ഞായറാഴ്‌ച, ഒക്‌ടോബർ 21, 2012

അധിനിവേശങ്ങള്‍

ഫാസിസം കടന്നു കയറാന്‍ ശ്രമിക്കുന്നത്. അധിനിവേശങ്ങള്‍ എന്നും സാംസ്കാരിക മുഖമൂടിധരിച്ചാവും എഴുന്നളുക. അതില്‍ വിശ്വാസത്തിന്റെ മേപ്പൊടിയുമായാല്‍ ഫാസിസത്തിന്റെ വഴി എളുപ്പവുമായി.

“എള്ളോളമില്ല പൊളിവചനം കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല” എന്നു പറയുന്ന തിരുവോണം മലയാളിക്കപ്പുറം ഇന്ത്യയില്‍ ഒരു ഹിന്ദുവും അറിയുന്നില്ല അറിയിക്കുന്നില്ല എന്നിടത്താണ്, ഉത്തരേന്ത്യയിലെ ഒരു ആഘോഷം ഇങ്ങ് കേരളത്തിലേക്ക് ആര്‍ എസ് എസ് കടന്നുകയറ്റ മുന്നോടിയായി ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന വേഷഭൂഷാദികളാല്‍ സാധാ ഹിന്ദു മനസ്സുകളിലേക്ക് മാധവ കഥകളിലൂടെ കടന്നു കയറുന്നതു.

സാഹോദര്യം എന്നു രീതിയില്‍ ആചരിക്കുന്ന ഉത്തരേന്ത്യയിലെ രാഖി, ഇവിടെ ആര്‍ എസ് എസ് കൂടാരത്തില്‍ നിന്നും സാധ്യമാക്കുന്നത് അതിന്റെ യതാര്‍ഥ ആശയം അട്ടിമറിച്ചാണ്. ഹിന്ദു അഭിമാനം എന്നരീതിയില്‍ ഇവിടെ വാണ്യംകുളം ചന്തയില്‍ അറക്കാന്‍ വെച്ച മൃഗങ്ങള്‍ക്ക് സീലു കുത്തുന്നതു പോലെ തിരിച്ചറിവ് നഷ്ടപെട്ട ബലിയാടുകളെ കെട്ടിക്കുന്നതു. അത് കെട്ടിയവരെ പൊതു സമൂഹത്തില്‍ നിന്നും ആര്‍ എസ് എസ്-ഫാസിസം മാറ്റി, പിന്നിട് വിചിത്ര ജന്തുവാക്കുന്നത്.


ആര്‍ എസ് എസ് എന്ന കാളകൂടം സംഘത്തെ, പൂതനയെ മോഹിനി വേഷം കെട്ടിച്ചു അവധരിപ്പിക്കുന്നത് പോലെയാണ് സാംസ്കാരിക സംഘടന എന്ന ലേബലില്‍ അവതരിപ്പിക്കുന്നത്. ആര്‍ എസ് എസ് സവര്‍ണ്ണ മറാഠി ബ്രാഹ്മണരുടെ അധികാര ലക്ഷ്യം മുന്നിര്‍ത്തിയാണ് നിലകൊള്ളുന്നതു. (ശംശയമുള്ളവര്‍ മാധവ സദാശിവ ഗോൾവൽക്കറിന് വിചാരതാര ഒന്നു മനസ്സിരുത്തി വായിക്കുക.) ആര്‍ എസ് എസിന്റെ സന്തതി ബാല വിഭാഗം ബാലഗോകുലം കേരളത്തില്‍ നടത്തുന്ന ശോഭയാത്ര കേവലം മതാചാരമാണെന്നു പറയുന്നതു പൂതന അമ്പാടി കണനു മുലയൂട്ടുന്നതുപോലെയാണ്.

ഇതു മറച്ചുപിടിച്ചുകൊണ്ടാണ് മൂസ്ലീം മത വിശ്വാസികള്‍ നടത്തുന്ന നെബി ദിന റാലിയും, കൃസ്തുമസ് കരോള്‍ റാലിയുമൊക്കെ പോലെയാണ് ശോഭയാത്രയുമെന്നു പൊതു ബോധം സൃഷ്ടിക്കുന്നതു. ലീഗ് എന്‍ ഡി എഫ് ഭൂരിപക്ഷ പ്രദേശത്ത് അതിന്റെ ആളുകളുടെ പങ്കാളിതവും മുന്തൂക്കവും ഉണ്ടാവുമെങ്കിലും ഇന്നേവരേ അതില്‍ ആ സംഘടനകളുടെ യാതൊരു ശാഖകളുടെയും നേതൃത്വം ഉണ്ടായിട്ടില്ല. പക്ഷേ അതിനെയൊക്കെ ആര്‍ എസ് എസ് ബാലഗോകുലം നടത്തുന്ന ശോഭയാത്രയോട് ചേര്‍ത്ത് മതവിശ്വാസ ആചാരമാണെന്നു വരുത്തുന്നത്  താനെ ഉണ്ടായതല്ല. മാതൃഭൂമിയെ പോലുള്ള വാറോലകളിലൂടെയാണ് ഹിന്ദു കുടുംബങ്ങളില്‍ ഇതു സാധ്യമാക്കുന്നതു. അങ്ങനെയാണ് അവര്‍ ഹിന്ദു മനസ്സുകളിലെ കൃഷ്ണനിലിലൂടെ, കൃഷ്ണന്റെ ജന്മാഷ്ഠമിയിലൂടെ കടന്നു കയറുന്നതു. “അക്കിത്തത്തിന്റെ കവിതയിലെ അമ്പാടി കണ്ണനെ വെട്ടി മാറ്റാന്‍ അന്ന് നിങ്ങള്‍ ശ്രമിച്ചു ഇന്ന് ഞങ്ങളുടെ ഹൃദയത്തിലെ കൃഷ്ണ സങ്കല്‍പ്പത്തെ നശിപ്പിക്കാമെന്ന് വ്യമോഹിക്കുവാണോ,” എന്നു ചൊടിക്കുന്നവര്‍ ആര്‍ എസ് എസ് സഹയാത്രികന്‍ അക്കിത്തം ഈ അടുത്ത കാലത്ത് പറഞ്ഞത് മറച്ചുപിടിക്കുന്നു..
“ഒരു കണ്ണീര്‍കണം മറ്റു-
ള്ളവര്‍ക്കായി ഞാന്‍ പോഴിക്കവേ

ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ടലം.

ഒരു പുഞ്ചിരി ഞാന്‍ മറ്റു-
ള്ളവര്‍ക്കായിച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മലപൗര്‍ണമി

അറിഞ്ഞില്ലിത്രനാളും ഞാ-
നിദ്ദിവ്യപുളകൊദ്ഗമം,

ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു
കുലുങ്ങിക്കരയുന്നു ഞാന്‍”

എന്നു പറയുന്നത് ആത്യാന്തികമായി ഒരു കവിമനസ് ആര്‍ എസ് എസ്- കൂടാരത്തില്‍ കഴിഞ്ഞതിനെകുറിച്ചുള് പശ്ചാതാപാണ്.

സാധാരണക്കരുടെ നനുത്ത വിശ്വാസങ്ങളില്‍ ഛായം പൂശിയാണ് അവര്‍ ഇങ്ങനെ സാ വിശ്വാസികെ ഹക്ക് െയ്യുന്ത്.
  ഞങ്ങള്‍ കൃഷ്ണ വേഷം കെട്ടുന്നതു കൃഷ്ണനായി തന്നെ മാറാനാണ്  എന്നു ഒരു ആര്‍ എസ് എസു-കാരന്‍ പറയുന്നതിന്റെ ലക്ഷ്യം കൃഷ്ണവേഷം കെട്ടുന്നവരെല്ലാം ആര്‍ എസ് എസ്-കാരനാക്കാന്‍ വേണ്ടിയാണ് എന്നാണ്. ഇവര്‍ക്ക് ഒരിക്കലും ശബരിമലക്ക് കറുപ്പുടുത്തു നോല്‍മ്പു നോക്കുന്നവരെ ചൂണ്ടി ഇങ്ങനെ പറയാന്‍ കഴിയില്ല. മാന്െയും, പാണന്െയും, െറമന്െയും ഈഴവന്റെയും കാക്കതൊള്ളായിരം ആചാരങ്ങളില്‍ ഇതുപോലെ ഇടപെടുവാന്‍ ഇവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ആര്‍ എസ് എസ് ഹിന്ദു ഭൂരിപക്ഷത്തേ പ്രതിധാനം ചെയ്യുന്നില്ല. അവര്‍ നടത്തുന്നതൊന്നും ഭൂരിപക്ഷം വരുന്ന ഹിന്ദു  വിശ്വാസിയുടെതല്ല. പാണന്റെയും, ചെര്‍മന്റെയും, ആധിവാസിയുടെയും ഈഴവന്റെയുമല്ല.

ശോഭയാത്രയില്‍ പങ്കെടുക്കുന്ന കുട്ടി, അടുത്ത ആഴ്ചയില്‍ അതിന്റെ യോഗത്തില്‍ പങ്കെടുപ്പിക്കും. പിന്നെ വളര്‍ച്ചക്കനുസരിച്ച് ശാഖയിലേലും. അങ്ങനെയാണ് വിഷ്ണു നാഥ് പറഞ്ഞത് “ജന്മാഷ്ടമിയോടനുബന്ധിച്ച് നാടെങ്ങും നടന്നുവരുന്ന ശോഭായാത്രകളില്‍ പങ്കെടുക്കുന്ന കുരുന്നുകള്‍ ഭാവിയില്‍ തീവ്രവാദികളായി മാറിയേക്കും” ശരിയാവുന്നത്.

ഇതു കോണ്‍ഗ്രസ് കൂടാരത്തില്‍ ഇരുന്നു പറയാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥിനു ചങ്കൊറപ്പുണ്ടായെങ്കില്‍ അത് ഈ കേരളത്തിന്റെ തനിമക്ക് മാത്രം അവകാശപ്പെട്ട ആ കവി വാക്യത്തിന്റെ “കേരളം എന്ന പേര് കേട്ടാലോ, തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്” സാക്ഷാല്‍കരമാണ്.


ഇതുപോലുള്ള തിരിച്ചറിവ് ഇല്ലാതേ ഇടതുപക്ഷെത്തിലെ കൂട്ടത്തിലുള്ള ചിലര്‍ വളറേ നിഷ് കളങ്കമെന്നോണം ഒക്കെത്തെടുത്ത് ലാളിക്കുന്ന വര്‍ത്തമാന അനുഭവം ഉണ്ടാവുമ്പോഴാണ്, വിഷ്ണുനാഥ് ഇത് പറഞ്ഞത്. അതുകൊണ്ടു തന്നെ ആരു പറയുന്നു എന്നതിനേക്കാള്‍ എന്തു പറയുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.

ദേശിയ കോണ്‍ഗ്രസിലെ ജയറാം രമേഷിനെ പോലെ, വിഷ്ണുനാഥും സ്ഥാന കോണ്‍ഗ്രസിനും വീണുകിട്ടുന്ന വെളിപാടായി. ചിലപ്പോഴൊക്കെയെ അത് ഉണ്ടാവുന്നതെങ്കിലും ആശ്വാസകരമാണ്.


അദ്ദേഹത്തെ തള്ളി പറയാത്ത കോണ്‍ഗ്രസിനും അഭിനന്ദനങ്ങള്‍....

കോണ്‍ഗസിന്റെ ഏറ്റവും ചളിപിടിച്ച ഈ കാലത്തും ഇത് അവര്‍ അര്‍ഹിക്കുന്നു!!!