ശനിയാഴ്‌ച, മേയ് 12, 2012

ശത്രുവാല്‍ വിരല്‍ ചൂണ്ടി ആക്രമിക്കപെടുമ്പോള്‍...


താന്‍ ആരെന്നു ശരിക്കുമൊരു ബോധമുണ്ടാവണം. അതിനാദ്യം വേണ്ടത് ചിരിത്രബോധമാണ്.  അത് നഷ്ടപെടുന്നത് ചരിത്രത്തില്‍ തന്റെ പങ്കിനെ കുറിച്ച് അവനവനു തന്നെയുള്ള വ്യക്തത കൊണ്ടും ആവാം.

“ചത്തത് ചന്ദ്രശേഖരനാണെങ്കില്‍ കൊന്നത് പിണറായിവിജയന്‍ ആണ്” എന്നതാണ് പുതുമൊഴി.

ഇതിലേക്ക് എത്തിക്കുന്നത് “ഇപ്പോള്‍ ഇലക്ഷനെ നേരിടുന്ന സമയമായതുകൊണ്ട് സി.പി.ഐ.എം ഈ കൊലപാതകം നടത്തില്ല’ എന്ന് വാദിക്കുന്ന നിഷ്‌കളങ്കരേ, സി.പി.ഐ.എമ്മിന് നിങ്ങളെ നന്നായി പറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു മാത്രമേ പറയാനാവൂ. കാരണം സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാതകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്” ഡൂള്‍ ന്യൂസ്.

ഇതൊരു യുക്തിയാണ്. ഈ യുക്തി മുന്നോട്ട് വെക്കുന്നത് രാഷ്ട്രിയത്തിലെ ശവഭോഗിയുടെ യുക്തിയാണ്. അത്  കൊണ്ടാണ് അത്യുന്നതമായ രക്തസാക്ഷിത്വമെന്നു അവകാശപെടുന്നതിനെ ആര്‍ എസ് എസിന്റെയും, യുഡീഫിന്റെയും കാല്‍ കീഴില്‍ കൊണ്ടുപോയ് വെച്ചു കമ്യൂണിസ്റ്റ് രക്ഷസാക്ഷിത്വമെന്നു അവകാശപെടുന്നതിനെ മഹത്വവല്‍ക്കരിക്കുന്നതും, ഓഞ്ചിയം രക്തസാക്ഷിത്വത്തില്‍ ചേര്‍ത്തുവെക്കുന്നതും.

സന്ദേശമെന്ന സിനിമയില്‍ അനാഥമായൊരു ശവശരിരം ഉപോയോഗിക്കുന്ന ഒരു സീനുണ്ട്. അതുപോലെയാണ് നെയ്യാറ്റിന്‍കര  ഉപതിരഞ്ഞെടുപ്പിനു വടകര കൊലപാതകം, യു ഡി എഫിനു
പാകത്തില്‍ ഒരുക്കി കൊടുക്കുന്നതു. മാത്രമല്ല, വലതു നിര്‍മിതിക്കനുസരണമായൊരു പൊതു ബോധത്തിനനുസരിച്ചു എത് ഷണ്ഡമാര്‍ക്കും ഉപയോഗിക്കപെടാവുന്ന രീതിയില്‍ രക്തസാക്ഷിത്വത്തിന്റെ മുദ്രാവാക്യം വിതരണം ചെയ്യപെടുന്നത് കേട്ടുകേള്‍വിയില്ലാത്ത അശ്ലീലതയാണ്.

ഇതു കര്‍മദോഷമാണ്. ഓഞ്ചിയം സഹകരണബേങ്കിലെ ക്രമക്കേടില്‍  നിന്നും ആര്‍ജിച്ച എല്ലുറപ്പാല്‍ വന്ന കര്‍മ ദോഷം. അതിനെ കഴുകികളയാനുള്ള ശ്രമം പിണറായി വിജയനെ പുലഭ്യം പറഞ്ഞാല്‍ നടക്കുന്നതല്ല.

പിണറായി വിജയനും, പ്രകാശ് കാരട്ടിനും, പുന്നപ്ര സമരപോരാളി വി എസ് അച്ചുതാനന്ദനും, ഏതൊരു സാദാ പാര്‍ട്ടി പ്രവര്‍ത്തകനും സി പി ഐ (എം)-ല്‍ ചുമത്തപെടുന്ന തുല്യമായൊരു ഒരു സംഘടന രീതിയുണ്ട്. കോണ്‍ഗ്രസിന്റെ ഹൈകമാന്റിനും, ലീഗിലേ തങ്ങളെയുംകാള്‍ വലുപ്പമാണ് ഈ പാര്‍ട്ടിക്ക്. നാര്‍സിസ്റ്റ്‌ മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്ന തന്താങ്ങളുടെ ശബ്ദവും ചിത്രവും മാധ്യമങ്ങളില്‍ നിറഞ്ഞു കാണാനുള്ള അഭിനിവേശത്താലും തിമിരം വന്നവര്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മാര്‍കിസ്റ്റ്- ലെനിനിസ്റ്റ്                                                    
സംഘടനാ ചട്ടക്കൂട് തകര്‍ക്കപെടാന്നില്ല.  അതുകൊണ്ടാണ് ഓരോ അംഗവും ഘടകത്തിനു വെളിയില്‍ ഒരൊറ്റ സ്വരമാവുന്നത്. പാര്‍ട്ടിയുടെ ഏതൊരു  അംഗവും ആ പാര്‍ട്ടിയുടെ പോരാളിയാവുന്നതു. സെക്രട്ടറിപണി പാര്‍ട്ടിയിലും വലുതാണെന്നു കൊതികേറി പറഞ്ഞാല്‍, അത് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള കുരുട്ടു ബുദ്ധിയും എളുപ്പ വഴിയാണെന്നു അറിയണം. പാര്‍ട്ടിയെന്ന അമ്മയുടെ അമ്മിഞ്ഞപാല്‍ കഴിച്ചു വലിപ്പം വെച്ചവര്‍ക്ക് ആ തിരിച്ചറിവ് ഉണ്ടാവും. ഉണ്ടാവണം.

ഏതൊരു പാര്‍ട്ടിക്കാരനെതിരെയും പൊതുയിടത്തു ശത്രുവാല്‍ വിരല്‍ ചൂണ്ടി ആക്രമിക്കപെടുമ്പോള്‍ കമ്യൂണിസത്തിന്റെ ഉന്നതമായ സമഭാവത്തില്‍ ഒന്നിച്ചുനിന്നു തന്നെ അരിഞ്ഞു തള്ളുമെന്നത്, അതിന്റെ സംഘടനാരീതിയില്‍ നിന്നും ആര്‍ജിച്ച ഉത്തരാവാദിത്തം കൊണ്ടാണ്. മറിച്ചാവുന്ന ഏതൊന്നും ഭീരുത്വത്തില്‍ മുളച്ച കുലം കുത്തി പണി തന്നെയാണ്....!!!

1 അഭിപ്രായം:

ഗോപകുമാര്‍.പി.ബി ! പറഞ്ഞു...

ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ഉദാത്ത മാതൃകയായിരുന്നു സഖാവ് ഗോര്‍ബച്ചേവ് മാധ്യമങ്ങള്‍ക്ക് . വാര്‍ത്തയില്‍ ഏറ്റവും തിളങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവ്.!അത്രയും പ്രാധാന്യം മറ്റാര്‍ക്കാണ് കിട്ടിയത്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം കുറച്ചുകാലം ക്രൂഷ്ച്ചേവിന് കിട്ടിയിട്ടുണ്ട്. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ഉണ്ടാകും വരെ. അതാത് കാലത്ത് തങ്ങള്‍ക്ക് ഗുണമുള്ളവരെയാണ് മാധ്യമങ്ങള്‍ തുണയ്ക്കുകയെന്നറിയാന്‍ വലിയ പ്രത്യയശാസ്ത്രബോധമൊന്നും വേണ്ട. കാലത്തിന്റെ ചവറ്റുകൊട്ടയില്‍ ഇത്തരക്കാരെ തിരയുമ്പോള്‍ ഒരുപാട് മാലിന്യങ്ങള്‍ നീക്കേണ്ടിവരും ഒന്നു കണ്ടെടുക്കാന്‍ !