിന്തുടര്‍ച്ചയാവില്ല. കാരണം,

                             

മാക്സിസം, അത് ലക്ഷ്യപൂര്‍ത്തികരണത്തിലൂടെ അതിന്റെ തത്വസംഹിതയുടെ അസ്തിത്വം തന്നെ ഉപേക്ഷിച്ചു മാറ്റത്തിനു വിദേയമാവുന്ന അത്ത്യുന്നത ദര്‍ശനത്തെ, സാമ്രാജ്യത്വ കോപ്രേറ്റ് ചൂഷ്ണത്തിന്റെ പുതു സാഹചര്യങ്ങളെ, അതിനനുസര്‍ണമാര്‍ന്ന ആക്രമ രീതിക്ക് സ്വയം വികസിത രൂപം നല്‍കുന്നതില്‍ നിന്നു മാറി നിന്നുകൊണ്ടുള്ള ഏതൊരു അന്യേഷ്ണവും വ്യര്‍ത്ഥമാണ്,

വാച്യാര്‍ത്ഥത്തില്‍ ഇടതുപക്ഷം തോറ്റു എന്നു പറയുമ്പോഴും യാതാര്‍ത്യം മറിച്ചാണെന്ന ഭയം ഒന്നുമാത്രമാണ്, സാമ്രാജ്യത്വ ഉപദേശ ഭയപെടുത്തലുകള്‍ വീണ്ടും വീണ്ടും നാം നമ്മേ പിന്തുടര്‍ത്തുന്നതു. അതുകൊണ്ടാണ് ഈ രീതിയില്‍ ആശങ്കപെടുന്നതു “എന്നാല്‍, ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രായോഗികതാവല്‍ക്കരണം തടഞ്ഞു നിര്‍ത്താന്‍, ഒരു പക്ഷേ, പാര്‍ട്ടി പരാജയപ്പെടുകയും ഒടുവില്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ അധീശത്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിച്ചേരുകയും ചെയ്താല്‍, അതിന്റെ ഇന്നത്തെ സൈദ്ധാന്തിക നിലപാടിനു സമാനമായ നിലപാടുള്ള മറ്റേതെങ്കിലും കമ്മ്യൂണിസ്റ് പ്രസ്ഥനത്താല്‍ അത് പകരം വയ്ക്കപ്പെടും.(പ്രഭാത് പട്നായിക്ക്)”
“പകരം വെക്കപെടും“ എന്നു സ്വന്തം മനസില്‍ ചേക്കേറിയെങ്കില്‍, പുറത്തു ‘കാണിക്കുന്ന’ സഘ രൂപങ്ങളൊക്കെ അതാണോ എന്ന അന്വേഷണം വരും. കാരണം, അവര്‍ വിജയിച്ചു എന്നു ഉറക്കേ വിളിച്ചു കൂവപെടുന്ന നിരാശയില്‍ പുറത്തേക്കാണ് എളുപ്പത്തില്‍ നമ്മുടെ പ്രതീക്ഷ നീളുന്നത്. സി പി ഐ (എം)-നു പുറത്തെക്കെന്തായാലും പോവാന്‍ കഴിയില്ലേ, അകത്തേക്ക് ചുരുങ്ങാനും. അത് കാലാനുസൃതമായ വികാസത്തിനു വിധേയമാണ്. വൈരുദ്ധ്യാത്മക ഭൌതിവാദമാണതിന്റെ ശാസ്ത്രീയ ദര്‍ശനം. അത് ഇന്നലെകളുടേതെന്നോ, ഇന്നിന്റെതെന്നോ, നാളെടേതെന്നോ ചിട്ടപെടുത്താവുന്നതല്ല. പ്രപഞ്ചത്തോടൊത്തു വികസിക്കുന്നതാണത്. അതുകൊണ്ടാണ് സി. പി. ഐ. (എം) സോവിയറ്റ്, ചൈനീസ് മാത്രകകളൊന്നും ഇന്ത്യന്‍ വിപ്ലവത്തിനു മാതൃയായി സ്വീകരിക്കാന്‍ കഴിയില്ലെന്നു തുടക്കം മുതലെ പറഞ്ഞുവരുന്നത്.


"പ്രതിസന്ധികള്‍ക്കുള്ള യഥാര്‍ഥ ബദലാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള ലാറ്റിന്‍ അമേരിക്കന്‍രാജ്യങ്ങളിലെ ഭരണമാതൃക. ജനക്ഷേമ നടപടികളിലൂടെ എങ്ങനെ മുതലാളിത്ത ഭരണത്തിന് ബദല്‍ ആകാം എന്നതിന് വെനസ്വേലയും ഇക്വഡോറും ബ്രസീലും ബൊളീവിയയുമെല്ലാം ഉദാഹരണങ്ങളാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും സാമ്പത്തികപ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാകുമ്പോള്‍ ചൈനയിലെ സ്ഥിതി നേര്‍വിപരീതമാണ്. സ്ഥിരമായ ബദല്‍പാതയിലൂടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറിയ ചൈന അടുത്ത ദശകത്തില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താന്‍ കുതിക്കുന്നു.(പ്രാകശ് കാരട്ട്)” ഇതിനെ മര്‍ഡോക്കിന്റെ കവര്‍സ്റ്റോറിക്കാരി അവരുടെ ബുദ്ധിക്കനുസരിച്ചു സി പി ഐ (എം)-നെ ഏന്തേങ്കിലും ഒന്നിന്റെ ചെരിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ വെക്രതയുടെ രാഷ്ട്രിയം നാം ഏറ്റെടുക്കണ്ട് ആശങ്കയല്ല തന്നെ.

ലാറ്റിന്‍ അമേരിക്കയുടെ പ്രതിരോധ സോഷ്യലിസവും, ചൈനയുടെ മുന്നേറ്റ സോഷ്യലീസവും സസൂക്ഷ്മം നിരിക്ഷിക്കുമ്പോള്‍ തന്നെ, മൂന്നാലോകത്തെ ഏറ്റവും വലിയ അമേരിക്കന്‍ വിരുദ്ധ മുന്നണി പോരാളിയായ സി. പി. ഐ. (എം)- അതിന്റെ മാര്‍ഗം സ്വന്തം സാഹചര്യത്തിനനുസരണമായ പോരാട്ടത്തിന്റെ പുതു പാതയുടെ രൂപപെടുത്തും.

സഖാവ് പ്രകാശ് കാരട്ട് പറയുന്നുതിങ്ങനെയാണ്. “20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ലവത്തിന്റെ ചില മൗലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും തള്ളിക്കളയുകയും വേണം. (21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം Posted on: 07 Feb 2012പ്രകാശ് കാരാട്ട്‌)”

"ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സി.പി.എം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി -കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹികമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്!!! (21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം Posted on: 07 Feb 2012പ്രകാശ് കാരാട്ട്‌)."

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സഖാവ് കാരാട്ടിന്റെ ആത്മവിശ്വാസം അംഗീകരിക്കുന്നു. മറുപടിക്കുവേണ്ടി മറുപടി എഴുതുന്നതും പറയുന്നതും സി.പി.എം നേതൃത്വത്തിനെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. പക്ഷേ, തെറ്റുതിരുത്തല്‍ പ്രക്രിയയുടെ വിജയത്തിന്റെ ആത്മാര്‍ത്ഥമായ വിശകലനം കൂടി ആവാമായിരുന്നു.

പ്രഭാത് പട്നായിക്ക് തീര്‍ച്ചയായും (തീര്‍ച്ചയായും പരമേശ്വരനും) "കേരളത്തിന്റെ സാഹചര്യത്തില്‍" നിന്നുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നു പോളിറ്റ് ബ്യൂറോ രഹസ്യമായെങ്കിലും അംഗീകരിക്കുന്നത് നന്നായിരിക്കും...കേരളത്തിലെ പാര്‍ട്ടിയോട് അടുത്തിടപഴകി മനംമടുത്തുണ്ടായ ഇച്ഛാഭംഗത്തില്‍ നിന്നാണ് രണ്ടുപേരും സംശയാലുക്കളായി മാറിയതെന്ന വ്യക്തിപരമായ സംശയം എനിക്ക് നാളുകളായുണ്ട്. നിരവധി പ്രകാശ് കാരാട്ടുമാരെ വൈരുദ്ധ്യാത്മക ഭൌതികവാദം പഠിപ്പിച്ച പരമേശ്വരന്റെ വ്യതിയാനങ്ങള്‍ക്ക് പ്രായോഗികാനുഭവങ്ങളുടെ പാഠങ്ങളുമുണ്ടാവണം.

21-ാം നൂറ്റാണ്ടിലെ സവിശേഷ സാഹചര്യത്തോളം പ്രധാനമാണ് ലോകത്ത് സാമ്രാജ്യത്വം വെല്ലുവിളികള്‍ നേരിടുന്നതിന് സ്ഥലീയ വ്യത്യാസങ്ങളൊന്നുമില്ലാ എന്നത്. ഈ നൂറ്റാണ്ടിലെ സാമ്പത്തിക കുഴപ്പം ആരംഭിച്ച നാളുകളില്‍ സി.പി.എം ആദ്യം ആവശ്യപ്പെട്ടത് ഉത്തേജന പാക്കേജുകളിലെ വൈരുദ്ധ്യം പരിഹരിക്കണമെന്നാണ്; സോഷ്യലിസമാണ് ബദലെന്നല്ല എന്നത് ആരെങ്കിലം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല !!!

അജ്ഞാതന്‍ പറഞ്ഞു...

സഖാവ് കാരാട്ടിന്റെ ആത്മവിശ്വാസം അംഗീകരിക്കുന്നു. മറുപടിക്കുവേണ്ടി മറുപടി എഴുതുന്നതും പറയുന്നതും സി.പി.എം നേതൃത്വത്തിനെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. പക്ഷേ, തെറ്റുതിരുത്തല്‍ പ്രക്രിയയുടെ വിജയത്തിന്റെ ആത്മാര്‍ത്ഥമായ വിശകലനം കൂടി ആവാമായിരുന്നു.

പ്രഭാത് പട്നായിക്ക് തീര്‍ച്ചയായും (തീര്‍ച്ചയായും പരമേശ്വരനും) "കേരളത്തിന്റെ സാഹചര്യത്തില്‍" നിന്നുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നു പോളിറ്റ് ബ്യൂറോ രഹസ്യമായെങ്കിലും അംഗീകരിക്കുന്നത് നന്നായിരിക്കും...കേരളത്തിലെ പാര്‍ട്ടിയോട് അടുത്തിടപഴകി മനംമടുത്തുണ്ടായ ഇച്ഛാഭംഗത്തില്‍ നിന്നാണ് രണ്ടുപേരും സംശയാലുക്കളായി മാറിയതെന്ന വ്യക്തിപരമായ സംശയം എനിക്ക് നാളുകളായുണ്ട്. നിരവധി പ്രകാശ് കാരാട്ടുമാരെ വൈരുദ്ധ്യാത്മക ഭൌതികവാദം പഠിപ്പിച്ച പരമേശ്വരന്റെ വ്യതിയാനങ്ങള്‍ക്ക് പ്രായോഗികാനുഭവങ്ങളുടെ പാഠങ്ങളുമുണ്ടാവണം.

21-ാം നൂറ്റാണ്ടിലെ സവിശേഷ സാഹചര്യത്തോളം പ്രധാനമാണ് ലോകത്ത് സാമ്രാജ്യത്വം വെല്ലുവിളികള്‍ നേരിടുന്നതിന് സ്ഥലീയ വ്യത്യാസങ്ങളൊന്നുമില്ലാ എന്നത്. ഈ നൂറ്റാണ്ടിലെ സാമ്പത്തിക കുഴപ്പം ആരംഭിച്ച നാളുകളില്‍ സി.പി.എം ആദ്യം ആവശ്യപ്പെട്ടത് ഉത്തേജന പാക്കേജുകളിലെ വൈരുദ്ധ്യം പരിഹരിക്കണമെന്നാണ്; സോഷ്യലിസമാണ് ബദലെന്നല്ല എന്നത് ആരെങ്കിലം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല !!!

Sputnicnetwork. പറഞ്ഞു...

“21-ാം നൂറ്റാണ്ടിലെ സവിശേഷ സാഹചര്യത്തോളം പ്രധാനമാണ് ലോകത്ത് സാമ്രാജ്യത്വം വെല്ലുവിളികള്‍ നേരിടുന്നതിന് സ്ഥലീയ വ്യത്യാസങ്ങളൊന്നുമില്ലാ എന്നത്. ഈ നൂറ്റാണ്ടിലെ സാമ്പത്തിക കുഴപ്പം ആരംഭിച്ച നാളുകളില്‍ സി.പി.എം ആദ്യം ആവശ്യപ്പെട്ടത് ഉത്തേജന പാക്കേജുകളിലെ വൈരുദ്ധ്യം പരിഹരിക്കണമെന്നാണ്; സോഷ്യലിസമാണ് ബദലെന്നല്ല എന്നത് ആരെങ്കിലം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല !!! ”

പകരം പറയേണ്ടിരുന്നതു, സോഷ്യലീസത്തിനു വഴിമാറണം എന്നായിരുന്നോ? അധി വിപ്ലവം ല്ലേ? :)