എതിര്‍ക്കുക എന്നതിനു മൂക്കു മുറിച്ച് ശകുനമുടക്കക എന്നല്ല, അതിനു പ്രാപ്തനാവുക എന്നുമുണ്ട് അര്‍ത്ഥം.
പറഞ്ഞുവരുന്നതു പാലോറ മാത പശുകിടാവിനെ കൊടുത്തതു, ചരിത്രപരമായ ആ ഇടപെടലിന്റെ കാല്പനികത താലോലിച്ചു വലതുപക്ഷത്തിന്റെ കുരുട്ടു ബുദ്ധിയില്‍ ചുരുണ്ട് തീരാനല്ല. അന്നേവരെ തങ്ങളെകുറിച്ചു പറയാത്ത തമ്പ്രാന് പടിക്കല്‍ അശുദ്ധമാക്കരുതാത്ത താമ്ര പത്രങ്ങളെ വെല്ലുവിളിക്കാനല്ലായിരുന്നു, മറിച്ചു പകരം വെക്കാനും തങ്ങളുടെ തന്നെ മൂര്‍ച്ചയുള്ള നാവാവാനും, പിന്നെയതു, ഏലം കുളം മനക്കിലെ ശങ്കരന് നമ്പൂതിരിപാട് അദ്ദേഹത്തിന്റെ സ്വത്ത് 50,000 പറ നെല്ലു പാട്ടമായി അളന്നു കിട്ടിയിരുന്ന ഭൂമി ദാനമായി കൊടുത്തു അതിനെ പടവാളായി ജനപക്ഷത്തിന്റെ ശക്തമായ ആയുധമാക്കി..
മാറ്റിവെക്കപെട്ട വാര്‍ത്തകള്‍ ജന ജീവ പ്രശ്നങ്ങള്‍ വിപുലമായി പ്രചരിപ്പിക്കാനും, ജങ്ങളെ സംഘടിപ്പിക്കാനും, ഒരു സംഘാടകനായി വളര്‍ന്നതു, ജന്മതൊട്ട് അതിനെ കഴുത്തു ഞെരിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ച സത്രുവിന്റെ ഇന്നേവരേ ഉള്ള എല്ല ആക്രമണങ്ങളെയും നേരിട്ടും പരാജയപെടുത്തിയും തന്നെയായിരുന്നു...
ദേശാഭിമാനിക്ക് ഇന്നുകാണുന്ന വളര്‍ച്ചക്കെത്തിയതു ഓരോ എഡിഷനും, യന്ത്രങ്ങളും എന്നേപോലുള്ള പാര്‍ട്ടിയുടെ അംഗങ്ങളില്‍ നിന്നും അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത ചില്ലി പൈസയാല്‍ തന്നെയാണ്. അങ്ങനെയാണ് അതൊരു പാര്‍ട്ടി പത്രം എന്നതലത്തില്‍ നിന്നുകൊണ്ട് തന്നെ ഇന്നുകാണുന്ന ബഹുജന പത്രമായി വളര്‍ന്നതു.
കൈയില്‍ പിടിച്ചാല്‍ കരിപുരളും എന്നു ആഡ്യത്വ പരിഹാസങ്ങള്‍ക്ക്, അതവ ലക്ഷകണക്കിനു പരാചാരമുള്ള മാതൃഭൂമി മലയാളമനോരമാതികള്‍ക്ക് പകരം ജനത്തിന്റെ എല്ല ആവശ്യങ്ങള്‍ക്കും, ശാസ്ത്രീയവും, വിജ്ഞാനപ്രദവും, സര്‍വോപരി ജനകിയ പ്രശ്നങ്ങളുടെ സമരപോരാട്ടത്തിനു മുന്നണി പടയാളിയായി ഏതൊരു കുടുംബത്തിലും തീര്‍ച്ചയായിട്ടും അന്തസോടെ കയറ്റാനും, കയറാനും പ്രാപ്തമാക്കിയതു ദേശാഭിമാനിക്ക് ആരും സൌജന്യമായ ഇടം നല്‍കിയതുകൊണ്ടല്ല, മറിച്ചു അതു തൊഴിലാളി വര്‍ഗത്തിന്റെ നാവായി, സംഘാടകനായി മാക്സിയന്‍ ദര്‍ശനത്തില്‍ ഊന്നി നിന്നുകൊണ്ടു നേടിയെടുത്ത അധിജീവിനം കൊണ്ട് ഉണ്ടായതാണ്....

ദേശാഭിമാനി അത് അതിന്റെ വര്‍ഗസരവുമായി ശക്തമായി ജങ്ങളില്‍ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ് ടണ്‍ കണക്കിനു കടലാസില്‍ ലിറ്റര്‍കണക്കിനു മഷി ചിലവഴിച്ചു ഏറ്റവും ഉളുപ്പില്ലാത്ത നുണ ഏറ്റവും ആകര്‍ഷകമായി നിത്യവും വിളമ്പിയിട്ടും അതിന്റെ പാര്‍ട്ടി പ്രഭുദ്ധ രാഷ്ട്രിയ കേരളത്തില്‍ വലിയ ജനകിയ പാര്‍ട്ടിയായി ഇന്നും നിലകൊള്ളുന്നതു.
പരസ്യം ആവശ്യപെടുന്നതു ഉല്പന്നമാണ്. ഏതൊരു ഉല്പന്നവും അതിന്റെ സാനിദ്ധ്യം അറിയിക്കുന്നതു പരസ്യത്തിന്റെ സഹായത്തോടുകൂടിയുമാണ്. ഒരു ഉല്പന്നം അതിന്റെ ഗുണങ്ങള്‍ അവകാശപെട്ടുകൊണ്ട് ജനങ്ങളെ അതിന്റെ ഉപഭോക്താവാക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അതപ്പടി വിശ്വസ്നിയമാണെന്നു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നു ഒരു ഉല്പന്നതിന്റെയും മുതലാളി ഇന്നേവരെ കരുതിയിട്ടില്ല.
പരസ്യം നുണയാണെന്നും, അതിന്റെ ആകര്‍ഷണിയമായ അവധരണം കൊണ്ടാണ് ജനത്തെ തങ്ങളുടെ ഉല്പന്നത്തിന്റെ ഉപഭോക്താവാക്കുന്നതെന്നും ബോധ്യമുള്ള മുതലാളി സ്വന്തം നുണക്ക് ഇടമാണ് ഇന്ത്യന്‍ റുപ്പി നല്കി വിലക്കു വാങ്ങുന്നതു.
ഏതൊരു പരസ്യവും നുണയാണെന്നു, കൊടുക്കുന്നവനും, അത് പ്രചരിപ്പിക്കുന്നവനും, അതിനേ സമീപിക്കുന്നവനും ഉത്തമ ബോധ്യത്തോടെ തന്നെയാണ്. അതുകൊണ്ടാണ് വാര്‍ത്ത വാര്‍ത്തയായിട്ടും പരസ്യം പരസ്യമായിട്ടും, അവയോടുള്ള സമീപനം അതുപോലെ വേര്‍ത്തിരിക്കണ്ടതാണെന്നും മുതലാളിത്വസമൂഹത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിവുള്ളതു.. ആ തിരിച്ചറിവിന്റെ ഭാഗമാണ് വ്യവസ്ഥാപിതമായി ഉള്ള ഏതൊരു പരസ്യത്തിനും അതിന്റെ പ്രചരണത്തിനു പണം വാങ്ങുന്നതും.
വാര്‍ത്തക്കും പരസ്യത്തിനും ഒരേപോലെ പണം പിടുങ്ങന്ന വര്‍ത്തമാനകാല അഭിനവ ജീവികള്‍ ദേശാഭിമാനിയില്‍ വരുന്ന പരസ്യങ്ങളുടെ ജാതകം പരിശോധിച്ചു ആശങ്ക നിര്‍മിക്കന്ന വിചാരങ്ങള്‍ പിന്‍പറ്റുന്നവരേ ചെറുതായികാണുന്നില്ല. അതിന്റെ സത്യസന്ധത ആവശ്യമാവുന്ന പരിഗണന തന്നെ നല്കുന്നു. കാരണം മറ്റൊന്നുമല്ല, നിങ്ങള്‍ ഞങ്ങളുടെ പത്രം ശ്രദ്ധിക്കുന്നു എന്നത് തീര്‍ച്ചയായിട്ടും അഹ്ലാദകരമാണ്.
"പരസ്യം സ്വീകരിച്ചാൽ തന്നെ പത്രത്തിന്റെ നിലപാടുകളിൽ വ്യതിയാനം വരുന്നുണ്ടോ, നിലപാടുകൾ വില്‍പ്പന ചരക്കാകുന്നുണ്ടോ എന്ന് നോക്കുകയാണ് വായനക്കാർക്ക്/മാധ്യമ നിരൂപകര്‍ക്ക് ചെയ്യാവുന്നത്. ഉദാഹരണത്തിന് സംഘ പരിവാരിനെതിരെ നിലപാടെടുക്കുന്ന പത്രങ്ങൾ/മാസികകൾ ഒന്നും തന്നെ ബി ജെ പി സര്‍ക്കാരുകളുടെ പരസ്യം നിരസിക്കുന്നില്ല.
ഹിന്ദുത്വ വാദത്തിനെതിരെ ദേശാഭിമാനി കേരളത്തിലെ മറ്റൊരു പത്രവും എടുക്കാത്ത നിലപാടുകൾ എടുത്തിട്ടുണ്ട്.
യാഗ യജ്ഞ സംസ്കാരതിനെതിരെ, ആൾ ദൈവങ്ങല്ക്കെതിരെ, സമുദായ സന്ഖടനകുളുടെ ഹിന്ദുത്വവാദത്തിനെതിരെ, വര്‍ഗീയ ചട്ടുകങ്ങളെ മഠങ്ങളിൽ എഴുന്നള്ളിക്കുന്നതിനെതിരെ ഒക്കെ ദേശാഭിമാനിയിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്.
കേരളത്തിലെ "നിഷ്പക്ഷ" മാധ്യമങ്ങളിൽ എത്ര ലേഖനങ്ങൾ വന്നിട്ടുണ്ട് എന്ന് വായനക്കാർ/മാധ്യമ നിരൂപകർ പരിശോധിക്കേണ്ടതാണ്. ഹിന്ദുത്വ വാദത്തിനെതിരെ രാഷ്ട്രീയ സാംസ്കാരിക ഇടപെടലുകൾ നടത്തുന്ന ഒരു പത്രത്തിൽ വരുന്ന പരസ്യത്തിൽ വീണു പോകാതിരിക്കാനുള്ള രാഷ്ട്രീയ പ്രഭുദ്ധത ദേശാഭിമാനി വായനക്കാര്ക്കുണ്ട്" എന്ന സാമാന്യ തിരിച്ചറിവേങ്കിലും ഈ പത്രം നടത്തിപ്പുകാര്‍ക്ക് ഉണ്ടാവില്ല എന്നു കരുതന്നവരേയും ഞങ്ങള്‍ അവഗണിക്കുന്നില്ല. ലക്ഷ്യത്തെകുറിച്ചു വ്യക്തതയും ഉത്തമ ബോധ്യതയും, അതിനോട് അചഞ്ചലമായ കൂറുമുണ്ടെങ്കില്‍ നെഞ്ചൂക്കൂടേ പറയാം മാര്‍ഗം ഒരു പ്രശ്നമല്ലെന്നു.
ഇന്നലകളില്‍ സര്‍ക്കാരുകള്‍ ദേശാഭിമാനിയേ ഒരുപാട് തവണേ കള്ള കേസുകള്‍ ഉണ്ടാക്കി പൂട്ടിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോളൊന്നും അതില്‍ തെല്ലും വെള്ളം ചേര്‍ക്കാതേ ബഹുജന പിന്തുണയോടെ ജനപക്ഷത്തു നിന്നുകൊണ്ട് തന്നെ അധിജീവിച്ച ഈ പാര്‍ട്ടി പത്രത്തില്‍ ഇന്നു അതേ വലതു പക്ഷ ഗവണ് മെന്റുകള്‍ കാശുതന്നു ഇടം സ്വന്തം പരസ്യത്തിനു അന്യേഷിക്കുമ്പോള്‍ അത് ദേശാഭിമാനിയുടെ ഉള്‍കരുത്തില്‍ ചോര്‍ച്ചവരുമോ എന്നു സംശയിക്കുന്നവരേ ഞങ്ങള്‍ പുച്ഛിക്കുന്നുമില്ല. ഇന്നേവരേ പരിഹസത്തോടെ ഈ പാര്‍ട്ടി പത്രമെന്നു വിശേഷിപ്പിച്ച തള്ളിയവരുടെ ഇത്തിരി പോന്ന ബുദ്ധിയുടെ ആശങ്കകളാണെങ്കിലും ഞങ്ങള്‍ ബഹുമാനിക്കുന്നു.
ദേശാഭിമാനിയേ കുറിച്ചു വ്യാകുലത പെടുന്നവരോട്, നമ്മുടെ പത്രത്തില്‍ ആരു പരസ്യം നല്കുന്നുവെങ്കിലും അത് ഈ പത്രത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.
നമ്മള് നിശ്ചയിക്കുന്ന നിരക്കില്‍ ഒരു പരസ്യം നല്‍കുന്നതിലൂടെ അത് പത്രത്തിന്റെ കൂടുതല്‍ മികവുറ്റരീതിയിലേക്ക് മാറുന്നതിനു പകരം അതിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി മാറ്റം വരുന്നുണ്ടോ എന്നു തുടര്‍ന്നും സശ്രദ്ധം, ഓരോ വാര്‍ത്തയിലും, ലേഖനങ്ങളിലും, എന്തിനു പരസ്യങ്ങളില്‍ തന്നെയും പരിശോധിച്ചുകൊണ്ട് തുടര്‍ന്നും നമ്മുടെ ദേശാഭിമാനിയുടെ കാവലാളാവന്‍, ഓരോ മലയാളികളോടും അഭ്യര്ത്തിക്കുന്നു..
ദേശാഭിമാനി വായിക്കുക.
വരിക്കാരാവുക
പ്രചരിപ്പിക്കുക!!!