ഞായറാഴ്‌ച, ജനുവരി 05, 2014

തിരിച്ചറിയണ്ടത്






ോസ് മസിന്െ സായത്തോട് ാരക്കിയ

---------------------------

ശത്രുവിനെ ആക്രമിക്കുക എന്നത് ഒഴുവു വേളയിലെ വിനോധമല്ല. തിരിച്ചറിവിന്റെ അനിവാര്യതയാണ്. തിരിച്ചറിയുക എന്നു തന്നെയാണ് അതിന്റെ പ്രാധാന്യവും. ഇന്നു ചെയ്യാനുള്ളത് മാറ്റിവെച്ച്, നാളെത്തെ ഭയത്തിനു ആയുധം ചമക്കുന്നവര്‍ ഫാസിസ്റ്റ് കുരുട്ടു ബുദ്ധിയില്‍ കുരുങ്ങിയവരാണ്. തിരിച്ചറിയണ്ടത് അതും കൂടിയാണ്.

ആപ്പ് കമ്യൂണിസ്റ്റു് പാര്‍ടികളുടെ ബദലുകളല്ലത്തതിനെ, അതു് കൊണ്ടു് തന്നെ കമ്യൂണിസ്റ്റു് പാര്‍ടികള്‍ അവയുമായി മത്സരത്തിലാകേണ്ട കാര്യമില്ല. മറിച്ചു് വര്‍ത്തമാന സാഹചര്യത്തില്‍ അവര്‍ നമ്മുടെ മുന്നേറ്റത്തെ സഹായിക്കുക മാത്രമാണു്. നാം പണ്ടു് പറഞ്ഞതെല്ലാം അവര്‍ ഇപ്പോള്‍ ശരി വെയ്ക്കുകയാണു്. അവരതു് സമ്മതിക്കുന്നുണ്ടാവില്ല. കാരണം അവര്‍ ചരിത്രം പഠിച്ചിട്ടില്ല. ഇതുകൊണ്ട് അവര്‍ ശത്രുവാവാനുള്ള യോഗ്യതയല്ല.
മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ സൃഷ്ടിയില്‍ രാഷ്ട്രിയം ചര്‍ച്ചെടുക്കുന്നത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. നാമതിനു് വഴിപ്പെടരുതു്. മാധ്യമങ്ങളോടുള്ള നമ്മുടെ അനാവശ്യമായ ആഭിമുഖ്യമാണിതിനു് കാരണം.
ആപ്പിനു് കൃത്യവും വ്യക്തവുമായ ആശയപരമായ നിലപാടുകള്‍ നാളിതു് വരെ രൂപപ്പെട്ടിട്ടില്ല. ശരിയാണു്, കാരണം, അവ പെട്ടെന്നു് മുളച്ചു് പൊന്തിയതാണു്.
പക്ഷെ, അതു് പ്രായോഗികമായ ചില ജന പക്ഷ നിലപാടുകളെടുക്കുന്നുണ്ടു്. വെള്ളം, വെളിച്ചം, ഭക്ഷണം, തൊഴില്‍ സ്ഥിരത. അതിനര്‍ത്ഥം അന്വേഷിച്ചു് വിഷമിക്കേണ്ടതില്ല. ആപ്പുണ്ടായതു് ചില താല്കാലികാവശ്യങ്ങള്‍ക്കു് മേലാണു്. അഴിമതിയ്ക്കെതിരെ. അഴിമതിയെ എതിര്‍ക്കാന്‍ കാരണം നിവില്‍ അവര്‍ എന്തോ പ്രശ്നം നേരിടുന്നു എന്നതാണു്. എന്താണാ പ്രശ്നം ? ജീവിത പ്രശ്നങ്ങള്‍ തന്നെ. ആരാണവര്‍ ? കഴിഞ്ഞ കാലത്തു് ഭരണ വര്‍ഗ്ഗത്തോടു് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍.


അവര്‍ അവരുടെ വിശ്വാസം ലംഘിക്കപ്പെട്ടു് അതിനെതിരെ കലാപത്തിനിറങ്ങുമ്പോള്‍, സ്വാഭാവികമായുണ്ടാകുന്ന വൈകല്യങ്ങള്‍ മാത്രമേ അവര്‍ക്കുള്ളു. അവര്‍ക്കു് വ്യക്തമായ ആശയ പിന്‍ബലമില്ല. പക്ഷെ, അവര്‍ക്കൊരു കാര്യമറിയാം. തങ്ങള്‍ നാളിതു് വരെ കബളിപ്പിക്കപ്പെടുകയായിരുന്നു. അതിനെതിരായ രോഷം അവര്‍ പ്രകടിപ്പിക്കുന്നു. അവര്‍ ചേക്കേരിയതാണ് ആം അദ്മി പാര്‍ട്ടി.അവരുടെ രോഷം ഭരണക്കാര്‍ക്കെതിരാണു്. ഭരണ വര്‍ഗ്ഗത്തിനെതിരായിട്ടില്ല. ഭരണ നയങ്ങള്‍ക്കു് പോലും എതിരായിട്ടില്ല. അവരിപ്പോഴും ഭരണ നയ ചട്ടക്കൂടിനുള്ളില്‍ പരപാടികളില്‍ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാമെന്നു് കാണുന്നുണ്ടു്.
ഒരു വിമര്‍ശനം ശരിയാണു്. ആപ്പില്‍ അണിനിരന്നിരിക്കുന്ന ആളുകള്‍ സിപിഐ(എം) നേയും ഇടതു് പക്ഷത്തേയും കണ്ടിട്ടില്ല, അവരുടെ നയങ്ങളും പരിപാടികളും പഠിച്ചിട്ടില്ല. ശരിയാണു്. അഥവാ അവയേക്കുറിച്ചു് അവര്‍ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ തെറ്റായ വിവരങ്ങളാണു്. ഭരണ വര്‍ഗ്ഗപ്രചരണത്തില്‍ നിന്നാണു് അവരുടെ ധാരണകള്‍ രൂപപ്പെട്ടിട്ടുള്ളതു്. അതുകൊണ്ടുതന്നെ അവര്‍ സി പി ഐ (എം)-നോട് ഒരിക്കലും ആഭിമുഖ്യം കാണിക്കില്ല. കോണ്‍ഗസിന്റെ ജനവിരുദ്ധതയോടുള്ള വെറുപ്പ് തീര്‍ചായിട്ടും ബി ജെ പി-ക്ക് സഹായകരമാവുന്നതിനെ തടയിടാന്‍ കഴിഞ്ഞതാണ് ആപ്പ് മുന്നോട്ട് വെക്കുന്ന ശുഭകരമായ വര്‍ത്തമാന ഉത്തരം.

അവര്‍ കഴിഞ്ഞകാലത്തു് ഭരണവര്‍ഗ്ഗത്തോടൊട്ടി നിന്നവരാണെന്നോ അവര്‍ ഇടതു് പക്ഷത്തെ നിന്ദിച്ചവരാണെന്നോ ഇന്നും നിന്ദിക്കുന്നവരാണെന്നോ ഉള്ള കാര്യം മാത്രം പരിഗണിച്ചു് രാഷ്ട്രിയ സമീപനം ഒരു വിപ്ലവ പാര്‍ട്ടിയുടെ അടവുനയത്തില്‍ സ്വീകാര്യമാവില്ല. നമുക്കു് ഹ്രസ്വകാലവും ദീര്‍ഘകാലവും പ്രസക്തമായ നയ പരിപാടികളുണ്ടു്. അവ രണ്ടും പരസ്പര പൂരകവുമാണു്.


ആപ്പിനു് ഹ്രസ്വകാല പരിപാടികളേ രൂപപ്പെട്ടിട്ടുള്ളു. പ്രയോഗത്തിലൂടെ അവര്‍ നയം രൂപപ്പെടുത്തട്ടെ. ചുറ്റുപാടുകളില്‍ നിന്നാണ് ദര്‍ശനം രൂപം കൊള്ളുന്നതു് ?
അവ നമുക്കെതിരല്ല. അവ ഭരണ വര്‍ഗ്ഗത്തില്‍ അസംതൃപ്തരായി ഇടഞ്ഞു് പുറത്തു് ചാടുന്നവരാണു്. നമ്മോടൊപ്പം വരാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെണ്ട രാഷ്ട്രിയ സമീപനമാണ് നാം രൂപപെടുത്തണ്ടത്. 126 -കൊല്ലം മൂപ്പുള്ള ഇന്ത്യന്‍ നേഷ്ണല്‍ കോണ്‍ഗ്രസിനെയാണ് ഒരു വര്‍ഷം മാത്രം മൂപ്പുള്ള ആപ്പ് നിലം പരിസാക്കിയതു. അല്ലാതേ സി പി ഐ (എം)-ന്റെ അവകാശവാദങ്ങളെയല്ല എന്നുമാത്രമല്ല അത് ഇതുവരെ ഒരു ബദലായി ഉയര്‍ന്നു വന്നിട്ടുമില്ല.

