ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2012

ഹസാരെസംഘം പിരിച്ചുവിട്ടു..

സ്വാഭാവിക പരിണാമമാണ് ഇപ്പോള്‍ ഹസാരെ സംഘം പിരിച്ചുവിടലിലൂടെ സാധ്യമാക്കുന്നതു. എനി മുന്നോട്ട് വെക്കുന്ന ഗിമ്മിക്കിലൂടെ ഇന്ത്യാന്‍ ബൂര്‍ഷാസി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയേ മറികടക്കാനും കൂടിയാണ് ഹസാരെ രൂപപെടുത്തുന്ന രാഷ്ട്രീയബദലിലൂടെ ലക്ഷ്യം വെക്കുന്നതും. കോണ്‍ഗ്രസിന്റെ ജീര്‍ണതക്ക് ബതല്‍ ബീജേപിക്ക് കഴിയില്ല എന്ന വര്‍ത്തമാന രാഷ്ട്രിയ യാതാര്‍ഥ്യത്തിനു പകരമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ കോപ്രേറ്റ് മുതലാളിത്വം ഹസാരെയുടെ രാഷ്ട്രിയ രൂപികരണത്തിലൂടെ നടപ്പാക്കാന്‍ പോവുന്നത്....

അതുകൊണ്ടുകൂടിയാണ് “അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര പ്രധാനമന്ത്രിക്കാണ് സാധ്യതയെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി.” പറയുന്നത്. ഇതു കേവല പായരം പറച്ചിലോ, നരഭോജിക്കെതിരെയുള്ള പാര വര്‍ത്തമാനമെന്നോ ചുരുക്കാന്‍ കഴിയുന്നതല്ല. മറിച്ചു ഇന്ത്യന്‍ ബൂര്‍ഷ്വാസി നേരിടുന്ന പുതു പ്രതിസന്ധി അധിജീവിക്കാനുള്ള പുത്തന്‍ സമയംകൊല്ലി പരിപാടിയുടെ സമ്മത നിര്‍മിതിക്കുള്ള സംവാദാമാണ് ഇതിലൂടെ തുറക്കുന്നതു.

അരാഷ്ട്രിയ വാദികളുടെ ആള്‍ദൈവമായി, ചന്താധിപത്യ കെടുതികളില്‍ നിന്നും രക്ഷനേടാനുള്ള ഒറ്റമൂലി നല്‍കാന്‍ കഴിയുന്ന രക്ഷനായി, ആശ്രയമായി ഇന്ത്യന്‍ കോപ്രേറ്റ് മുതലാളിത്വം സ്പോണ്‍സര്‍ ചെയ്തു ഗാന്ധിയന്‍ ലാബലില്‍ ഉയര്‍ത്തികൊണ്ടുവന്ന വ്യക്തി മഹത്ത്വത്തില്‍ യതാര്‍ത്ഥ പോരാട്ട മുന്നേറ്റങ്ങളെ തമസ്കരിച്ചു വിഷയം തിരിച്ചിവിട്ട് ചന്താധിപത്യത്തിന്റെ പ്രയാണത്തിനു തടസ്സമൊന്നുമില്ലാതേ തുടരാനുള്ള സേഫ്റ്റിവാല്‍വായതുകൊണ്ടാണ് ഇത്രമാത്രമിതു കൊണ്ടാടിയതു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് സ്വാഭാവികമായുണ്ടാവുന്ന അതൃപ്തിയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ അരാഷ്ട്രീയവാദത്തിലേയ്ക്ക് തള്ളിവിടുകയെന്ന, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ് ഹസാരെയിലൂടെ കോപ്രേറ്റ് മാധ്യമങ്ങള്‍ നിര്‍വഹിച്ചതു.

അതുകൊണ്ടാണ് “സമീപകാലത്ത് ഡല്‍ഹി കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മാര്‍ച്ച് 23ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം. ലക്ഷങ്ങള്‍ അണിനിരന്ന തൊഴിലാളി മുന്നേറ്റം ഒരു ചാനലും തല്‍സമയം സംപ്രേഷണം ചെയ്തില്ല. ഐഎന്‍ടിയുസികൂടി പങ്കെടുക്കുന്നുവെന്നതുകൊണ്ട് സാധാരണഗതിയില്‍ വാര്‍ത്താപ്രാധാന്യം കിട്ടേണ്ട മാര്‍ച്ചിന് ചാനലുകളുടെ പ്രൈം ടൈം ന്യൂസില്‍പോലും ഇടം കിട്ടിയില്ല.”


കഴിഞ്ഞ “ജൂലൈ 30 മുതല്‍ ആഗസ്ത് മൂന്നുവരെ നടന്ന ഇടതുപക്ഷ പാര്‍ടികളുടെ സമരം തീര്‍ത്തും വ്യത്യസ്തമായിരുന്നു. 120 കോടി ജനങ്ങളുള്ള ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്രരുടെയും പട്ടിണിപ്പാവങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്ത ഈ സമരത്തിലേക്ക് അഞ്ചു ദിവസവും ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒഴുകിയെത്തുകയായിരുന്നു. ഡല്‍ഹിയിലെ ചേരിനിവാസികള്‍മാത്രമല്ല, ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും ഹരിയാനയിലെയും ഹിമാചല്‍പ്രദേശിലെയും ജമ്മുവിലെയും തൊഴിലാളികളും കര്‍ഷകരുമാണ് ചെങ്കൊടിയുമേന്തി തീവണ്ടിയിലും ബസിലും മറ്റുമായി എത്തിയത്. കരുവാളിച്ച ഗ്രാമീണമുഖം ഒപ്പിയെടുക്കാന്‍, അവര്‍ പറയുന്നത് സംപ്രേഷണംചെയ്യാന്‍ ഒരു ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ടറും എത്തിയില്ല.

ഇന്ത്യന്‍ ജനതയുടെ ശരിയായ മുന്നേറ്റം മാറ്റി നിര്‍ത്തിയും അവഗണിച്ചും അവര്‍ ഊതിവീര്‍പ്പിക്കുന്ന ഇമേജുകള്‍ അതാതു അവസരത്തിനൊത്ത് സൃഷ്ടിച്ചെടുക്കുന്നത് പ്രതിസന്ധികളില്‍ നിന്നുമുള്ള പരിഹാരമല്ല ഉദ്ദേശിക്കുന്നത്, കഴിയാവുന്നിടതോളം ഇടിഞ്ഞു വീഴാവുന്ന ഒരു വ്യവസ്തിയെ താങ്ങി നിര്‍ത്തുക എന്നേ ഉദ്ദേശമുള്ളൂ. ആത്യാന്തികമായി തകരുമെന്നു ഉറപ്പുള്ള ഒരു സാമൂഹിക വെവസ്ഥയേ പുനര്‍ജീവിപ്പിക്കാന്‍ കഴിയില്ലെന്ന സത്യത്തെ വവഗണിക്കുകയല്ല സാമ്രാജ്യത്വം മറിച്ചു ഉയര്‍ന്നു വരാവുന്ന ജനകീയ മുന്നേറ്റത്തിന്റെ ശക്തിയെ ഭിന്നിപ്പിക്കല്‍ മാത്രമല്ല, അതിനെ വഴിതിരിച്ചു വിടുവിക്കുകയും, പിന്നെയും അവശേഷിക്കുന്നതിനെ വ്യാജ വിഭവങ്ങള്‍ നല്‍കി മത്തടിപ്പിച്ചു മാറ്റി നിര്‍ത്തുകയും ചെയുന്നു. ആകോള വല്‍ക്കരണകാലത്തെ സമൃതിയില്‍ (അതൊരു വിഭ്രാന്തി അവസ്ഥയാണ്) സ്വയം ശേഷിയും തിരിച്ചറിവും, സ്വന്തം മൂക്കിനു അപ്പുറത്തേ കാഴ്ച ഇല്ലാത്തവരെ, അല്ലെങ്കില്‍ സ്വന്തം കാര്യത്തിനപ്പുറം ചിന്തിക്കാന്‍ കൂട്ടാക്കത്താവര്‍, ഇവരുടെ ശേഷിയെ സംഘടിത രുപത്തില്‍ കണിചേര്‍ക്കാതിരിക്കുവന്‍ ഇന്ത്യന്‍ മണില്‍ എളുപ്പത്തില്‍ വേരോട്ടമായിതീരുന്നതാണ് വ്യക്തികത അവതാരങ്ങളെ ഉയര്‍ത്തികൊണ്ട് വരിക എന്നത്.....

“കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര പ്രധാനമന്ത്രിക്ക് അധികകാലം ഭരിക്കാന്‍ കഴിയണമെന്നില്ല. പഴയകാല അനുഭവം അതാണ്. ചരണ്‍ സിങ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ എന്നിവര്‍ കോണ്‍ഗ്രസ് പിന്തുണയോടെയും വി.പി. സിങ് ബി.ജെ.പി.യുടെ പിന്തുണയോടെയും പ്രധാനമന്ത്രിമാരായി. ഇവര്‍ക്കൊന്നും അധികകാലം നിലനില്‍ക്കാനായില്ല. എന്നാല്‍, മുഖ്യകക്ഷികളായ കോണ്‍ഗ്രസ്സിനെയോ ബി.ജെ.പി.യെയോ ഒഴിച്ചുനിര്‍ത്തി കേന്ദ്രത്തില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ല.”

എന്നു അദ്വാനി തുടരുന്നതിലൂടെ നവലിബറല്‍ നയത്തിന്റെ ഫലമായി ഇന്ത്യന്‍ ബൂര്‍ഷ്വാസി നേരിടുന്ന ജനകിയ അസംതൃപ്തിയും പ്രക്ഷോപവും, അതിനെ നേരിടാന്‍ ശേഷിയില്ലാതേ, അവരുടെ രാഷ്ട്രിയകാരും ആ നയത്തിന്റെ നടത്തിപ്പുകാരായ കോണ്‍-ബി ജെ പി സഹോദര രൂപങ്ങള്‍ ജീര്‍ണിക്കുമ്പോള്‍, പകരമുയര്‍ന്നുവരുന്ന ബതലിനെ ഭയപെടുന്നതാണ് ആ വാക്കുകള്‍. അദ്വാനിയുടെ അത് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ആത്മഗതമാണ്.

ഇടത് നാശം മെനഞ്ഞു പൊതു ബോധത്തിനനുസരണമായി കോര്‍പ്രേറ്റ് മാധ്യമം രൂപപെടുത്തുന്ന പ്രചരണത്തിലൂടെ കേഴുന്നത് (സമയവും സ്പേയ്സും ഈ മഹത്തായ സദുദ്ദേശംകൊണ്ടുമാത്രമാണേ....) ശരിക്കും ഇന്ത്യയുടെ ബൂര്‍ഷ്വാ-ഭൂപ്രഭു നടപ്പാക്കുന്ന സാമ്പത്തിക നയത്താല്‍ അവര്‍ക്ക് വരുന്ന രാഷ്ട്രിയ തകര്‍ച്ചയില്‍ നിന്നും താല്‍ക്കാലിക ശ്രദ്ധ തിരിക്കല്‍ തന്ത്ര നയത്തിന്റെ വിജയമാണ് പശ്ചിമ ബംഗാളില്‍ നടന്നതെങ്കില്‍, അതിന്റെ കാര്‍ബന്‍ കോപ്പിയുടെ തുടര്‍ചയെന്നോണം കേരളത്തില്‍ ഇടത് വ്യാജന്മാരുടെയും മാവോയിസ്റ്റ് രൂപമെന്നു തോന്നിപ്പിക്കുന്ന മിമിക്രി കൂട്ടത്തിന്റെയും, ജാതിമത കോമരങ്ങളുടെയും, സന്നദ്ധസംഘടനകളുടെയും സഹായത്തോടെ അരങ്ങേറ്റുകയും, അത് ഇപ്പോള്‍ കേരള രാഷ്ട്രിയത്തിന്റെ അശ്ലീല കുരുട്ടു ബുദ്ധിയാല്‍ രൂപപെടുത്തിയ സഖ്യത്തിന്റെ സഹായത്താല്‍ നടപ്പാക്കിയ അധി ക്രൂരമായ കൊലപാതകവും അതിലൂടെ, അത് കണ്ടെത്തിയവരുടെ താല്‍ക്കാലിക ലക്ഷ്യത്തില്‍ നിന്നും വഴുതി അത് അതിന്റെ ഭീകര ലഷ്യത്തിലേക്ക് പരിണാമിക്കുന്നതിന്റെ അഹ്ലാതത്തിലാറാടുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ കൂട്ടുമുന്നണിക്കും ചൂണ്ടികാണിക്കാനും കഴിയുന്നതാവും ഹസാരെയുടെ പുതു പരിണാമം.


കാരണം ഹസരെയെ ഊതിവീര്‍പ്പിച്ചതുപോലെ തന്നെയാണ്  ഇവിടെ ഈ കേരളത്തില്‍ വടകരയില്‍ സി പി ഐ (എം)-ല്‍ നിന്നു തെറ്റിപോയൊരാളുടെ കൊലപാതകത്തെ പിന്‍പറ്റി വളര്‍ത്തിയെടുത്ത രാഷ്ട്രിയ അജണ്ടയും.

കൊലപാതകള്‍ ഇതിനുമുമ്പു പലതും രാഷ്ട്രിയമായതടക്കം ഉണ്ടായിട്ടുണെങ്കിലും ഇതുപോലെ പൊതുസമൂഹത്തെകൊണ്ട് ചര്‍ച്ചക്ക് എടുപ്പിച്ചതൊന്നു ഉണ്ടായിട്ടില്ല. അതിനു അവര്‍ പറയുന്ന ന്യായം മുമ്പൊരിക്കലും ഒരു കമ്യൂണിസ്റ്റ് കാരനെ കമ്യൂണിസ്റ്റ് കാരാല്‍ കൊല്ലപെട്ടില്ലെന്നാണ്. ഈ ന്യായത്തില്‍ രണ്ട് കള്ളമാണ് സത്യമാക്കപെടുന്നതു. ഒന്നു കൊല്ലപെട്ടവന്‍ കറകളഞ്ഞ ഒന്നാന്തരമൊരു കമ്യൂണിസ്റ്റ്, അയാളെ കൊന്നത് സി പി ഐ (എം)-കാരും. അതിനെ പൊതു സാമാന്യ ബുദ്ധിശീലത്തിനു വഴങ്ങാന്‍ ഏറേ എളുപ്പമുള്ളതായതുകൊണ്ട് തന്നെ അതിനു മുകളില്‍ കെട്ടിപൊക്കിയ എല്ല തുടര്‍ നുണ കഥകളും പരമസത്യമാവുകയും അങ്ങനെ രൂപപെടുന്ന ആള്‍കൂട്ടത്തിന്റെ ശബ്ദമലീകരണത്താല്‍ ദുര്‍ബലമായ വലതു പൊതു ബോധത്തെ ഹിപ്നോട്ടിസത്തിലാക്കി സ്വന്തം രാഷ്ട്രിയ അജണ്ടയുടെ സമ്മത പത്രത്തില്‍ അതിന്റെ അനുകൂലികളെയും എതിരാളികളെകൊണ്ടുതന്നെയും ഒപ്പിടീപ്പിക്കുന്ന കുതന്ത്രമാണ് ഈ പുത്തന്‍ ചന്താധിപത്യകാലത്ത് സാമ്രാജ്യത്വ ഉപപോക്താക്കളയ കോര്‍പ്രേറ്റ് മൂലധന ശക്തികള്‍ അവര്‍ക്ക് സാധ്യമായ രീതികളിലൂടെയുമൊക്കെ, പറഞ്ഞു പറഞ്ഞു അവര്‍ ജീവിച്ചിരിക്കുന്ന ഹസാരെയേ ഗാന്ധിയന്‍ ഇമേജിലൂടെയും (കറ കളഞ്ഞ സവര്‍ണ ഹിന്ദു ഫാസിസ്റ്റ് അനുഭാവിയാണ് ഹസാരെ), കേരളത്തിലെ ഇടതുമനസ്സിനു പാകമായ, കൊല്ലപെടുത്തിയ ചന്ദ്രശേഖര കമ്യൂണിസ്റ്റിനിലൂടെയും (ഒന്നാന്തരം വലതു ഒറ്റുകാരനാണെന്നു കഴിഞ്ഞ പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ തെളിയിച്ചതാണ്) സാധ്യമാക്കുന്നത്.

ഏറ്റെടുത്തതും, കൊടുനടക്കുന്നതും അതിന്റെ ഉപഭോക്താക്കള്‍ തന്നെയാണെന്നു ചില ഇടതുപക്ഷ നിഷ്കളങ്കര്‍പോലും തിരിച്ചറിയാതെ വലതുപക്ഷം നിര്‍മിച്ചെടുക്കുന്ന ഇമേജുകളെ (അത് കമ്യൂണിസ്റ്റുകളിലും അവര്‍ നിര്‍മിക്കുന്നണ്ട്. ഉദ: ജയരാജന്മാര്‍ എന്നും, പിണറായി വി എസ് എന്നും) പിന്‍പറ്റുന്നതിനെ നേരിടുന്നതാണ് ചിലപ്പോഴെല്ലാം നമുക്ക് നേരിടണ്ട വെല്ലുവിളി!!!

അഭിപ്രായങ്ങളൊന്നുമില്ല: