ശനിയാഴ്‌ച, ഡിസംബർ 01, 2012

കളിമണ്ണ്

ഒരു പെണ്ണ് എന്നത് വെറും ഇറച്ചിയായി നിങ്ങള്‍ക്ക് ഉപയോഗമുള്ളതായി തോന്നുന്നത് എപ്പോഴൊല്ലാമാണ്, ഏതല്ലാം ഭാവങ്ങളാണ്, നിങ്ങളുടെ മറ്റേ ഡംഭർ തെറ്റിപ്പിക്കാന്‍ കഴിയുന്നത്?

ആര്‍ഷ ഭാരതത്തിന്റെ മൊത്തം പേറ് എടുക്കുന്ന വയറ്റാടികളാണെന്നു സ്വയം പ്രഖ്യാപിത രൂപങ്ങളിലെ ചിലതിനു സാമാന്യമായൊരു വിമര്‍ശ്നം പോലും നല്ലരൊരു രീതിയില്‍ നടത്താനറിയാതേ, സ്ത്രിയായുള്ള രൂപകള്‍ക്കെല്ലാം അപമാനമാവുന്ന രീതിയില്‍ നാവിട്ട് അടിച്ചതിലൂടെ, ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് എത്തിയത് ഒരു പക്ഷെ താന്‍ ടോക്കന്‍ വെച്ചു ആര്‍ക്കൊക്കയോ ഊഴപ്രകാരം സല്‍ക്കരിച്ചതിന്റെ ഗുണം കൊണ്ടെന്നുള്ള രീതിയില്‍ അതിന്റെ മുന്‍ പരിചയ ശീലംകൊണ്ടെന്നോണം “അടുത്ത പ്രസവം പൂര പറമ്പില്‍ ടിക്കേറ്റ് വെച്ചു നടത്തുമെന്നു” പറയുന്നതിലൂടെ ആ മഹിളാരൂപം വെക്തമാക്കിയത്.

ഇങ്ങനെയൊന്നു സോണിയാഗാന്ധിയോ സുഷമ സ്വരാജോ, അഭിമാനത്തോടെവന്ന മറ്റ് പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കോ പറയാന്‍ കഴിയില്ല. മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രനു അത് കഴിഞ്ഞു. സ്വയം നാണംകെട്ടു വെട്ടിപിടിച്ചതിന്റെ മുന്‍ അനുഭങ്ങളുടെ പാഠം തന്നെയാവും, ഒരു സ്ത്രിയായ അവര്‍ക്ക് മറ്റൊരു സ്ത്രിയേ കുറിച്ചു അങ്ങനെ പറയാന്‍ കഴിഞ്ഞതു.

“എല്ലാത്തരം സിനിമകളും കാണുന്നയാളാണ് ഞാന്‍.” എന്നു പറയുന്ന, നിയമനിര്‍മാണ് സഭയിലെ അധ്യക്ഷ മഹാന്‍ ഇതിനുമുമ്പൊന്നും ഒന്നിനേകുറിച്ചും പറഞ്ഞത് കണ്ടില്ല.

മാത്രമല്ല, ഈ രാജ്യത്ത് ഒരു പാഴ് തുണിയുടെപോലും മറയില്ലാതേ ലക്ഷകണക്കിനു സ്ത്രീകള്‍ പൊതുവിടങ്ങളായ റോഡിലും തുറസ്സായ പറമ്പിലും മറ്റും പെറ്റു പെരുക്കി, അവരേ ആ ഗതികെട്ട ജന്മങ്ങളാക്കിയ തന്റെ പാര്‍ട്ടിയുടെ തുടര്‍ഭരണത്തിന്റെ ഗുണ ഫലംകൊണ്ടാണെന്ന അറിവിന്മേല്‍ പടിഞ്ഞിരിന്നുകൊണ്ടാണ് ഈ അധ്യക്ഷ പുഗുവാന്‍ ഇപ്പോള്‍ ശ്ലീലാശ്ലീല വിചാരത്തോടെ  “ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ല. കാടത്തമാണെന്നു” പറയുന്നതു.

 ശ്വേതയും ബ്ലസിയും അവരുടെ തൊഴിലാണ് ചെയ്യുന്നത്. അത് ഏറ്റവും പ്രൊഫഷണലായും പുതുമയാര്‍ന്നരീതിയിലും ചെയ്യുന്നതില്‍, അതൊരു കലാപരമായ സര്‍ഗാത്മകവുമാവുന്നെങ്കില്‍ അങ്ങനെയും, തൊഴിലെടുത്ത് ജീവിക്കാന്‍ എന്ന രീതിയിലായാലും അവരുടെ അവകാശവും, സ്വാതന്ത്ര്യവുമാണ്. കല പൊതുമുതലായതുകൊണ്ട്, അവരുടെ മുന്നില്‍ എത്തുപോള്‍ സ്വന്തം വിവേചന ശേഷിക്കു അനുസരിച്ച് ആര്‍ക്കും അതിനെ വിലയിരുത്താം. അതിനുമുമ്പ് അതേത് രീതിയില്‍ വേണമെന്നു തിട്ടൂരമിറക്കാന്‍  കലയും സര്‍ഗാത്മകതയും എന്നത് അങ്ങാടി മരുന്നോ, പച്ച മരുന്നോ എന്നുപോലും അറിയാത്ത ഇവര്‍ക്ക് എന്ത് അവകാശം?

ഐസ് ക്രീം കച്ചവടം നടത്തി, പാവപെട്ട പെണ്‍ കുട്ടികളുടെ ജീവിതവും സ്വപ്നങ്ങളും തൊണ്ടകുഴിയടക്കം കുത്തിപൊളിച്ചു പണമുണ്ടാക്കി, ആ പണം കൊണ്ട് കുഞ്ഞാപ്പ മഹത്തായ ജനാധിപത്യത്തെ വിലക്കു വാങ്ങിയപ്പോള്‍, അതിലൂടെ നിയസഭാമന്ദിരത്തില്‍ കയറികൂടി അധ്യക്ഷനായി എന്നുള്ള യോഗ്യതകൊണ്ടു എന്തു വിടുവായത്തവും വിളിച്ചുപറയാമെന്നതിന്റെ യുക്തി, നാണം കെട്ടും പണമുണ്ടാക്കിയാല്‍, ആ പണംകൊണ്ട് നാണകേട് മാറ്റാം എന്ന ഹുങ്കാണ്.

അല്ലാതേ, ആ പടം കണ്ട്, അതിന്റെ കലാമേന്മെക്കെതിരെ ഉള്ള വിലയിരുത്തലായല്ല ഇവരൊക്കെ കയറും പാത്രവുമായി പാല്‍ കറക്കാന്‍ വന്നത്. പെറ്റൂ എന്നെ കേട്ടുള്ളു. കണ്ടിട്ടില്ല. അതിനുമുമ്പ് ഇങ്ങനേ ഗീര്‍വാണമടിക്കാന്‍ അല്പബുദ്ധികള്‍ക്കും, സ്വന്തം മനോവൈകല്യമുള്ളവര്‍ക്കുമേ ഇതുപോലെ ഊഹാപോങ്ങളില്‍ അഭിരമിക്കാന്‍ കഴിയൂ!!!

1 അഭിപ്രായം:

Unknown പറഞ്ഞു...

പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ അഭിരമിക്കുക മാത്രമല്ല, നമ്മുടെ സാംസ്കാരിക നായകരും മന്ത്രിപുംഗവന്മാരും അവരവരുടെ ഇടങ്ങളില്‍ ജുഗുപ്സാവഹമായ പ്രചരണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് കൂടി കാണുമ്പോള്‍ ലജ്ജകൊണ്ട് തല കുനിഞ്ഞുപോകുന്നു!