അവരെ മധ്യവര്‍ഗ്ഗമെന്നും സാമ്രാജ്യത്വ ദല്ലാളെന്നും മറ്റും ആവാവാം. അവര്‍ നാളിതു് വരെ അവയോടെല്ലാം മമത പുലര്‍ത്തിയിരുന്നവരാണെന്നതു് ശരിയാണു്. അവര്‍ പൊതു മേഖലയെ അവജ്ഞയോടെ കാണുന്നു. കാരണം ഇപ്പറയുന്ന മധ്യവര്‍ഗ്ഗത്തിന് പൊതു മേഖല അന്യമായിരുന്നു. പൊതു മേഖലയില്‍ ഗണ്യമായ തോതില്‍ തൊഴില്‍ കൊടുക്കാതായിട്ടു് മൂന്നര പതിറ്റാണ്ടായി. അങ്ങിനെയാണു് അവര്‍ പുതു തലമുറ സ്ഥാപനങ്ങളില്‍ തൊഴിലാളികളായതു്. സ്വയം സംരംഭകരായതു്. പൊതു മേഖലയാകട്ടെ നിലവില്‍ അവര്‍ക്കു് ആവശ്യമായ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെടുന്നു. പിന്നെ അവരെന്തിനു് പൊതു മേഖലയോടു് ആഭിമുഖ്യം കാണിക്കണമെന്നതാണു് അവരുടെ ചിന്തര.

അവരെ ധന മൂലധന പ്രോത്സാഹിപ്പിച്ചുവെന്നതു് നേരാണു്. അവരെ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനെതിരെ മൂലധന ശക്തികള്‍ ഉപയോഗിച്ചു എന്നതു് ശരിയാണു്. പക്ഷെ, അവരല്ല കുറ്റക്കാര്‍. മൂലധനം തന്നെയാണു്. അതു് കാണാന്‍ നമുക്കു് കഴിയണം. എറിയുന്നവനേയാണു് നേരിടേണ്ടതു്. കല്ലിനെയല്ല. ആ കല്ലുകള് കൂടി എറിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ നമുക്കു്  കഴിയണം.

ചുരുക്കത്തില്‍, നിലവില്‍, അഴിമതി വിരുദ്ധത്തിനിറങ്ങിയിരിക്കുന്ന മധ്യവര്‍ഗ്ഗമെന്നു് വിലയരുത്തപ്പെടുന്ന (അങ്ങിനെയൊരു വര്‍ഗ്ഗമില്ല) അവരെ ശരിയായി വിലയിരുത്തണം. അവരും അദ്ധ്വാനം വിറ്റു് ജീവിക്കുന്നവരാണു്. പുതു തലമുറ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ സംഘടിതരേക്കാളുപരി ചൂഷിതരാണു്. അവരെ സംഘടിപ്പിക്കുകയാണു് വേണ്ടതു്. അവര്‍ക്കു് രാഷ്ട്രീയ ബോധം ഉണ്ടാക്കുകയാണു് വേണ്ടതു്. സ്വയം തൊഴില്‍ സംരംഭകരാകട്ടെ, സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തളര്‍ത്താന്‍ മൂലധന ശക്തികളുപയോഗപ്പെടുത്തുകയാണു്. അവര്‍ ഏതെങ്കിലും പ്രത്യേക മുതലാളിയുടെ തൊഴിലാളികളല്ല. പക്ഷെ, അവര്‍ മൊത്തം മൂലധനത്തിന്റെ തൊഴിലാളികളാണു്. അവര്‍ കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. അവരേയും സംഘടിപ്പിച്ചു് ധന മൂലധനത്തിന്റെ ചൂഷണത്തില്‍ നിന്നു് മോചിപ്പിക്കേണ്ടതുണ്ടു്.
നമ്മള്‍ വൈരുദ്ധ്യാത്മക ഭൌതിക വാദികളാകണം. കേവലമായ ഭൌതികവാദവും കേവനമായ ആശയവാദവും വൈരുദ്ധ്യാത്മകമായ ആശയവാദവും ഫലത്തില്‍ നമ്മെ വഴിതെറ്റിക്കും. അതൊഴിവാക്കാണം. ഇത്തരം താല്കാലിക വികാര വിക്ഷോഭങ്ങളും തെറ്റായ നിലപാടുകളുമാണു് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയുന്ന ഒരു ഘടകം.

വ്യവസ്ഥയ്ക്കെതിരെ അണിനിരത്തുക എന്ന കടമയാണു് നമുക്കുള്ളതെന്നാണു് എന്റെ പക്ഷം. അതല്ലാതെ അവരെ പഴിച്ചു് നമുക്കെതിരെ തിരിക്കുകയല്ല, എന്നതാണു് ചുരുക്കം. നാമതില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. അവര്‍ വിപ്ലവപ്രസ്ഥാനത്തോടു് അടുക്കുകയോ മൂലധന ശക്തികളുടെ ഉപകരണമായി മാറുകയോ ചെയ്യാം. പക്ഷെ, അവരോടൊപ്പം നില്‍ക്കുന്ന ബഹു ഭൂരിപക്ഷം ജനങ്ങളും നമുക്കു് നമ്മോടൊപ്പം കൊണ്ടു് വരേണ്ടവരാണു്. കോണ്‍ഗ്രസിനോടും ബിജെപിയോടും എടുക്കുന്ന അതേ എതിര്‍പ്പിന്റെ നിലപാടു്  ആപ്പിനോടു് വേണ്ട എന്നതു് മാത്രമാണു് ഞാന്‍ ഉദ്ദേശിച്ചതു്.

അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരം കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അടവാണെന്ന വിലയിരുത്തല്‍ മുമ്പുണ്ടായതു് ഓര്‍മ്മിക്കുമല്ലോ ? ബിജിപിയാണു് സമരത്തിന്റെ പിന്നിലെന്ന ആരോപണവും അന്നുണ്ടായി. ഇപ്പോഴിതാ, ആപ്പു് കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന വാദം ബിജെപി ഉന്നയിച്ചു് കഴിഞ്ഞു.

അതങ്ങിനെയൊക്കെയാണോ അല്ലയോ എന്നു് ആര്‍ക്കും തറപ്പിച്ചു് പറയാനാവില്ല. പക്ഷെ, അങ്ങിനെയാണെന്നു് തറപ്പിച്ചു് പറഞ്ഞു് സമരത്തിനു് രംഗത്തെത്തുന്നവരെ അടിച്ചു് കോണ്‍ഗ്രസ് കൂടാരത്തിലോ ബിജെപി കൂടാരത്തിലോ കയറ്റി നമ്മുടെ തനിമയും ശുദ്ധതയും നിലനിര്‍ത്തുക എന്നതാണോ വേണ്ടെതെന്നതാണു് ചിന്തിക്കേണ്ട വിഷയം.
നമുക്കു് ചുറ്റും നടക്കുന്ന സംഭവങ്ങളേയും ചലനങ്ങളേയും വിലയിരുത്തുകയും അവയെ നമുക്കനുകൂലമാക്കി മാറ്റാനുള്ള നിലപാടുകളെടുക്കുകയുമാണു് നാം ചെയ്യേണ്ടതു്. വ്യക്തത വേണ്ട സമയത്തു് അതിനായി മറ്റു് സംഘടനകളോടോ ആളുകളോടോ സംവാദം വേണ്ടിവരാം. അതിനു് പകരം ഇവിടെ ഈ വേദിയിലടക്കം പത്രമാസികകളിലെല്ലാം അഴിമതി വിരുദ്ധ സമരത്തേയും ആപ്പിനേയും തള്ളിപ്പറയുകയോ അവയേക്കുറിച്ചു് സംശയിക്കുകയോ ചെയ്തു് അവയെ അകറ്റി നിര്‍ത്തുകയല്ല വേണ്ടതു്. അവരില്‍ നമുക്കു് കാണാവുന്നതും പരിഗണിക്കാവുന്നതും സ്വാഗതം ചെയ്യാവുന്നതുമായിട്ടുള്ള ഗുണങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും തിരുത്തേണ്ടവ തിരുത്താന്‍ അവരെ സഹായിക്കുകയുമാണു് വേണ്ടതു്. നിലവിളുള്ള ചില ചോദ്യങ്ങള്‍ക്ക് താല്‍കാലിക ഉത്തരത്തിന്റെ തുരുത്താണ് ആപ്പെന്നു വര്‍ത്തമാന രഷ്ട്രിയത്തില്‍ കാണാന്‍ കഴിയും. കാട്ട് കൊള്ളക്കാര്‍ കോണ്‍ഗ്രസിനു ബദല്‍ മോഡിയെന്നു പറഞ്ഞവരെ ഭയപെടുത്തുന്നതാണ് ആം അദ്മിപാര്‍ട്ടി. അതൊരിക്കലും സി പി ഐ (എം)- എതിരെന്നത് നാലു അയലത്തുപോലും എത്താന്‍ ശേഷിയില്ലെ എന്ന സത്യമാണ് യാഥാര്‍ത്ഥ്യം. സി പി ഐ (എം)-ശക്തികേന്ദ്രങ്ങളില്‍ എത്രതന്നെ മുക്രയിട്ടാലും അത് നമുക്ക് ബദലാവില്ല. എതിരാളിക്ക് ഉപദ്രവുമാണ്.

അപ്പിനെതിരായ വാദഗതികള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെ എഴുതിയ മേല്‍ കൊടുത്ത കാര്യങ്ങള്‍ സ്വാഭാവികമായും ഏകപക്ഷീയമായി എന്നതു് സമ്മതിക്കുന്നു.
ചുരുക്കത്തില്‍ ആപ്പിനോടു് എതിര്‍പ്പു് അല്ലെങ്കില്‍ അതില്‍ ചേരുക എന്ന രണ്ടു് നിലപാടു് മാത്രമായി കാണരുതെന്നതാണു് പ്രധാനം. പകരം അതു് ഉണ്ടായി വളരുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക എന്നതാണു്!!!

അഭിപ്രായങ്ങളൊന്നുമില്ല: