ചൊവ്വാഴ്ച, മാർച്ച് 27, 2012

വില്പനക്ക് വെച്ച കുതന്ത്രങ്ങള്‍ക്കിതിരെയാവട്ടേ ഈ സമരം!


 ശീലങ്ങള്‍ക്ക് അനുസരിച്ച ജീവിക്കുക എന്നതു എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. ആ രുചിക്കനുസരിച്ചു വില്‍ക്കപെടുന്നതെന്തും നല്ല നിലയില്‍ വില്‍ക്കപെടുമെന്നതു സ്വാഭാവികവും. അധീശ താല്പര്യങ്ങളാല്‍ സരക്ഷിക്കുന്നതാണ് ജന്മം തൊട്ടു ശവ ദാഹവരെ തുടര്‍ന്നു പോരുന്ന ശീലങ്ങള്‍. അതിനെ ഇക്കിളി പെടുത്തുകയും, ചേര്‍ന്നു നില്‍ക്കുകയും, ചേര്‍ത്തു നിര്‍ത്തുകയും ചെയുന്നു എന്നതാണ് ‘മ’ -കളുടെ വിജയരഹസ്യം.


അവരുടെ ഏറ്റവും വിലകുറഞ്ഞ പേജിലെ പരസ്യങ്ങളുടെ വരുമാനം പോലും വരില്ല പത്ര ഏജന്റുമര്‍ ആവശ്യപെട്ട വര്‍ദ്ധനവു. ഏജ്ന്‍സി സമരം 4-രൂപയില്‍ നിന്നും ഒരുവിഹിതം കൂട്ടമെന്നതാണ്. 10 ലക്ഷം കോപ്പി വില്‍ക്കുന്നവര്‍ക്ക് 4-രൂപ കണക്കുപ്രകാരം 10-കോടിയാവുമ്പോള്‍, കിട്ടുന്നത് 65-കോടിയിലധികമാണ്. ഇവിടെയാണ് എന്റുമാരുടെ സമരം പരിശോധിക്കണ്ടത്. മാത്രമല്ല, 4-രൂപ മുടക്കി വാങ്ങുന്ന വായനക്കാരനു, അവര്‍ തരുന്ന കള്ള വാര്‍ത്തകള്‍ മാത്രമല്ല, കൂടെ പരസ്യവുമുണ്ട്. പരസ്യം വായിക്കണമെന്നത് എന്ത് ബാധ്യതയുടെ പേരിലാണ് വായനക്കാരന്‍ സഹിക്കണ്ടത്?

അതിനോട് അന്നാന്നത്തെ ചെലവ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വരുമാനത്താല്‍ നടത്തിപോരുന്ന പത്രത്തെ കൂട്ടികെട്ടുന്ന കുരുട്ടുബുദ്ധി, ബുദ്ധിയില്ലായ്മയല്ല വര്‍ഗ താല്പര്യ ബുദ്ധികൂടിയാണു. എന്നും ഇറക്കുന്ന അഡീഷ്ണല്‍ പതിപ്പുകള്‍ ഒന്നിച്ചു തരും അത്രയധികം ശാങ്കേതികവിദ്യയൊന്നും ഇല്ലാത്ത ദേശാഭിമാനി. “മ”കള്‍ രണ്ടായിട്ടും. അത് പുലര്‍ച്ച മൂന്നുമണിക്ക് കുത്തിയിരുന്നു ഒന്നാക്കിയിട്ടു വേണം വിതരണം ചെയ്യാന്‍. ഇതു വര്‍ഗപരമായ സമീപനത്തിന്റെ പ്രശ്നമാണ്. എന്നും ഈ വര്‍ഗം പണിയെടുക്കുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ മാത്രം നിലപാടുത്തിട്ടുള്ളതിനാല്‍ സ്വന്തം കാര്യത്തില്‍ മറിച്ചു പ്രചരിപ്പിക്കുമെന്നു കരുതാന്നവര്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെതിരെയാണ് ഏജന്റുമാരുടെ സമരമെന്നു വാദിക്കുന്നതു ബുദ്ധിക്ക് തളര്‍ വാതം പിടിച്ചതുകൊണ്ടാണ്.

യാഥാര്‍ത്ഥ്യത്തിനെതിരെയും, സത്യത്തിനെതിരെയും, മുഖം തിരിച്ചു, ശരിക്കുമുള്ള വാര്‍ത്തകള്‍ തമസ്കരിച്ചും, വളച്ചൊടിച്ചും, സൃഷ്ടിച്ചും സ്വന്തം പക്ക രാഷ്ട്രിയ നിലപാടുകള്‍ക്ക് വേണ്ടി നിഷ്പക്ഷം എന്ന പ്രൊഫഷണല്‍ വ്യഭിചാര തന്ത്രത്താല്‍ ജനങ്ങളുടെ അറിയാനുനുള്ള അവകാശത്തിനെതിരെ കൂരമായ ഏകാധിപത്യമാണ് പ്രചരണത്തില്‍ മുന്‍പന്തിയിലെന്നു ഹുങ്കില്‍ “മ”-കള്‍ ഇവിടെ നടത്തിപോരുന്നതു.

ഇതിനു എതിരെയെന്നോണം പാര്‍ട്ടി പത്രങ്ങള്‍ക്കെതിരെ താരതമ്യവുമായി വരുമ്പോള്‍ നാലുകിലോമിറ്റര്‍ നടന്നാല്‍ നാലുകോപ്പി കാണ്ണാവുന്ന വലിയ ദേശിയപാര്‍ട്ടികളും, ജാതിമതങ്ങളും നടത്തിപോരുന്ന പത്രങ്ങളെയല്ല, മറിച്ചു ആക്രമണം മുന്നോട്ട് വെക്കുന്നതു ദേശാഭിമാനിക്കെതിരെയാണെന്നതു ''വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ള ഞാന്‍ ആദ്യമായി വായിക്കാന്‍ എടുക്കുന്നത് എന്‍റെ പാര്‍ട്ടിയുടെ മുഖപത്രമല്ല, അതില്‍ നിന്നുതന്നെ മനസ്സിലാക്കാം പൊതുപത്രങ്ങളുടെ പ്രാധാന്യം"- ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ ഉളിപ്പില്ലായ്മ മാതൃഭൂമിയില്‍ എഴുന്നളിക്കുന്നിതിലൂടെ ചെയ്യുന്നതു എന്നു വെക്തമാണ്. “ജന്മഭൂമി” ചെയ്യുന്നതിനേക്കാള്‍ ആ പാര്‍ട്ടിക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ മാതൃഭൂമിയാണ് ചെയ്യുന്നതെന്നു കാണ്ണാന്‍ നമുക്ക് ഏറ്റവും ലളിതമായ ഉദാഹരണത്തിനു ശ്രീകൃഷ്ണ ജയന്തി അന്നു ആ രണ്ട് പത്രങ്ങളും എടുത്തുനോക്കിയാല്‍ മതി. അപ്പോള്‍ വരുന്ന മറുപടിപോലും  “ജന്മഭൂമിക്കു” നിര്‍മിക്കാന്‍ സാധ്യമല്ല.
ഏജന്റുമാരുടെ സമരത്തിലൂടെ ‘മ’ കളുടെ തലച്ചോറുകള്‍ക്ക് ഏറേ പേടി കേരളത്തില്‍ ഏറ്റവും വലിയ ജനസ്വാധീനമുള്ള സി പി ഐ (എം)-ന്റെ മുഖ പത്രം ദേശഭിമാനി സമരത്താല്‍ ഒഴുവു വരുന്നിടത്തേക്ക് ചേരുമോ എന്നാണ്. അതുകൊണ്ടാണിവര്‍ യുത്ത് കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റുമാരെത്തന്നെ പത്രവിതരണത്തിന്റെ പണി ഏല്പിക്കുന്നത്.


ഈ നാട്ടിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രിയ പൊതുബോധങ്ങളില്‍ വല്ലാതേ സ്വാധിനം ചെലുത്തിയിട്ടുള്ള ‘മ’ മലീനികരണത്താലാണ് ഇന്നു; ഭയപെടുത്തക്ക രീതിയില്‍ കേരളീയ സാമൂഹിക മൂല്യ ചോഷ്ണത്തിനു മുഖ്യ കാരണ്ണം. അതിനെതിരെയുള്ള പ്രതിരോധവും, ആക്രണവും ഒരുപോലെ സാധ്യമാകുക ദേശാഭിമാനി പത്രം ശക്തിപെടലാവുന്നത് കാലത്തിന്റെ അനിവാര്യതയാണ്. അത് ‘മ’-കളുടെ പോഷക സംഘങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ സാധ്യമാവുന്നതല്ല. ദേശാഭിമാനി പ്രചരണം ഈ പുതുകാലത്തു സി പി ഐ എം-ന്റെയും, അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെയും മാത്രമാവശ്യമല്ല, മാനുഷിക മൂല്യങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഏതൊരു പോരാളികളുടെയും ഉത്തരവാദിത്വവും കടമയുമാണ്. ‘മ’-കളുടെ ശൂന്യതയിലല്ല “ദെശാഭിമാനി”യുടെ സാധ്യത. മറിച്ചു  കേരളമന്ന നാടിന്റെ തനതായ നമയുടെ അധിജീവനത്തിലൂടെയാണ്.

അതുകൊണ്ട് മനോരമ, മാതൃഭൂമി കുത്തക പത്രങ്ങള്‍ വിതരണത്തിനു ഇറങ്ങുന്ന ഏജന്റുമാരുടെ കഷ്ടതക്കെതിരെയും, ആവശ്യങ്ങള്‍ക്കെതിരെയും അതു വായിക്കുന്ന സുഭിക്ഷ(മനസ്തിഥി) വായനക്കാര്‍ മുഖം തിരിക്കാതിരിക്കണം. നിങ്ങള്‍ സുഖമായി ഉറങ്ങി എഴുനേറ്റ് ചുട് കോഫിയോ ചായോ ആയി ഉമ്മര്‍ത്തെത്തുമ്പോഴേക്കും നിങ്ങള്‍ക്ക് അന്നേക്കാവശ്യമായ വാര്‍ത്തകള്‍ അത് ഏറ്റവും രുചികരമായി തന്നെ ഇക്കിളിയാലും, കുശുമ്പാലും, കുന്നായ്മയാലും പൊതിഞ്ഞുകെട്ടി ഏറ്റവും ക്രൂരമായ വാര്‍ത്തയേ പോലും നിങ്ങളില്‍ ഉറങ്ങികിടക്കുന്ന ഭോഗതൃഷ്ണയാല്‍ വായിപ്പിക്കുന്ന ‘മ’ മാലിന്യങ്ങള്‍; പെരും മഴയത്തും, മഞ്ഞത്തും ആദ്യമുണര്‍ന്നു ഉത്തരവാദിത്വത്തോടെ ഏജന്റുമാര്‍ എത്തിക്കുന്നത് ജീവിക്കാനുള്ള ജീവനോപാധി ആയതുകൊണ്ടാണെന്നും അതിനു ആവശ്യമായ അവകാശങ്ങള്‍ അനുവദിച്ചുനല്‍കണ്ടതാണെന്നും മാന്യതയുടെ അവശേഷിപ്പ് ആ വായനക്കാരില്‍ ഉണ്ടെങ്കില്‍ അവര്‍ ദയവായി തിരിച്ചറിയുക.









അഭിപ്രായങ്ങളൊന്നുമില്ല: